‘ഭാരത് ജോഡോ ന്യായ് യാത്ര’ റാലിക്കിടെ രാഹുൽ ഗാന്ധി സഞ്ചരിച്ച കാറിൻ്റെ ചില്ല് തകർന്നു. ബിഹാറിലെ കതിഹാർ ജില്ലയിലാണ് സംഭവം. ആവേശഭരിതരായ ജനക്കൂട്ടം വാഹനത്തിന് മുകളിൽ കയറിയതോടെയാണ് പിൻവശത്തെ ഗ്ലാസ് തകർന്നത്. എന്നാൽ ആൾക്കൂട്ടത്തിൽ നിന്ന് ഒരാൾ വാഹനത്തിന് നേരെ കല്ലെറിയുകയായിരുന്നുവെന്ന് ബംഗാൾ കോൺഗ്രസ് അധ്യക്ഷൻ അധീർ രഞ്ജൻ ചൗധരി. രാഹുൽ ഗാന്ധി നയിക്കുന്ന യാത്ര ബിഹാറിൽ പര്യടനം നടത്തുന്നതിനിടെ ബുധനാഴ്ച രാവിലെയാണ് സംഭവം. കതിഹാറിൽ രാഹുൽ ഗാന്ധിയെ അഭിവാദ്യം ചെയ്യാൻ റോഡിനിരുവശവും ആളുകൾ തടിച്ചികൂടി. റോഡ് ഷോ ഡിഎസ് കോളജിനു സമീപം കടന്നുപോകുമ്പോൾ രാഹുൽ സഞ്ചരിച്ചിരുന്ന ബ്ലാക്ക് കളർ ടൊയോട്ട എസ്‌യുവി കാറിൻ്റെ പിൻവശത്തെ ഗ്ലാസ് തകരുകയായിരുന്നു. ജനക്കൂട്ടം വാഹനത്തിന് മുകളിൽ കയറിയതോടെയാണ് ചില്ല് തകർന്നതെന്നാണ് നിഗമനം. വാഹനത്തിൽ ഉണ്ടായിരുന്ന രാഹുൽ ഗാന്ധിക്ക് പരിക്കുകൾ ഇല്ല. യാത്ര അല്പസമയത്തേക്ക് തടസ്സപ്പെട്ടെങ്കിലും വീണ്ടും പുനരാരംഭിച്ചു. സംഭവത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ ന്യായ യാത്ര ബിഹാറിലെ കതിഹാർ വഴി ബംഗാളിലെ മാൾഡ ജില്ലയിൽ പ്രവേശിക്കും.