തിരുവിതാംകൂർ ദേവസ്വം കമ്മീഷണർ സി.എൻ.രാമന്റെ നിയമനം ഹൈക്കോടതി റദ്ദാക്കി. ഹൈക്കോടതിയോട് ആലോചിക്കാതെ നിയമനം നടത്തിയതെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. സി.എൻ.രാമന് മതിയായ യോഗ്യത ഇല്ലെന്ന് കോടതി വിലയിരുത്തി. വിരമിക്കൽ ആനുകൂല്യം അടക്കം നൽകരുതെന്ന് കോടതി നിർദേശിച്ചു.സി.എൻ. രാമൻ നാളെ വിരമിക്കാനിരിക്കെയാണ് ഹൈക്കോടതി നിയമനം റദ്ദാക്കിയത്. ഡിസംബർ–14നാണ് സി.എൻ. രാമൻ തിരുവിതാംകൂർ ദേവസ്വം കമ്മിഷണറായി ചുമതലയേറ്റത്.