ഗാന്ധി രക്തസാക്ഷി ദിനത്തിൽ വടക്കാഞ്ചേരി കോൺ​ഗ്രസ് ഓഫീസിൽ കൂട്ടത്തല്ല്; ഛായാചിത്രവും നിലവിളക്കും വലിച്ചെറിഞ്ഞു - We One Kerala

We One Kerala

WE ONE KERALA - നമ്മളൊന്ന് ...

Home Top Ad

 


We One Kerala (Android channel) നമ്മളൊന്ന്.... | We One Kerala (Online News Portal) നമ്മളൊന്ന്... | വാർത്തകൾ, പരസ്യങ്ങൾ നൽകുവാൻ 8330058833 വീ വൺ കേരള (നമ്മളൊന്ന്.. www.weonekerala.com, www.weonekeralaonline.com) എന്ന ഓൺലൈൻ ന്യൂസ് പോർട്ടലുകളിലേക്ക് വാർത്തകളും, പരസ്യങ്ങളും വാട്ട്സ് ആപ്പ് ചെയ്യൂ .... 8086858232 ദൃശ്യ വിസ്‌മയമൊരുക്കി ആൻഡ്രോയിഡ് വിഷ്വൽ ചാനലും ..... വീ വൺ കേരള (നമ്മളൊന്ന്) ആൻഡ്രോയിഡ് ടി.വിയിലും , ആൻഡ്രോയിഡ് സെറ്റ് ടോപ്പ് ബോക്സ് വഴിയും കൈയിലുള്ള ആൻഡ്രോയിഡ് മൊബൈൽ ഫോൺ പ്ലേ സ്റ്റോറിൽ നിന്നും WE ONE KERALA എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ ഡൗൺലോഡ് ചെയ്‌ത്‌ ആസ്വദിക്കാം .......... വീ വൺ കേരള എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ Logicwebs.in, Pocket t.v, cloud t.v തുടങ്ങിയ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിലും ലഭ്യമാണ്. വീ.വൺ കേരളയുടെ നൂതന സംരംഭമാണ് WE ONE HELP മൾട്ടി ഓപ്ഷണൽ ഇ ഡയറക്ടറി.,,,, ആൻഡ്രോയിഡ് മൊബൈൽ ഫോൺ play store ൽ നിന്നും we one help ഡൗൺലോഡ് ചെയ്യൂ... വീ വൺ കേരളയുടെ ഓൺലൈൻ റേഡിയോ ഇപ്പോൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്. WE ONE KERALA ONLINE RADIO ഡൗൺലോഡ് ചെയ്യൂ..... കേട്ടുകൊണ്ടേയിരിക്കൂ...... വീ. വൺ ചാനലിൽ പരസ്യം നൽകുവാൻ വിളിക്കൂ... 8330058833, 80 86 85 82 32.

 


Tuesday 30 January 2024

ഗാന്ധി രക്തസാക്ഷി ദിനത്തിൽ വടക്കാഞ്ചേരി കോൺ​ഗ്രസ് ഓഫീസിൽ കൂട്ടത്തല്ല്; ഛായാചിത്രവും നിലവിളക്കും വലിച്ചെറിഞ്ഞു


തൃശൂർ: വടക്കാഞ്ചേരിയില്‍ മഹാത്മ ഗാന്ധി രക്തസാക്ഷി ദിനത്തിൽ കോൺഗ്രസ് ഓഫീസിൽ നേതാക്കൾ ചേരിതിരിഞ്ഞ് ഏറ്റുമുട്ടി. വടക്കാഞ്ചേരി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ഓഫീസിലാണ് കൂട്ടത്തല്ലുണ്ടായത്. ബ്ലോക്ക് പ്രസിഡന്റ് ജയദീപും സംഘവും ഒരു ഭാഗത്തും മണ്ഡലം പ്രസിഡന്റ് ബിജു ഇസ്മയിലും സംഘവും മറുഭാഗത്തും തമ്മിലായിരുന്നു സംഘർഷം. ഗാന്ധിജിയുടെ ഛായാചിത്രവും, നിലവിളക്കും വലിച്ചെറിയുകയും ഓഫീസിലെ കസേരകളും ജനല്‍ ചില്ലുകളും തല്ലിതകർക്കുകയും ചെയ്തു. ഗാന്ധി അനുസ്മരണ ചടങ്ങ് നേരത്തെ നടത്തണമെന്ന് ആവശ്യപ്പെട്ട് ഒരു വിഭാഗമെത്തിയതാണ് ഏറ്റുമുട്ടലിലെത്തിയത്. നേരത്തെ മുതൽ മണ്ഡലം, ബ്ലോക്ക് ഭാരവാഹികൾ തമ്മിൽ പോരുള്ള സ്ഥലമായിരുന്നു വടക്കാഞ്ചേരി. സംഭവത്തിൽ കെ.പി.സി.സിക്കും ഡി.സി.സിക്കും പരാതി നല്‍കുമെന്ന് ബ്ലോക്ക് പ്രസിഡന്റ് പിജി ജയദീപ് പറഞ്ഞു. ജയദീപിന് നേരെ അസഭ്യം മുഴക്കുകയും ഭീഷണിപ്പെടുത്തിയതായും നഗരസഭാ കൗൺസിലർ ആസാദിനെ ആക്രമിച്ചുവെന്നും ജയദീപ് പക്ഷം പറയുന്നു. മണ്ഡലം പ്രസിഡന്റ് നിയമനവുമായി ബന്ധപ്പെട്ട് ഇവിടെ തർക്കം നിൽക്കുന്നുണ്ടായിരുന്നു. ഇതിന്റെ തുടർച്ചയായാണ് ഓഫീസിലെ കയ്യാങ്കളിയെന്നാണ് നേതാക്കൾ പറയുന്നത്. അതേസമയം, പ്രശ്നങ്ങൾ പരിഹരിക്കാൻ ഡി.സി.സി നേതൃത്വത്തിന്റെ ഇടപെടലില്ലാത്തതാണ് ഇപ്പോൾ കയ്യാങ്കളിയിലെത്തിയതെന്ന വിമർശനവും ഉയർന്നിട്ടുണ്ട്.Post Top Ad