മഹാത്മാ ഗാന്ധി രക്തസാക്ഷിദിനം; നിയമസഭയിൽ പുഷ്പാർച്ചന നടത്തി സ്പീക്കർ എ എൻ ഷംസീർ - WE ONE KERALA

WE ONE KERALA

WE ONE KERALA - നമ്മളൊന്ന് ...

Home Top Ad

 




We One Kerala (Android channel) നമ്മളൊന്ന്.... | We One Kerala (Online News Portal) നമ്മളൊന്ന്... | വാർത്തകൾ, പരസ്യങ്ങൾ നൽകുവാൻ 8330058833 വീ വൺ കേരള (നമ്മളൊന്ന്.. www.weonekerala.com, www.weonekeralaonline.com) എന്ന ഓൺലൈൻ ന്യൂസ് പോർട്ടലുകളിലേക്ക് വാർത്തകളും, പരസ്യങ്ങളും വാട്ട്സ് ആപ്പ് ചെയ്യൂ .... 8086858232 ദൃശ്യ വിസ്‌മയമൊരുക്കി ആൻഡ്രോയിഡ് വിഷ്വൽ ചാനലും ..... വീ വൺ കേരള (നമ്മളൊന്ന്) ആൻഡ്രോയിഡ് ടി.വിയിലും , ആൻഡ്രോയിഡ് സെറ്റ് ടോപ്പ് ബോക്സ് വഴിയും കൈയിലുള്ള ആൻഡ്രോയിഡ് മൊബൈൽ ഫോൺ പ്ലേ സ്റ്റോറിൽ നിന്നും WE ONE KERALA എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ ഡൗൺലോഡ് ചെയ്‌ത്‌ ആസ്വദിക്കാം .......... വീ വൺ കേരള എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ Logicwebs.in, Pocket t.v, cloud t.v തുടങ്ങിയ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിലും ലഭ്യമാണ്. വീ.വൺ കേരളയുടെ നൂതന സംരംഭമാണ് WE ONE HELP മൾട്ടി ഓപ്ഷണൽ ഇ ഡയറക്ടറി.,,,, ആൻഡ്രോയിഡ് മൊബൈൽ ഫോൺ play store ൽ നിന്നും we one help ഡൗൺലോഡ് ചെയ്യൂ... വീ വൺ കേരളയുടെ ഓൺലൈൻ റേഡിയോ ഇപ്പോൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്. WE ONE KERALA ONLINE RADIO ഡൗൺലോഡ് ചെയ്യൂ..... കേട്ടുകൊണ്ടേയിരിക്കൂ...... വീ. വൺ ചാനലിൽ പരസ്യം നൽകുവാൻ വിളിക്കൂ... 8330058833, 80 86 85 82 32.

 


Monday 29 January 2024

മഹാത്മാ ഗാന്ധി രക്തസാക്ഷിദിനം; നിയമസഭയിൽ പുഷ്പാർച്ചന നടത്തി സ്പീക്കർ എ എൻ ഷംസീർ

 


മഹാത്മാ ഗാന്ധി രക്തസാക്ഷിദിനത്തിൽ നിയമസഭയ്ക്ക് മുന്നിൽ പുഷ്പാർച്ചന നടത്തി. ഗാന്ധിജിക്കു നേരെ വെടിയുതിർത്തതും, അവരുടെ പ്രത്യയശാസ്ത്രത്തിന് എതിരാകുന്നവരെ കൊന്നുതള്ളുക എന്ന തന്ത്രത്തിൻ്റെ ഭാഗമായിരുന്നുവെന്ന് സ്പീക്കർ ഫേസ്ബുക്കിൽ കുറിച്ചു.


ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:

ഇന്ന് നമ്മുടെ രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയുടെ രക്തസാക്ഷി ദിനമാണ്.
നിയമസഭാ സമുച്ചയത്തിൽ നടന്ന ചടങ്ങിൽ ഗാന്ധി പ്രതിമയിൽ പുഷ്പാർച്ചന നടത്തി.
ഗാന്ധിജി വർഗീയവാദികളുടെ വെടിയേറ്റ് കൊല്ലപ്പെട്ടിട്ട് 76 വർഷങ്ങൾ പിന്നിടുകയാണ്.
എല്ലാ വിഭാഗം ജനങ്ങളും സമാധാനത്തിലും സഹോദര്യത്തിലും ജീവിക്കുന്ന ഒരു ഇന്ത്യയെ സ്വപ്നം കണ്ട ഗാന്ധിജി, ഒരു ഘട്ടത്തിലും ഇത്തരം വർഗീയവാദികളുടെ ഇംഗിതത്തിനൊത്ത് നിലകൊണ്ടില്ല എന്നത് ശ്രദ്ധേയമാണ്.
ഗാന്ധിജിക്കു നേരെ വെടിയുതിർത്തതും,
അവരുടെ പ്രത്യയശാസ്ത്രത്തിന് എതിരാകുന്നവരെ കൊന്നുതള്ളുക എന്ന തന്ത്രത്തിൻ്റെ ഭാഗമായിരുന്നു.ഇന്ന് ജനാധിപത്യവും മതനിരപേക്ഷതയും വലിയ വെല്ലുവിളികൾ നേരിടുന്ന കാലഘട്ടമാണ്. വർഗീയ ശക്തികൾ അധികാരം നേടാൻ എല്ലാ മാർഗങ്ങളും ഉപയോഗിക്കുന്നു.

ഇത്തരക്കാർ ആരാധനാലായങ്ങളെ ഉപയോഗിച്ച് വർഗീയ ധ്രുവീകരണം വർദ്ധിപ്പിക്കുന്നു. അവർ വർഗീയതയെ പ്രോത്സാഹിപ്പിക്കുന്ന പ്രസംഗങ്ങൾനടത്തുകയും, വർഗീയ വിദ്വേഷം പ്രചരിപ്പിക്കുന്ന പ്രചാരണങ്ങൾ നടത്തുകയും ചെയ്യുന്നു. ഇത് സമൂഹത്തിൽ അസ്വസ്ഥതയും അക്രമവും വളർത്തുന്നു.

ജനാധിപത്യവും മതനിരപേക്ഷതയും നമ്മുടെ സമൂഹത്തിന്റെ അടിസ്ഥാന തത്വങ്ങളാണ്. അവയെ സംരക്ഷിക്കാൻ നമുക്ക് പ്രതിജ്ഞാബദ്ധരാകേണ്ടതുണ്ട്. വർഗീയ ശക്തികളുടെ പ്രവർത്തനങ്ങൾ നേരിടാൻ നമുക്ക് ശക്തമായ നടപടികൾ സ്വീകരിക്കേണ്ടതുണ്ട്.
നിയമസഭാ സമുച്ചയത്തിൽ നടന്ന ചടങ്ങിൽ ബഹുമാനപ്പെട്ട രജിസ്ട്രേഷൻ, മ്യൂസിയങ്ങൾ, പുരാവസ്തു, ആർക്കൈവ്സ് വകുപ്പ് മന്ത്രി ശ്രീ. രാമചന്ദ്രൻ കടന്നപ്പള്ളിയും നിയസഭാംഗങ്ങളും പങ്കെടുത്തു.

Post Top Ad