മട്ടന്നൂര്‍: മട്ടന്നൂര്‍ നഗരസഭയിലെ വാര്‍ഡ് 29 ലെ ഉപതെരഞ്ഞെടുപ്പ് ഫെബ്രുവരി 22ന് നടക്കും. കൗണ്‍സിലറായിരുന്ന കെ.വി. പ്രശാന്തിന്റെ മരണത്തെ തുടര്‍ന്നാണ് വാര്‍ഡില്‍ ഉപ തെരഞ്ഞെടുപ്പ് നടക്കുന്നത്.
യു.ഡി.എഫ്. സ്ഥാനാര്‍ത്ഥിയായി കെ.വി. ജയചന്ദ്രൻ മത്സരിക്കും. കഴിഞ്ഞ ഭരണസമിതിയിൽ കൗൺസിലറായിരുന്നു.
കോൺഗ്രസിലെ പ്രശാന്ത് 12 വോട്ട് ഭൂരിപക്ഷത്തിനാണ് വിജയിച്ചത്. രണ്ടാംസ്ഥാനത്ത് ബി.ജെ.പി. യാണ് ഉണ്ടായിരുന്നത്.