ദഹനം മെച്ചപ്പെടുത്താനും പ്രതിരോധശേഷി കൂട്ടാനും രാവിലെ കുടിക്കാം ഈ ചായകള്‍ - We One Kerala

We One Kerala

WE ONE KERALA - നമ്മളൊന്ന് ...

Home Top Ad

 


We One Kerala (Android channel) നമ്മളൊന്ന്.... | We One Kerala (Online News Portal) നമ്മളൊന്ന്... | വാർത്തകൾ, പരസ്യങ്ങൾ നൽകുവാൻ 8330058833 വീ വൺ കേരള (നമ്മളൊന്ന്.. www.weonekerala.com, www.weonekeralaonline.com) എന്ന ഓൺലൈൻ ന്യൂസ് പോർട്ടലുകളിലേക്ക് വാർത്തകളും, പരസ്യങ്ങളും വാട്ട്സ് ആപ്പ് ചെയ്യൂ .... 8086858232 ദൃശ്യ വിസ്‌മയമൊരുക്കി ആൻഡ്രോയിഡ് വിഷ്വൽ ചാനലും ..... വീ വൺ കേരള (നമ്മളൊന്ന്) ആൻഡ്രോയിഡ് ടി.വിയിലും , ആൻഡ്രോയിഡ് സെറ്റ് ടോപ്പ് ബോക്സ് വഴിയും കൈയിലുള്ള ആൻഡ്രോയിഡ് മൊബൈൽ ഫോൺ പ്ലേ സ്റ്റോറിൽ നിന്നും WE ONE KERALA എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ ഡൗൺലോഡ് ചെയ്‌ത്‌ ആസ്വദിക്കാം .......... വീ വൺ കേരള എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ Logicwebs.in, Pocket t.v, cloud t.v തുടങ്ങിയ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിലും ലഭ്യമാണ്. വീ.വൺ കേരളയുടെ നൂതന സംരംഭമാണ് WE ONE HELP മൾട്ടി ഓപ്ഷണൽ ഇ ഡയറക്ടറി.,,,, ആൻഡ്രോയിഡ് മൊബൈൽ ഫോൺ play store ൽ നിന്നും we one help ഡൗൺലോഡ് ചെയ്യൂ... വീ വൺ കേരളയുടെ ഓൺലൈൻ റേഡിയോ ഇപ്പോൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്. WE ONE KERALA ONLINE RADIO ഡൗൺലോഡ് ചെയ്യൂ..... കേട്ടുകൊണ്ടേയിരിക്കൂ...... വീ. വൺ ചാനലിൽ പരസ്യം നൽകുവാൻ വിളിക്കൂ... 8330058833, 80 86 85 82 32.

 


Wednesday 31 January 2024

ദഹനം മെച്ചപ്പെടുത്താനും പ്രതിരോധശേഷി കൂട്ടാനും രാവിലെ കുടിക്കാം ഈ ചായകള്‍


മിക്ക ആളുകളുടെയും ഒരു ദിവസം തുടങ്ങുന്നത് നല്ല ചൂട് ചായയിലൂടെയായിരിക്കും. അഞ്ചും ആറും ഗ്ലാസ് ചായ ദിവസേന കുടിക്കുന്നവരുടെ എണ്ണവും കുറവല്ല. പലരും ദഹന പ്രശ്നങ്ങളെ പരിഹരിക്കാനായാണ് രാവിലെ വെറും വയറ്റില്‍ ചായ കുടിക്കുന്നത്. ഇവിടെയിതാ ദഹനം മെച്ചപ്പെടുത്താനും പ്രതിരോധശേഷി കൂട്ടാനും സഹായിക്കുന്ന ചില ചായകളെ പരിചയപ്പെടാം.ഒന്ന്... 
തുളസി- അശ്വഗന്ധ ചായ ആണ് ആദ്യമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ഹോളി ബേസിൽ, അല്ലെങ്കിൽ തുളസി സ്ട്രെസ് കുറയ്ക്കാന്‍ പേരുകേട്ടതാണ്. കൂടാതെ ദഹനത്തിനും പ്രതിരോധശേഷിക്കും ഇവ ഗുണം ചെയ്യും. അതുപോലെ തന്നെ, അശ്വഗന്ധയിലും പ്രതിരോധശേഷി വർദ്ധിപ്പിക്കുന്ന ഗുണങ്ങളുണ്ട്. അതിനാല്‍ ഇവ രണ്ടും കൂടി ചേരുമ്പോള്‍, അണുബാധകൾക്കെതിരായ നിങ്ങളുടെ ശരീരത്തിന്‍റെ പ്രതിരോധം ശക്തിപ്പെടുകയും ദഹനം മെച്ചപ്പെടുകയും ചെയ്യും.

രണ്ട്... 
മഞ്ഞള്‍ ചായ ആണ് രണ്ടാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. കുരുമുളക്, ഇഞ്ചി, മഞ്ഞൾ എന്നിവ ചേര്‍ത്ത് തയ്യാറാക്കുന്ന ഈ ചായയും ദഹനം മെച്ചപ്പെടുത്തുകയും രോഗ പ്രതിരോധശേഷി കൂട്ടുകയും ചെയ്യും. കാരണം ഇവയെല്ലാം ആന്‍റി- ഇൻഫ്ലമേറ്ററി, ആന്‍റി ഓക്‌സിഡന്‍റ് ഗുണങ്ങളാൽ സമ്പന്നമാണ്.


മൂന്ന്... 
ഇഞ്ചി ചായ ആണ് അവസാനമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. തേൻ, നാരങ്ങ, ഇഞ്ചി എന്നിവ ചേര്‍ത്താണ് ഈ ചായ തയ്യാറാക്കുന്നത്. വിറ്റാമിന്‍ സിയും മറ്റ് ആന്‍റി ഓക്‌സിഡന്‍റുകളും ധാരാളമായി അടങ്ങിയിട്ടുള്ള ഈ ചേരുവകൾ രോഗപ്രതിരോധ സംവിധാനത്തെ ശക്തിപ്പെടുത്തുന്നതിന് പേരുകേട്ടതാണ്. കൂടാതെ, ഈ ചായ നിങ്ങളുടെ ദഹനം മെച്ചപ്പെടുത്താനും ഗുണം ചെയ്യും.
Post Top Ad