രണ്ടാംവട്ടം ഭരണം വരുമ്പോള്‍ ഒരുപാട് ദുഷിപ്പുകള്‍ കടന്നുകൂടാന്‍ സാധ്യതയുണ്ട്’; സിപിഐഎമ്മില്‍ തെറ്റായ പ്രവണതകളുണ്ടെന്ന് ഡോ.തോമസ് ഐസക് - We One Kerala

We One Kerala

WE ONE KERALA - നമ്മളൊന്ന് ...

Home Top Ad

 


We One Kerala (Android channel) നമ്മളൊന്ന്.... | We One Kerala (Online News Portal) നമ്മളൊന്ന്... | വാർത്തകൾ, പരസ്യങ്ങൾ നൽകുവാൻ 8330058833 വീ വൺ കേരള (നമ്മളൊന്ന്.. www.weonekerala.com, www.weonekeralaonline.com) എന്ന ഓൺലൈൻ ന്യൂസ് പോർട്ടലുകളിലേക്ക് വാർത്തകളും, പരസ്യങ്ങളും വാട്ട്സ് ആപ്പ് ചെയ്യൂ .... 8086858232 ദൃശ്യ വിസ്‌മയമൊരുക്കി ആൻഡ്രോയിഡ് വിഷ്വൽ ചാനലും ..... വീ വൺ കേരള (നമ്മളൊന്ന്) ആൻഡ്രോയിഡ് ടി.വിയിലും , ആൻഡ്രോയിഡ് സെറ്റ് ടോപ്പ് ബോക്സ് വഴിയും കൈയിലുള്ള ആൻഡ്രോയിഡ് മൊബൈൽ ഫോൺ പ്ലേ സ്റ്റോറിൽ നിന്നും WE ONE KERALA എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ ഡൗൺലോഡ് ചെയ്‌ത്‌ ആസ്വദിക്കാം .......... വീ വൺ കേരള എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ Logicwebs.in, Pocket t.v, cloud t.v തുടങ്ങിയ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിലും ലഭ്യമാണ്. വീ.വൺ കേരളയുടെ നൂതന സംരംഭമാണ് WE ONE HELP മൾട്ടി ഓപ്ഷണൽ ഇ ഡയറക്ടറി.,,,, ആൻഡ്രോയിഡ് മൊബൈൽ ഫോൺ play store ൽ നിന്നും we one help ഡൗൺലോഡ് ചെയ്യൂ... വീ വൺ കേരളയുടെ ഓൺലൈൻ റേഡിയോ ഇപ്പോൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്. WE ONE KERALA ONLINE RADIO ഡൗൺലോഡ് ചെയ്യൂ..... കേട്ടുകൊണ്ടേയിരിക്കൂ...... വീ. വൺ ചാനലിൽ പരസ്യം നൽകുവാൻ വിളിക്കൂ... 8330058833, 80 86 85 82 32.

 


Friday 26 January 2024

രണ്ടാംവട്ടം ഭരണം വരുമ്പോള്‍ ഒരുപാട് ദുഷിപ്പുകള്‍ കടന്നുകൂടാന്‍ സാധ്യതയുണ്ട്’; സിപിഐഎമ്മില്‍ തെറ്റായ പ്രവണതകളുണ്ടെന്ന് ഡോ.തോമസ് ഐസക്സിപിഐഎമ്മില്‍ ചില തെറ്റായ പ്രവണതകളുണ്ടെന്ന് ഡോ ടി എം തോമസ് ഐസക്. തെറ്റുകള്‍ തിരുത്താന്‍ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. ഭരിക്കുന്ന എല്ലാവരും നല്ല രീതിയിലല്ല പോകുന്നതെന്ന് തങ്ങള്‍ക്കറിയാം. രണ്ടാംവട്ടം ഭരണം വരുമ്പോള്‍ ഒരുപാട് ദുഷിപ്പുകള്‍ കടന്നുകൂടാന്‍ സാധ്യതയുണ്ട്. അതിനെതിരായി ജാഗ്രതയും പരിശോധനയും വേണം. സഹകരണ ബാങ്കുമായി ബന്ധപ്പെട്ട കേസുകളൊക്കെ ഇതിനുദാഹരണമാണെന്നും തോമസ് ഐസക് പറഞ്ഞുലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള സാധ്യതയും അദ്ദേഹം തള്ളിക്കളഞ്ഞില്ല. പത്തനംതിട്ട, ആലപ്പുഴ, എറണാകുളം മണ്ഡലങ്ങളിലാണ് പരിഗണനയിലുള്ളതെന്നും ഇപ്പോള്‍ പത്തനംതിട്ടയിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

തെരഞ്ഞെടുപ്പില്‍ മത്സരിക്കുമോ എന്ന കാര്യം പാര്‍ട്ടിയാണ് തീരുമാനിക്കുന്നത്. കേന്ദ്ര കമ്മിറ്റി കഴിഞ്ഞ ശേഷമേ ചര്‍ച്ചകളിലേക്ക് കടക്കൂ. ഇതുവരെ ഒരു ചര്‍ച്ചയും നടത്തിയിട്ടില്ല. എന്നാല്‍ ജയിക്കുമെന്നുറപ്പുള്ള സ്ഥാനാര്‍ത്ഥിയെ നിര്‍ത്തണമെന്നതാണ് മാനദണ്ഡം.തെറ്റും ചെയ്തിട്ടില്ലെന്നും തോമസ് ഐസക് പറഞ്ഞു. മസാല ബോണ്ടിറക്കിയതില്‍ മുഖ്യമന്ത്രിയുള്‍പ്പെടെയുള്ളവര്‍ക്ക് കൂട്ടുത്തരവാദിത്തമാണുള്ളത്. രണ്ട് വര്‍ഷം നടന്നിട്ടും ഇഡിക്ക് ഒരു തെളിവും കിട്ടിയിട്ടില്ലെന്നും പോരാട്ടം തുടരുകയാണെന്നും തോമസ് ഐസക് കൂട്ടിച്ചേര്‍ത്തു.Post Top Ad