എഐ സാങ്കേതികതയിൽ മമ്മൂട്ടിയെ 30 വയസ്സുകാരനാക്കിയുള്ള സിനിമ ആലോചനയിലില്ല; വ്യാജ പ്രചാരണത്തിൽ പ്രതികരിച്ച് സംവിധായകന്‍ ബി ഉണ്ണികൃഷ്ണന്‍. - WE ONE KERALA

WE ONE KERALA

WE ONE KERALA - നമ്മളൊന്ന് ...

Home Top Ad

 




We One Kerala (Android channel) നമ്മളൊന്ന്.... | We One Kerala (Online News Portal) നമ്മളൊന്ന്... | വാർത്തകൾ, പരസ്യങ്ങൾ നൽകുവാൻ 8330058833 വീ വൺ കേരള (നമ്മളൊന്ന്.. www.weonekerala.com, www.weonekeralaonline.com) എന്ന ഓൺലൈൻ ന്യൂസ് പോർട്ടലുകളിലേക്ക് വാർത്തകളും, പരസ്യങ്ങളും വാട്ട്സ് ആപ്പ് ചെയ്യൂ .... 8086858232 ദൃശ്യ വിസ്‌മയമൊരുക്കി ആൻഡ്രോയിഡ് വിഷ്വൽ ചാനലും ..... വീ വൺ കേരള (നമ്മളൊന്ന്) ആൻഡ്രോയിഡ് ടി.വിയിലും , ആൻഡ്രോയിഡ് സെറ്റ് ടോപ്പ് ബോക്സ് വഴിയും കൈയിലുള്ള ആൻഡ്രോയിഡ് മൊബൈൽ ഫോൺ പ്ലേ സ്റ്റോറിൽ നിന്നും WE ONE KERALA എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ ഡൗൺലോഡ് ചെയ്‌ത്‌ ആസ്വദിക്കാം .......... വീ വൺ കേരള എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ Logicwebs.in, Pocket t.v, cloud t.v തുടങ്ങിയ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിലും ലഭ്യമാണ്. വീ.വൺ കേരളയുടെ നൂതന സംരംഭമാണ് WE ONE HELP മൾട്ടി ഓപ്ഷണൽ ഇ ഡയറക്ടറി.,,,, ആൻഡ്രോയിഡ് മൊബൈൽ ഫോൺ play store ൽ നിന്നും we one help ഡൗൺലോഡ് ചെയ്യൂ... വീ വൺ കേരളയുടെ ഓൺലൈൻ റേഡിയോ ഇപ്പോൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്. WE ONE KERALA ONLINE RADIO ഡൗൺലോഡ് ചെയ്യൂ..... കേട്ടുകൊണ്ടേയിരിക്കൂ...... വീ. വൺ ചാനലിൽ പരസ്യം നൽകുവാൻ വിളിക്കൂ... 8330058833, 80 86 85 82 32.

 


Wednesday 31 January 2024

എഐ സാങ്കേതികതയിൽ മമ്മൂട്ടിയെ 30 വയസ്സുകാരനാക്കിയുള്ള സിനിമ ആലോചനയിലില്ല; വ്യാജ പ്രചാരണത്തിൽ പ്രതികരിച്ച് സംവിധായകന്‍ ബി ഉണ്ണികൃഷ്ണന്‍.

 

എ ഐ സാങ്കേതിക വിദ്യ ഉപയോഗം വ്യാപകമായതോടെ എല്ലാ ആളുകൾക്കും യുവത്വം നിലനിർത്തി ചിത്രങ്ങളും വീഡിയോകളും ഒരുക്കാനുള്ള അവസരം ഉണ്ടായിരിക്കുകയാണ്.

എ ഐ സാങ്കേതിക വിദ്യ ഉപയോഗിച്ച് മമ്മൂട്ടിയെ 30 വയസ്സുകാരനാക്കി സംവിധായകന്‍ ബി ഉണ്ണികൃഷ്ണൻ ചിത്രം ഒരുക്കുന്നു എന്ന റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. എന്നാൽ ഈ പ്രചാരണങ്ങൾ വ്യാജമെന്ന് സംവിധായകൻ തന്നെ വ്യക്തമാക്കിയിരിക്കുകയാണ്. അങ്ങനൊരു സിനിമ ആലോചനയില്ലെന്നും വിദ്യാര്‍ത്ഥികള്‍ക്കായി നടത്തിയ വര്‍ക്ക്ഷോപ്പില്‍ പറഞ്ഞ കാര്യങ്ങള്‍ തെറ്റായി വ്യാഖ്യാനിക്കപ്പെട്ടതാണെന്നും ബി. ഉണ്ണികൃഷ്ണൻ പറഞ്ഞു.കൊച്ചിയിലെ നിയോ ഫിലിം സ്‌കൂളില്‍ നടന്ന പരിപാടിയില്‍ പങ്കെടുക്കുന്നതിനിടയിൽ എഐ സാങ്കേതിക വിദ്യയുടെ സാധ്യതകളെക്കുറിച്ച് അദ്ദേഹം പറഞ്ഞിരുന്നു. എഐ സാങ്കേതികവിദ്യ സിനിമാ വ്യവസായത്തെ പ്രതികൂലമായി ബാധിക്കും. വലിയ മുതല്‍മുടക്ക് ആവശ്യമായി വരുന്നതോടെ സിനിമാ നിര്‍മ്മാണത്തില്‍ ഉള്‍പ്പെടുന്ന കോര്‍പ്പറേറ്റ് പ്രൊഡക്ഷന്‍ ഹൗസുകള്‍ ചലച്ചിത്ര പ്രവര്‍ത്തകരുടെ സൃഷ്ടിപരമായ സ്വാതന്ത്ര്യത്തില്‍ ഇടപെടല്‍ നടത്തുമെന്നും ബി. ഉണ്ണികൃഷ്ണൻ പരിപാടിയില്‍ പറഞ്ഞു.അതേസമയം, ഉടൻ തന്നെ പുതിയ സിനിമയുടെ പ്രഖ്യാപനം ഉണ്ടാകുമെന്നും സംവിധായകൻ അറിയിച്ചു. ‘ഭീഷ്മ പര്‍വ്വം’ സിനിമയുടെ തിരക്കഥാകൃത്ത് ദേവദത്ത് ഷാജിക്കൊപ്പമാണ് ബി ഉണ്ണികൃഷ്ണന്റെ അടുത്ത ചിത്രം ഒരുങ്ങുന്നത്.


Post Top Ad