അമിത ബിപി നിയന്ത്രിക്കാം മരുന്നില്ലാതെ; ശ്രദ്ധിക്കാം ഇക്കാര്യങ്ങൾ - We One Kerala

We One Kerala

WE ONE KERALA - നമ്മളൊന്ന് ...

Home Top Ad

 


We One Kerala (Android channel) നമ്മളൊന്ന്.... | We One Kerala (Online News Portal) നമ്മളൊന്ന്... | വാർത്തകൾ, പരസ്യങ്ങൾ നൽകുവാൻ 8330058833 വീ വൺ കേരള (നമ്മളൊന്ന്.. www.weonekerala.com, www.weonekeralaonline.com) എന്ന ഓൺലൈൻ ന്യൂസ് പോർട്ടലുകളിലേക്ക് വാർത്തകളും, പരസ്യങ്ങളും വാട്ട്സ് ആപ്പ് ചെയ്യൂ .... 8086858232 ദൃശ്യ വിസ്‌മയമൊരുക്കി ആൻഡ്രോയിഡ് വിഷ്വൽ ചാനലും ..... വീ വൺ കേരള (നമ്മളൊന്ന്) ആൻഡ്രോയിഡ് ടി.വിയിലും , ആൻഡ്രോയിഡ് സെറ്റ് ടോപ്പ് ബോക്സ് വഴിയും കൈയിലുള്ള ആൻഡ്രോയിഡ് മൊബൈൽ ഫോൺ പ്ലേ സ്റ്റോറിൽ നിന്നും WE ONE KERALA എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ ഡൗൺലോഡ് ചെയ്‌ത്‌ ആസ്വദിക്കാം .......... വീ വൺ കേരള എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ Logicwebs.in, Pocket t.v, cloud t.v തുടങ്ങിയ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിലും ലഭ്യമാണ്. വീ.വൺ കേരളയുടെ നൂതന സംരംഭമാണ് WE ONE HELP മൾട്ടി ഓപ്ഷണൽ ഇ ഡയറക്ടറി.,,,, ആൻഡ്രോയിഡ് മൊബൈൽ ഫോൺ play store ൽ നിന്നും we one help ഡൗൺലോഡ് ചെയ്യൂ... വീ വൺ കേരളയുടെ ഓൺലൈൻ റേഡിയോ ഇപ്പോൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്. WE ONE KERALA ONLINE RADIO ഡൗൺലോഡ് ചെയ്യൂ..... കേട്ടുകൊണ്ടേയിരിക്കൂ...... വീ. വൺ ചാനലിൽ പരസ്യം നൽകുവാൻ വിളിക്കൂ... 8330058833, 80 86 85 82 32.

 


Saturday 27 January 2024

അമിത ബിപി നിയന്ത്രിക്കാം മരുന്നില്ലാതെ; ശ്രദ്ധിക്കാം ഇക്കാര്യങ്ങൾ


ഇന്നത്തെക്കാലത്ത് പൊതുവായി കണ്ടുവരുന്ന ഒരു പ്രശ്നമാണ് അമിത രക്തസമ്മർദ്ദം. രക്തസമ്മർദ്ദം കൊണ്ട് ബുദ്ധിമുട്ടുന്ന ധാരാളം പേരെ നമ്മുക്ക് ചുറ്റും കാണാൻ സാധിക്കും. നിശ്ശബ്ദനായി കൊലയാളിയെന്നാണ് അമിത ബിപിയെ വിശേഷിപ്പിക്കുന്നത്. ഹൃദയാഘാതം, ഹൃദയസ്തംഭനം, പക്ഷാഘാതം, വൃക്കസ്തംഭനം തുടങ്ങി ജീവന് ഭീഷണിയാകുന്ന പല രോഗാവസ്ഥകള്‍ക്കും അമിത ബിപി കാരണമാണ്. അതിനാൽ നിശിത ഇടവേളകളിൽ ബിപി പരിശോധിക്കുന്നതാണ് ഉത്തമം. ജീവിത ശൈലിയിൽ മാറ്റം വരുത്തുന്നതും ഭക്ഷണ ശീലങ്ങളുമൊക്കെ ശ്രദ്ധിച്ചാൽ അമിത ബിപിയെ നിയന്ത്രിക്കാനാകും.

