7 ദിവസത്തിനുള്ളിൽ പൗരത്വ നിയമം നടപ്പിലാക്കും’; കേന്ദ്ര മന്ത്രി - We One Kerala

We One Kerala

WE ONE KERALA - നമ്മളൊന്ന് ...

Home Top Ad

 


We One Kerala (Android channel) നമ്മളൊന്ന്.... | We One Kerala (Online News Portal) നമ്മളൊന്ന്... | വാർത്തകൾ, പരസ്യങ്ങൾ നൽകുവാൻ 8330058833 വീ വൺ കേരള (നമ്മളൊന്ന്.. www.weonekerala.com, www.weonekeralaonline.com) എന്ന ഓൺലൈൻ ന്യൂസ് പോർട്ടലുകളിലേക്ക് വാർത്തകളും, പരസ്യങ്ങളും വാട്ട്സ് ആപ്പ് ചെയ്യൂ .... 8086858232 ദൃശ്യ വിസ്‌മയമൊരുക്കി ആൻഡ്രോയിഡ് വിഷ്വൽ ചാനലും ..... വീ വൺ കേരള (നമ്മളൊന്ന്) ആൻഡ്രോയിഡ് ടി.വിയിലും , ആൻഡ്രോയിഡ് സെറ്റ് ടോപ്പ് ബോക്സ് വഴിയും കൈയിലുള്ള ആൻഡ്രോയിഡ് മൊബൈൽ ഫോൺ പ്ലേ സ്റ്റോറിൽ നിന്നും WE ONE KERALA എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ ഡൗൺലോഡ് ചെയ്‌ത്‌ ആസ്വദിക്കാം .......... വീ വൺ കേരള എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ Logicwebs.in, Pocket t.v, cloud t.v തുടങ്ങിയ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിലും ലഭ്യമാണ്. വീ.വൺ കേരളയുടെ നൂതന സംരംഭമാണ് WE ONE HELP മൾട്ടി ഓപ്ഷണൽ ഇ ഡയറക്ടറി.,,,, ആൻഡ്രോയിഡ് മൊബൈൽ ഫോൺ play store ൽ നിന്നും we one help ഡൗൺലോഡ് ചെയ്യൂ... വീ വൺ കേരളയുടെ ഓൺലൈൻ റേഡിയോ ഇപ്പോൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്. WE ONE KERALA ONLINE RADIO ഡൗൺലോഡ് ചെയ്യൂ..... കേട്ടുകൊണ്ടേയിരിക്കൂ...... വീ. വൺ ചാനലിൽ പരസ്യം നൽകുവാൻ വിളിക്കൂ... 8330058833, 80 86 85 82 32.

 


Sunday 28 January 2024

7 ദിവസത്തിനുള്ളിൽ പൗരത്വ നിയമം നടപ്പിലാക്കും’; കേന്ദ്ര മന്ത്രി

  


അടുത്ത ഒരാഴ്ചയ്ക്കുള്ളിൽ രാജ്യത്ത് പൗരത്വ ഭേദഗതി നിയമം (CAA) നടപ്പാക്കുമെന്ന് കേന്ദ്രമന്ത്രി ശന്തനു താക്കൂർ. പശ്ചിമ ബംഗാളിൽ നടന്ന പൊതുസമ്മേളനത്തിനിടെയാണ് കേന്ദ്ര മന്ത്രിയുടെ പ്രഖ്യാപനം. അടുത്ത 7 ദിവസത്തിനുള്ളിൽ CAA നടപ്പിലാക്കും. ബംഗാളിൽ മാത്രമല്ല, രാജ്യത്തുടനീളം നിയമം പ്രാബല്യത്തിൽ വരുമെന്നും അദ്ദേഹം പറഞ്ഞു.‘അടുത്ത ഏഴ് ദിവസത്തിനുള്ളിൽ പശ്ചിമ ബംഗാളിൽ മാത്രമല്ല, ഇന്ത്യയിലുടനീളം CAA നടപ്പിലാക്കുമെന്ന് എനിക്ക് ഉറപ്പ് നൽകാൻ കഴിയും’- സൗത്ത് 24 പർഗാനാസിലെ കാക്‌ദ്വീപിൽ നടന്ന പൊതുയോഗത്തിൽ ശന്തനു താക്കൂർ പറഞ്ഞു. ബിജെപിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര സർക്കാർ സിഎഎ നടപ്പാക്കുമെന്നും അത് ആർക്കും തടയാനാകില്ലെന്നും കഴിഞ്ഞ വർഷം ഡിസംബറിൽ അമിത് ഷാ പറഞ്ഞിരുന്നു.

സിഎഎയെ എതിർക്കുന്ന തൃണമൂൽ കോൺഗ്രസ് അധ്യക്ഷയും പശ്ചിമ ബംഗാൾ മുഖ്യമന്ത്രിയുമായ മമത ബാനർജിയെ ലക്ഷ്യമിട്ടായിരുന്നു അദ്ദേഹത്തിൻ്റെ പരാമർശം. കൊൽക്കത്തയിലെ ഐക്കണിക് എസ്പ്ലനേഡിൽ നടന്ന റാലിയിൽ, നുഴഞ്ഞുകയറ്റം, അഴിമതി, രാഷ്ട്രീയ അക്രമം, പ്രീണനം തുടങ്ങിയ വിഷയങ്ങളിൽ മമതാ ബാനർജിക്കെതിരെ രൂക്ഷ ആക്രമണങ്ങൾ അഴിച്ചുവിട്ട അമിത് ഷാ, 2026 നിയമസഭാ തെരഞ്ഞെടുപ്പിൽ മമതാ സർക്കാരിനെ താഴെയിറക്കാനും ബിജെപിയെ തെരഞ്ഞെടുക്കാനും ജനങ്ങളോട് അഭ്യർത്ഥിച്ചു.

Post Top Ad