തോമസിന്റെ ആത്മഹത്യക്ക് കാരണം ക്ഷേമ പെൻഷൻ കിട്ടാത്തത് അല്ല എന്ന് മന്ത്രി കെ എൻ ബാലഗോപാൽ. നിയമസഭയിലെ അടിയന്തര പ്രമേയ നോട്ടീസിനു മറുപടി നൽകുകയായിരുന്നു മന്ത്രി. സാമ്പത്തിക പ്രയാസങ്ങൾക്കിടയിലും സംസ്ഥാനം ക്ഷേമ പെൻഷൻ നൽകുന്നുണ്ടെന്ന് ഡിസംബറിലും ഒരു മാസത്തേത് കൊടുത്തുവെന്നും മന്ത്രി പറഞ്ഞു. തെറ്റിദ്ധാരണയുടെ അടിസ്ഥാനത്തിലാണ് അടിയന്തര പ്രമേയ നോട്ടീസ് എന്നും മന്ത്രി ചൂണ്ടിക്കാട്ടി. വസ്തുത പരമായ കാര്യങ്ങളല്ല ഇതെന്നും സഭ നിർത്തിവെച്ച് ചർച്ച ചെയ്യേണ്ട കാര്യമില്ല എന്നും മന്ത്രി വ്യക്തമാക്കി.
ജോസഫിന്റെ കത്ത് ലഭിച്ച ഉടനെ ബന്ധപ്പെട്ട ഉദ്യോഗസ്ഥർ എത്തി പരിശോധന നടത്തിയിരുന്നുവെന്നും മന്ത്രി പറഞ്ഞു. മൂന്നുവട്ടം ജോസഫ് ആത്മഹത്യയ്ക്ക് ശ്രമിച്ചുവെന്നും മരണപ്പെട്ട ഒരാളുടെ ഇത്തരം വസ്തുതകൾ പറയാൻ പ്രതിപക്ഷമാണ് നിർബന്ധിച്ചതെന്നും മന്ത്രി പറഞ്ഞു.
ജോസഫിന്റെത് എന്ന് പറയുന്ന കത്തിന്റെ ആധികാരികത സംബന്ധിച്ച് അന്വേഷിക്കണമെന്നാണ് പൊലീസ് റിപ്പോർട്ടിൽ പറയുന്നത്. പെൻഷൻ കുടിശിക വരുത്തുന്നത് യുഡിഎഫിനെ സംബന്ധിച്ച് പുതിയ കാര്യമല്ല എന്നും എ കെ ആൻറണിയുടെ കാലത്ത് രണ്ടര വർഷം പെൻഷൻ നൽകിയിട്ടില്ലപക്ഷേ ഇപ്പോൾ 18 മാസത്തിന്റെ കണക്ക് പറയുമ്പോൾ പ്രതിപക്ഷത്തിന്പൊള്ളുന്നുവെന്നും മന്ത്രി ചൂണ്ടിക്കാട്ടി. 9011 കോടിയാണ് ഉമ്മൻചാണ്ടി സർക്കാരിൻറെ കാലത്ത് അഞ്ചുവർഷമായി നൽകിയ പെൻഷൻ തുക എങ്കിൽ 35154 കോടിയാണ് ഒന്നാം പിണറായി സർക്കാരിൻറെ അഞ്ചുവർഷക്കാലത്ത് നൽകിയത്.രണ്ടാം പിണറായി സർക്കാർ രണ്ടര വർഷം കൊണ്ട് നൽകിയ തുക 23958 കോടിയെന്നും ക്ഷേമപെൻഷൻ തുക വർദ്ധിപ്പിക്കുമെന്ന് ധനമന്ത്രി നിയമസഭയിൽ പറഞ്ഞു.