അമിത രക്തസമ്മർദ്ദം കുറക്കാൻ ഇക്കാര്യങ്ങൾ ശ്രദ്ധിച്ചാൽ മതി;

1) വ്യായാമം ശീലമാക്കുക

ദിവസവും പതിനഞ്ച് മിനിറ്റെങ്കിലും ശാരീരിക വ്യായാമങ്ങൾ ശീലമാക്കുന്നത് അമിത അമിത രക്തസമ്മർദ്ദം കുറക്കാൻ സഹായിക്കും. ഇതിനായി കഠിനമായ വ്യായാമങ്ങളൊന്നും ചെയ്യേണ്ടതില്ല. എളുപ്പമുള്ളവും ദിവസവും മുടക്കം കൂടാതെ ചെയ്യാനാവുന്നതുമായ ഏതെങ്കിലുമൊരു വ്യായാമത്തിനായി കുറച്ച് സമയം നീക്കിവെച്ചാൽ മതി. ആഴ്ചയില്‍ കുറഞ്ഞത് 150 മിനിറ്റ് വ്യായാമം ചെയ്യല്‍ ശീലമാക്കുന്നത് ഉയര്‍ന്ന രക്തസമ്മര്‍ദം കുറയ്ക്കാന്‍ സഹായിക്കും.

2) ഭാരം കുറയ്ക്കാം

അമിതഭാരമുള്ളവരാണെങ്കിൽ പത്തു ശതമാനമെങ്കിലും ശരീരഭാരം കുറയ്ക്കുന്നത് രക്തസമ്മര്‍ദം കുറയ്ക്കാന്‍ സഹായിക്കും. ശരീരഭാരം കുറയ്ക്കുമ്പോള്‍ മറ്റ് ആരോഗ്യപ്രശ്‌നങ്ങളും കുറയും. ആരോഗ്യകരമായ ഒരു ഡയറ്റെടുക്കുന്നതും, നല്ല ഉറക്കവും, സ്‌ട്രെസ്സ് കുറയ്ക്കുന്നതും അമിത ബിപി കുറയാന്‍ സഹായിക്കും. ശരീരഭാരം കുറഞ്ഞാലും പഴയ ഭക്ഷണശീലങ്ങളിലേക്ക് തിരിച്ചുപോകരുത്. അത് ശരീരഭാരം വീണ്ടും കൂടാനിടയാക്കും.

3) ഹെല്‍ത്തി ഡയറ്റ്

അമിത ബിപിയുള്ളവർ ഭക്ഷണത്തില്‍ ഉപ്പിന്റെ അളവ് വളരെയധികം കുറയ്ക്കണം. പാക്കറ്റിലുള്ള ഭക്ഷണ സാധനങ്ങളിലൊക്കെ ഉപ്പിന്റെയും പ്രിസര്‍വേറ്റീവുകളുടെയും അളവ് വളരെ കൂടുതലായിരിക്കും. ഇത്തരം ഭക്ഷണങ്ങൾ ഒഴിവാക്കുന്നതാണ് ഏറ്റവും നല്ലത്. പുറത്തുനിന്നുള്ള ഭക്ഷണം ഒഴിവാക്കി വീട്ടില്‍ തന്നെ പാകം ചെയ്ത ഭക്ഷണം കഴിക്കുന്നത് ആരോഗ്യകരമായ ഡയറ്റ് പാലിക്കാന്‍ സഹായിക്കും.

4) ലഹരി ഒഴിവാക്കുക

മദ്യപാനവും ലഹരിയുടെ ഉപയോഗവും ജീവിതത്തിൽ നിന്ന് പൂർണമായും ഒഴിവാക്കേണ്ടത് അനിവാര്യമാണ്. മദ്യത്തിനൊപ്പം കൊഴുപ്പുള്ളതും, അമിതമായി ഉപ്പടങ്ങിയതുമായ ഭക്ഷണവും ചിലർ കഴിക്കാറുണ്ട്. ഇതും ആരോഗ്യത്തെ വളരെ പ്രതികൂലമായി ബാധിക്കും.

5) പുകവലി ഒഴിവാക്കുക

അമിത ബിപി കൊണ്ട് ബുദ്ധിമുട്ടുന്നവർ ജീവിതത്തിൽ നിന്നും പൂർണമായി ഒഴിവാക്കേണ്ട ഒന്നാണ് പുകവലി. അമിത ബിപി ഉള്ള ഒരാള്‍ പുകവലിക്കുന്നത് ബിപി നിയന്ത്രണം വിട്ടുപോകാന്‍ ഇടയാക്കും. അതിനാല്‍ പുകവലി നിര്‍ബന്ധമായും ഒഴിവാക്കണം.Post Top Ad