വായു ​ഗുണനിലവാരം ​ഗുരുതരമായി തുടരുന്നു; ഇനി കർശന നടപടികളെന്ന് ദില്ലി സർക്കാർ; കൃത്രിമ മഴയ്ക്കും സാധ്യത. - WE ONE KERALA

WE ONE KERALA

WE ONE KERALA - നമ്മളൊന്ന് ...

Home Top Ad

 




We One Kerala (Android channel) നമ്മളൊന്ന്.... | We One Kerala (Online News Portal) നമ്മളൊന്ന്... | വാർത്തകൾ, പരസ്യങ്ങൾ നൽകുവാൻ 8330058833 വീ വൺ കേരള (നമ്മളൊന്ന്.. www.weonekerala.com, www.weonekeralaonline.com) എന്ന ഓൺലൈൻ ന്യൂസ് പോർട്ടലുകളിലേക്ക് വാർത്തകളും, പരസ്യങ്ങളും വാട്ട്സ് ആപ്പ് ചെയ്യൂ .... 8086858232 ദൃശ്യ വിസ്‌മയമൊരുക്കി ആൻഡ്രോയിഡ് വിഷ്വൽ ചാനലും ..... വീ വൺ കേരള (നമ്മളൊന്ന്) ആൻഡ്രോയിഡ് ടി.വിയിലും , ആൻഡ്രോയിഡ് സെറ്റ് ടോപ്പ് ബോക്സ് വഴിയും കൈയിലുള്ള ആൻഡ്രോയിഡ് മൊബൈൽ ഫോൺ പ്ലേ സ്റ്റോറിൽ നിന്നും WE ONE KERALA എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ ഡൗൺലോഡ് ചെയ്‌ത്‌ ആസ്വദിക്കാം .......... വീ വൺ കേരള എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ Logicwebs.in, Pocket t.v, cloud t.v തുടങ്ങിയ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിലും ലഭ്യമാണ്. വീ.വൺ കേരളയുടെ നൂതന സംരംഭമാണ് WE ONE HELP മൾട്ടി ഓപ്ഷണൽ ഇ ഡയറക്ടറി.,,,, ആൻഡ്രോയിഡ് മൊബൈൽ ഫോൺ play store ൽ നിന്നും we one help ഡൗൺലോഡ് ചെയ്യൂ... വീ വൺ കേരളയുടെ ഓൺലൈൻ റേഡിയോ ഇപ്പോൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്. WE ONE KERALA ONLINE RADIO ഡൗൺലോഡ് ചെയ്യൂ..... കേട്ടുകൊണ്ടേയിരിക്കൂ...... വീ. വൺ ചാനലിൽ പരസ്യം നൽകുവാൻ വിളിക്കൂ... 8330058833, 80 86 85 82 32.

 


Thursday 16 November 2023

വായു ​ഗുണനിലവാരം ​ഗുരുതരമായി തുടരുന്നു; ഇനി കർശന നടപടികളെന്ന് ദില്ലി സർക്കാർ; കൃത്രിമ മഴയ്ക്കും സാധ്യത.

 

ദില്ലി: ദില്ലിയിൽ വായു ഗുണനിലവാരം ഗുരുതരാവസ്ഥയിൽ തുടരുന്നു.  ഇന്ന് രേഖപ്പെടുത്തിയ ശരാശരി ഗുണനിലവാര തോത് 393 ആണ്. ദീപാവലിയ്ക്ക് ശേഷം തുടർച്ചായി ഗുണനിലവാരമിടിഞ്ഞതോടെ കർശന നടപടികളിലേക്ക് കടക്കുമെന്ന് ദില്ലി സർക്കാർ വ്യക്തമാക്കി. ആനന്ദ് വിഹാർ, ജഹാംഗിർപുരി. ആർകെ പുരം എന്നിവടങ്ങളിലെല്ലാം 400 ന് മുകളിലേക്ക് വായുഗുണനിലവാരമിടിഞ്ഞു. കാർഷികാവശിഷ്ടങ്ങൾ കത്തിക്കുന്നതിനൊപ്പം വാഹനങ്ങളിൽ നിന്നുളള വായുമലിനീകരണവും വർധിച്ചതായി കണക്കുകൾ  പുറത്തുവന്നു.പഞ്ചാബിൽ കാർഷികാവശിഷ്ടങ്ങൾ കത്തിക്കുന്നതാണ് സ്ഥിതി ഗുരുതരമാക്കുന്നതെന്ന് ദില്ലി ലെഫ്റ്റനന്റ് ഗവർണർ വിനയ്കുമാർ സക്സേന ആരോപിച്ചു. ദില്ലിയിൽ  മലിനീകരണം രൂക്ഷമായ 13 ഹോട്ട്സ്പോട്ടുകളിൽ അഗ്നിരക്ഷാ സേനയുടെ ടാങ്കറുകൾ വെള്ളം തളിക്കുന്നുണ്ട്. നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ വെള്ളം സ്പ്രേ ചെയ്ത് പൊടിശല്യം കുറയ്ക്കാൻ 215 ആന്റി സ്മോഗ് ഗണ്ണുകളും വിന്യസിച്ചു. കൃത്രിമ മഴ പെയ്യിക്കുന്നതും വാഹന നിയന്ത്രണം ഏർപ്പെടുത്തുന്നതിലേക്കും സർക്കാർ നീങ്ങുമെന്നാണ് സൂചന.

Post Top Ad