ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കോട്ടയത്ത് ബിഡിജെഎസ് മത്സരിക്കാന്‍ സാധ്യത. കോട്ടയം ഉള്‍പ്പെടെ അഞ്ച് സീറ്റുകള്‍ എന്‍ഡിഎ നേതൃത്വത്തോട് ആവശ്യപ്പെട്ടു. സീറ്റ് ലഭിച്ചാല്‍ കോട്ടയത്ത് തുഷാര്‍ വെള്ളാപ്പള്ളി മത്സരിക്കാന്‍ സാധ്യതയുണ്ട്. വയനാട് സീറ്റ് ഇത്തവണ ആവശ്യപ്പെടില്ലെന്നാണ് വിവരം.ഇടുക്കി, പത്തനംതിട്ട, മാവേലിക്കര ഉള്‍പ്പെടെ അഞ്ച് സീറ്റുകളാണ് ബിഡിജെഎസ് ചോദിച്ചിരിക്കുന്നത്. അതില്‍ തൃശൂരും ഉള്‍പ്പെടുന്നുണ്ടെന്നാണ് വിവരം. കഴിഞ്ഞ തവണ 1,80000ത്തോളം വോട്ടുകളാണ് കോട്ടയത്ത് എന്‍ഡിഎ സ്ഥാനാര്‍ത്ഥിക്ക് ലഭിച്ചത്. അതില്‍ കൂടുതല്‍ വോട്ടുകള്‍ ഇത്തവണ സമാഹരിക്കാന്‍ കഴിയുമെന്നാണ് പാര്‍ട്ടിയുടെ ആത്മവിശ്വാസം. തുഷാറിനെ മത്സരിപ്പിക്കാന്‍ ബിജെപി നേതൃത്വത്തിനും താത്പര്യക്കുറവില്ല. നേരത്തെ അനില്‍ ആന്റണി കോട്ടയത്ത് മത്സരിച്ചേക്കുമെന്ന സൂചനകളുണ്ടായിരുന്നു.