എല്ലാ ജില്ലകളിലും കഫേ കുടുംബശ്രീ പ്രീമിയം റസ്റ്റോറന്റുകള്‍ ആരംഭിക്കും; സംസ്ഥാനത്തെ ആദ്യ പ്രീമിയം കഫേ മന്ത്രി ഉദ്ഘാടനം ചെയ്തു - WE ONE KERALA

WE ONE KERALA

WE ONE KERALA - നമ്മളൊന്ന് ...

Home Top Ad

 


We One Kerala (Android channel) നമ്മളൊന്ന്.... | We One Kerala (Online News Portal) നമ്മളൊന്ന്... | വാർത്തകൾ, പരസ്യങ്ങൾ നൽകുവാൻ 8330058833 വീ വൺ കേരള (നമ്മളൊന്ന്.. www.weonekerala.com, www.weonekeralaonline.com) എന്ന ഓൺലൈൻ ന്യൂസ് പോർട്ടലുകളിലേക്ക് വാർത്തകളും, പരസ്യങ്ങളും വാട്ട്സ് ആപ്പ് ചെയ്യൂ .... 8086858232 ദൃശ്യ വിസ്‌മയമൊരുക്കി ആൻഡ്രോയിഡ് വിഷ്വൽ ചാനലും ..... വീ വൺ കേരള (നമ്മളൊന്ന്) ആൻഡ്രോയിഡ് ടി.വിയിലും , ആൻഡ്രോയിഡ് സെറ്റ് ടോപ്പ് ബോക്സ് വഴിയും കൈയിലുള്ള ആൻഡ്രോയിഡ് മൊബൈൽ ഫോൺ പ്ലേ സ്റ്റോറിൽ നിന്നും WE ONE KERALA എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ ഡൗൺലോഡ് ചെയ്‌ത്‌ ആസ്വദിക്കാം .......... വീ വൺ കേരള എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ Logicwebs.in, Pocket t.v, cloud t.v തുടങ്ങിയ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിലും ലഭ്യമാണ്. വീ.വൺ കേരളയുടെ നൂതന സംരംഭമാണ് WE ONE HELP മൾട്ടി ഓപ്ഷണൽ ഇ ഡയറക്ടറി.,,,, ആൻഡ്രോയിഡ് മൊബൈൽ ഫോൺ play store ൽ നിന്നും we one help ഡൗൺലോഡ് ചെയ്യൂ... വീ വൺ കേരളയുടെ ഓൺലൈൻ റേഡിയോ ഇപ്പോൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്. WE ONE KERALA ONLINE RADIO ഡൗൺലോഡ് ചെയ്യൂ..... കേട്ടുകൊണ്ടേയിരിക്കൂ...... വീ. വൺ ചാനലിൽ പരസ്യം നൽകുവാൻ വിളിക്കൂ... 8330058833, 80 86 85 82 32.

 


Sunday 28 January 2024

എല്ലാ ജില്ലകളിലും കഫേ കുടുംബശ്രീ പ്രീമിയം റസ്റ്റോറന്റുകള്‍ ആരംഭിക്കും; സംസ്ഥാനത്തെ ആദ്യ പ്രീമിയം കഫേ മന്ത്രി ഉദ്ഘാടനം ചെയ്തു

 


കേരളീയ രുചിഭേദങ്ങളുടെയും ജനകീയതയുടെയും പര്യായമായി മാറിയ കഫേ കുടുംബശ്രീ ഇനി വേറെ ലെവലില്‍. കെട്ടിലും മട്ടിലും സേവനങ്ങളിലും ഉന്നത നിലവാരത്തോടെ കഫേ കുടുംബശ്രീ, “പ്രീമിയം ബ്രാന്‍ഡ് ശൃംഖല” പ്രവര്‍ത്തനമാരംഭിച്ചു. സംസ്ഥാനത്തെ ആദ്യ പ്രീമിയം കഫേ അങ്കമാലിയില്‍ മന്ത്രി എം.ബി രാജേഷ് ഉദ്ഘാടനം ചെയ്തു.കേരളത്തിന്‍റെ തനതു വിഭവങ്ങള്‍ക്ക് പുറമേ, കേരളത്തിനകത്തും പുറത്തും ഇതിനകം ഹിറ്റായ കുടുംബശ്രീയുടെ പ്രത്യേക വിഭവങ്ങളായിരിക്കും പ്രീമിയം കഫേകളില്‍ ലഭിക്കുക.

