പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ഓട്ടോറിക്ഷയിൽ വച്ച് ലൈംഗികമായി പീഡിപ്പിച്ച കേസിൽ പ്രതിയ്ക്ക് ആറ് വർഷം കഠിന തടവും പതിനായിരം രൂപ പിഴയും. മേലാറ്റൂർ പാതിരിക്കോട് പേഴും തറ സ്വദേശി സുബൈറിനെയാണ് പെരിന്തൽമണ്ണ ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി ശിക്ഷിച്ചത്.ഓട്ടോറിക്ഷ ഡ്രൈവറായ പ്രതി പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ യാത്രയ്ക്കിടെ ഫോണിൽ അശ്ലീല വീഡിയോ കാണിച്ച് പീഡിപ്പിച്ചെന്നാണ് കേസ്. ഇയാളെ തവനൂർ സെൻട്രൽ ജയിലിലേക്ക് മാറ്റും.