മകളെയും ഭാര്യയെയും ചേര്‍ത്തു പിടിച്ച് ബാബുരാജ്; ബേര്‍ത്ത് ഡേ സെലിബ്രേഷന്‍ ഫോട്ടോ വൈറലാവുന്നു. - WE ONE KERALA

WE ONE KERALA

WE ONE KERALA - നമ്മളൊന്ന് ...

Home Top Ad

 




We One Kerala (Android channel) നമ്മളൊന്ന്.... | We One Kerala (Online News Portal) നമ്മളൊന്ന്... | വാർത്തകൾ, പരസ്യങ്ങൾ നൽകുവാൻ 8330058833 വീ വൺ കേരള (നമ്മളൊന്ന്.. www.weonekerala.com, www.weonekeralaonline.com) എന്ന ഓൺലൈൻ ന്യൂസ് പോർട്ടലുകളിലേക്ക് വാർത്തകളും, പരസ്യങ്ങളും വാട്ട്സ് ആപ്പ് ചെയ്യൂ .... 8086858232 ദൃശ്യ വിസ്‌മയമൊരുക്കി ആൻഡ്രോയിഡ് വിഷ്വൽ ചാനലും ..... വീ വൺ കേരള (നമ്മളൊന്ന്) ആൻഡ്രോയിഡ് ടി.വിയിലും , ആൻഡ്രോയിഡ് സെറ്റ് ടോപ്പ് ബോക്സ് വഴിയും കൈയിലുള്ള ആൻഡ്രോയിഡ് മൊബൈൽ ഫോൺ പ്ലേ സ്റ്റോറിൽ നിന്നും WE ONE KERALA എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ ഡൗൺലോഡ് ചെയ്‌ത്‌ ആസ്വദിക്കാം .......... വീ വൺ കേരള എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ Logicwebs.in, Pocket t.v, cloud t.v തുടങ്ങിയ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിലും ലഭ്യമാണ്. വീ.വൺ കേരളയുടെ നൂതന സംരംഭമാണ് WE ONE HELP മൾട്ടി ഓപ്ഷണൽ ഇ ഡയറക്ടറി.,,,, ആൻഡ്രോയിഡ് മൊബൈൽ ഫോൺ play store ൽ നിന്നും we one help ഡൗൺലോഡ് ചെയ്യൂ... വീ വൺ കേരളയുടെ ഓൺലൈൻ റേഡിയോ ഇപ്പോൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്. WE ONE KERALA ONLINE RADIO ഡൗൺലോഡ് ചെയ്യൂ..... കേട്ടുകൊണ്ടേയിരിക്കൂ...... വീ. വൺ ചാനലിൽ പരസ്യം നൽകുവാൻ വിളിക്കൂ... 8330058833, 80 86 85 82 32.

 


Wednesday 31 January 2024

മകളെയും ഭാര്യയെയും ചേര്‍ത്തു പിടിച്ച് ബാബുരാജ്; ബേര്‍ത്ത് ഡേ സെലിബ്രേഷന്‍ ഫോട്ടോ വൈറലാവുന്നു.

 

മലയാള സിനിമയില്‍ അന്നും ഇന്നും ഒരേ ഒരു ആക്ഷന്‍ ഹീറോയിന്‍ മാത്രമേയുള്ളൂ, അത് വാണി വിശ്വനാഥാണ്. ആക്ഷന്‍ താരം ബാബുരാജിനെ വിവാഹം ചെയ്തതോടെ സിനിമയില്‍ നിന്ന് ബ്രേക്ക് എടുത്തെങ്കിലും ഇടയ്ക്ക് ചില സിനിമകളിലൂടെ വാണി വിശ്വനാഥ് തിരിച്ചുവരവ് അറിയിച്ചിട്ടുണ്ട്.

വിവാഹ ശേഷം സിനിമയില്‍ മാത്രമല്ല, സോഷ്യല്‍ മീഡിയയിലും വാണി വിശ്വനാഥ് ഒട്ടും സജീവമല്ല. എന്നാല്‍ ഭാര്യയുടെയും മക്കളുടെയും വിശേഷങ്ങള്‍ എല്ലാം പങ്കുവച്ചുകൊണ്ട് ഇടയ്ക്ക് ബാബുരാജ് ഇന്‍സ്റ്റഗ്രാമില്‍ എത്താറുണ്ട്. അങ്ങനെ ഇപ്പോള്‍ ഏറ്റവും ഒടുവില്‍ പങ്കുവച്ച ഫോട്ടോ ആണ് വൈറലാവുന്നത്.'ബര്‍ത്ത് ഡേ സെലിബ്രേഷന്‍' എന്ന് ക്യാപ്ഷനോടെ ഒരു കുടുംബ ചിത്രമാണ് പങ്കുവച്ചിരിയ്ക്കുന്നത്. ഇടുവും വലും മകളെയും ഭാര്യയെയും ചേര്‍ത്ത് പിടിച്ച് ബാബുരാജ് ഇരിയ്ക്കുന്നു. മകനാണ് ചിത്രം എടുത്തത്. ക്യൂട്ട് ഫാമിലി ഫോട്ടോ സോഷ്യല്‍ മീഡിയ ഏറ്റെടുത്തു കഴിഞ്ഞു.ബര്‍ത്ത് ഡേ സെലിബ്രേഷന്‍ എന്ന് പറഞ്ഞുവെങ്കിലും ആരുടേതാണ് ബര്‍ത്ത് ഡേ ആണ് എന്ന് നടന്‍ പറഞ്ഞിട്ടില്ല. മെയ് 13 നാണ് വാണി വിശ്വനാഥിന്റെ ബര്‍ത്ത് ഡേ, മാര്‍ച്ച് 5 നാണ് ബാബുരാജിന്റെ ബര്‍ത്ത് ഡേ. മക്കളില്‍ ആരുടേതോ ആവാം, എന്നാലും ബര്‍ത്ത് ഡേ ആശംസകള്‍ എന്ന് പറഞ്ഞാണ് കമന്റുകള്‍.


മകള്‍ ആര്‍ച്ചയെ കുറിച്ചുള്ള കമന്റുകളും ചിത്രത്തിന് താഴെ ഒരുപാട് വരുന്നുണ്ട്. അമ്മയുടെ സൗന്ദര്യം കിട്ടിയിട്ടുണ്ട്, ക്യൂട്ട് ആര്‍ച്ച എന്നൊക്കെയാണ് മകളെ കുറിച്ച് പറയുന്നത്. അച്ഛന്റെയും അമ്മയുടെയും പാരമ്പര്യം പിന്‍തുടര്‍ന്ന് മകള്‍ അഭിനയത്തിലേക്ക് വരുമോ എന്നറിയാനും ചിലര്‍ക്ക് ആവേശമുണ്ട്.

വില്ലന്‍ വേഷത്തിലൂടെയാണ് ബാബുരാജ് സിനിമയില്‍ തന്റെ ഇടം കണ്ടെത്തിയത്. ജൂനിയര്‍ ആര്‍ട്ടിസ്റ്റില്‍ നിന്ന് പതിയെ മെയിന്‍ വില്ലന്‍ വേഷത്തിലേക്കെത്തിയ ബാബുരാജിന്റെ കരിയര്‍ മാറ്റി മറിച്ച ചിത്രമാണ് സാള്‍ട്ട് ആന്റ് പെപ്പര്‍. അതിന് ശേഷം കംപ്ലീറ്റ് കോമഡി റോളിലേക്ക് മാറുകയായിരുന്നു. അതോടെ കൂടുതല്‍ അവസരങ്ങളും വന്നു.


Post Top Ad