ഡൽഹി പൊലീസ് ട്രെയിനിംഗ് സ്കൂളിൽ വൻ തീപിടിത്തം: 450 ഓളം വാഹനങ്ങൾ കത്തിനശിച്ചു - We One Kerala

We One Kerala

WE ONE KERALA - നമ്മളൊന്ന് ...

Home Top Ad

 


We One Kerala (Android channel) നമ്മളൊന്ന്.... | We One Kerala (Online News Portal) നമ്മളൊന്ന്... | വാർത്തകൾ, പരസ്യങ്ങൾ നൽകുവാൻ 8330058833 വീ വൺ കേരള (നമ്മളൊന്ന്.. www.weonekerala.com, www.weonekeralaonline.com) എന്ന ഓൺലൈൻ ന്യൂസ് പോർട്ടലുകളിലേക്ക് വാർത്തകളും, പരസ്യങ്ങളും വാട്ട്സ് ആപ്പ് ചെയ്യൂ .... 8086858232 ദൃശ്യ വിസ്‌മയമൊരുക്കി ആൻഡ്രോയിഡ് വിഷ്വൽ ചാനലും ..... വീ വൺ കേരള (നമ്മളൊന്ന്) ആൻഡ്രോയിഡ് ടി.വിയിലും , ആൻഡ്രോയിഡ് സെറ്റ് ടോപ്പ് ബോക്സ് വഴിയും കൈയിലുള്ള ആൻഡ്രോയിഡ് മൊബൈൽ ഫോൺ പ്ലേ സ്റ്റോറിൽ നിന്നും WE ONE KERALA എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ ഡൗൺലോഡ് ചെയ്‌ത്‌ ആസ്വദിക്കാം .......... വീ വൺ കേരള എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ Logicwebs.in, Pocket t.v, cloud t.v തുടങ്ങിയ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിലും ലഭ്യമാണ്. വീ.വൺ കേരളയുടെ നൂതന സംരംഭമാണ് WE ONE HELP മൾട്ടി ഓപ്ഷണൽ ഇ ഡയറക്ടറി.,,,, ആൻഡ്രോയിഡ് മൊബൈൽ ഫോൺ play store ൽ നിന്നും we one help ഡൗൺലോഡ് ചെയ്യൂ... വീ വൺ കേരളയുടെ ഓൺലൈൻ റേഡിയോ ഇപ്പോൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്. WE ONE KERALA ONLINE RADIO ഡൗൺലോഡ് ചെയ്യൂ..... കേട്ടുകൊണ്ടേയിരിക്കൂ...... വീ. വൺ ചാനലിൽ പരസ്യം നൽകുവാൻ വിളിക്കൂ... 8330058833, 80 86 85 82 32.

 


Sunday 28 January 2024

ഡൽഹി പൊലീസ് ട്രെയിനിംഗ് സ്കൂളിൽ വൻ തീപിടിത്തം: 450 ഓളം വാഹനങ്ങൾ കത്തിനശിച്ചു

 വസീറാബാദിലെ ഡൽഹി പൊലീസ് ട്രെയിനിംഗ് സ്കൂളിൽ വൻ തീപിടിത്തം. യാർഡിൽ നിർത്തിയിട്ടിരുന്ന 450 ഓളം വാഹനങ്ങൾ കത്തിനശിച്ചു. ഡൽഹി ഫയർ സർവീസ് ഡിപ്പാർട്ട്‌മെൻ്റിൻ്റെ എട്ട് ഫയർ എഞ്ചിനുകൾ സ്ഥലത്തെത്തി തീ നിയന്ത്രണ വിധേയമാക്കി. ഭാഗ്യവശാൽ, ആളപായമുണ്ടായില്ല.പുലർച്ചെ പന്ത്രണ്ടരയോടെയാണ് തീപിടുത്തം ഉണ്ടായതെന്നാണ് നിഗമനം. വിവരം ലഭിച്ചയുടൻ എട്ട് ഫയർ എഞ്ചിനുകൾ സ്ഥലത്തെത്തി. എന്നാൽ തീ നിയന്ത്രണവിധേയമാക്കാൻ കൂടുതൽ ഫയർ എഞ്ചിനുകൾ എത്തിക്കേണ്ടി വന്നു. പുലർച്ചെ നാലരയോടെയാണ് തീ നിയന്ത്രണവിധേയമായത്.

പൊലീസ് ട്രെയിനിംഗ് സ്കൂളിൻ്റെ പഴയ വാഹനങ്ങൾ സൂക്ഷിക്കുന്ന സ്‌റ്റോറേജ് ഏരിയയിലാണ് തീപിടിത്തമുണ്ടായതെന്ന് വകുപ്പ് വ്യക്തമാക്കി. തീപിടിത്തത്തിൽ ഏകദേശം 200 നാലുചക്ര വാഹനങ്ങളും 250 ഇരുചക്രവാഹനങ്ങളും നശിച്ചു. തീപിടിത്തത്തിൻ്റെ കാരണം വ്യക്തമല്ല, അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Post Top Ad