ഒരേ സമയം കുറഞ്ഞത് അമ്പത് പേര്‍ക്കെങ്കിലും ഇരിക്കാനുള്ള സൗകര്യമുണ്ടാകും. പ്രതിദിനം കുറഞ്ഞത് 18 മണിക്കൂറാണ് പ്രവര്‍ത്തന സമയമായി ലക്ഷ്യമിടുന്നത്. പ്രത്യേക ലോഗോയും ഏകീകൃത രൂപകല്‍പന ചെയ്ത മന്ദിരങ്ങളും ജീവനക്കാരുടെ യൂണിഫോമും അടക്കം ഒരേ മുഖച്ഛായയോടെയാണ് പ്രീമിയം കഫേകള്‍ പ്രവര്‍ത്തിക്കുക.സംസ്ഥാനത്തെ ആദ്യ പ്രീമിയം കഫേ അങ്കമാലിയില്‍ മന്ത്രി എം.ബി രാജേഷ് ഉദ്ഘാടനം ചെയ്തു.കുടുംബശ്രീയുടെ കൈപ്പുണ്യം ഇതിനകം ലോകം തിരിച്ചറിഞ്ഞതാണെന്ന് മന്ത്രി പറഞ്ഞു.ആദ്യഘട്ടത്തില്‍ ഗുരുവായൂര്‍, പാലക്കാട് ജില്ലയിലെ കണ്ണമ്പ്ര, വയനാട് ജില്ലയില്‍ മേപ്പാടി എന്നിവിടങ്ങളിലും കഫേ പ്രീമിയം പ്രവര്‍ത്തനം ആരംഭിക്കും.പിന്നീട്, സംസ്ഥാന ദേശീയ പാതയോരങ്ങള്‍, പ്രമുഖ നഗരങ്ങള്‍, വിനോദ സഞ്ചാര കേന്ദ്രങ്ങള്‍, തീര്‍ത്ഥാടന കേന്ദ്രങ്ങള്‍ എന്നിവിടങ്ങളില്‍ ബ്രാന്‍ഡഡ് കഫേകള്‍ വ്യാപകമാക്കാനാണ് ലക്ഷ്യമിട്ടിരിക്കുന്നത്.

അടിസ്ഥാന സൗകര്യങ്ങള്‍, ശുചിത്വം, മാലിന്യ സംസ്ക്കരണം, പാഴ്സല്‍ സര്‍വീസ്, കാറ്ററിങ്ങ്, ഓണ്‍ലൈന്‍ സേവനങ്ങള്‍, അംഗപരിമിതര്‍ക്കുള്ള സൗകര്യങ്ങള്‍, ശൗചാലയങ്ങള്‍, പാര്‍ക്കിങ്ങ് തുടങ്ങി എല്ലാ മേഖലയിലും മുന്തിയ സൗകര്യങ്ങളാണ് പ്രീമിയം കഫേകളില്‍ വിഭാവനം ചെയ്യുന്നത്.നിലവില്‍ കുടുംബശ്രീയുടെ കീഴിലുളള 288 ബ്രാന്‍ഡഡ് കഫേകളില്‍ പ്രവര്‍ത്തിക്കുന്ന അംഗങ്ങള്‍ക്ക് കൂടുതല്‍ മെച്ചപ്പെട്ട തൊഴിലവസരവും വരുമാനവര്‍ധനവും ഇതിലൂടെ ലഭിക്കും.അതത് സി.ഡി.എസുകള്‍ വഴിയാണ് പ്രീമിയം കഫേകളുടെ തെരഞ്ഞെടുപ്പ് നടന്നത്. ഓരോ പ്രീമിയം കഫേക്കും 20 ലക്ഷം രൂപ വായ്പയും ലഭ്യമാക്കിയിട്ടുണ്ട്.



Post Top Ad