വയനാട്: ചക്കിട്ടപ്പാറയിലെ ജോസഫിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് പ്രാദേശിക മാധ്യമപ്രവർത്തകനെതിരെ സിപിഎം ഭരിക്കുന്ന ചക്കിട്ടപാറ പഞ്ചായത്ത് പ്രമേയം പാസാക്കി. പ്രാദേശിക മാധ്യമപ്രവർത്തകനെതിരെ ആത്മഹത്യാപ്രേരണയ്ക്ക് കേസെടുക്കണമെന്നാണ് ആവശ്യം. പഞ്ചായത്ത് പാസാക്കിയ പ്രമേയം മുഖ്യമന്ത്രിക്കും സംസ്ഥാന പോലീസ് മേധാവിക്കും അയച്ചു. പ്രാദേശിക മാധ്യമപ്രവർത്തകന്റെ വാർത്തകൾ ആത്മഹത്യയ്ക്ക് പ്രേരണയായെന്ന് പഞ്ചായത്ത് ഭരണസമിതി ആരോപിക്കുന്നു.ക്ഷേമ പെന്‍ഷന്‍ കിട്ടാതിരുന്നതുവഴി ജീവിതം പ്രതിസന്ധിയിലായെന്ന് കാട്ടി രേഖാമൂലം അറിയിച്ച് നാളുകള്‍ കാത്തിരുന്ന ശേഷമാണ് ജോസഫ് ജീവനൊടുക്കിയത്. എങ്കിലും, ഇത്തരമൊരു കടുംകൈയിലേക്ക് ജോസഫിനെ എത്തിച്ചതില്‍ പെന്‍ഷന്‍ കുടിശികയ്ക്ക് യാതൊരു ബന്ധവുമില്ലെന്ന് സ്ഥാപിക്കാനുളള ശ്രമത്തിലാണ് ധനമന്ത്രിയും സിപിഎം ഭരിക്കുന്ന ചകിട്ടപ്പാറ പഞ്ചായത്തും. ജോസഫിനും മകൾക്കുമുള്ള പെൻഷൻ മുടങ്ങിയിട്ടില്ലെന്നും ഡിസംബര്‍ വരെയുള്ള പെൻഷൻ നൽകിയിട്ടുണ്ടെന്നുമാണ് ധനമന്ത്രി പറഞ്ഞത്.
Tuesday 30 January 2024
Home
. NEWS kerala
ചക്കിട്ടപ്പാറയിലെ ജോസഫിന്റെ ആത്മഹത്യ: മാധ്യമപ്രവര്‍ത്തകനെതിരെ കേസെടുക്കണമെന്ന് പഞ്ചായത്ത് പ്രമേയം.