ഇന്ത്യയിൽ മൊബൈൽ ഫോണുകൾക്ക് വിലകുറയും; നിർമാണത്തിന് ഉപയോ​ഗിക്കുന്ന വസ്തുക്കളുടെ ഇറക്കുമതി തീരുവ കുറച്ചു - WE ONE KERALA

WE ONE KERALA

WE ONE KERALA - നമ്മളൊന്ന് ...

Home Top Ad

 




We One Kerala (Android channel) നമ്മളൊന്ന്.... | We One Kerala (Online News Portal) നമ്മളൊന്ന്... | വാർത്തകൾ, പരസ്യങ്ങൾ നൽകുവാൻ 8330058833 വീ വൺ കേരള (നമ്മളൊന്ന്.. www.weonekerala.com, www.weonekeralaonline.com) എന്ന ഓൺലൈൻ ന്യൂസ് പോർട്ടലുകളിലേക്ക് വാർത്തകളും, പരസ്യങ്ങളും വാട്ട്സ് ആപ്പ് ചെയ്യൂ .... 8086858232 ദൃശ്യ വിസ്‌മയമൊരുക്കി ആൻഡ്രോയിഡ് വിഷ്വൽ ചാനലും ..... വീ വൺ കേരള (നമ്മളൊന്ന്) ആൻഡ്രോയിഡ് ടി.വിയിലും , ആൻഡ്രോയിഡ് സെറ്റ് ടോപ്പ് ബോക്സ് വഴിയും കൈയിലുള്ള ആൻഡ്രോയിഡ് മൊബൈൽ ഫോൺ പ്ലേ സ്റ്റോറിൽ നിന്നും WE ONE KERALA എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ ഡൗൺലോഡ് ചെയ്‌ത്‌ ആസ്വദിക്കാം .......... വീ വൺ കേരള എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ Logicwebs.in, Pocket t.v, cloud t.v തുടങ്ങിയ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിലും ലഭ്യമാണ്. വീ.വൺ കേരളയുടെ നൂതന സംരംഭമാണ് WE ONE HELP മൾട്ടി ഓപ്ഷണൽ ഇ ഡയറക്ടറി.,,,, ആൻഡ്രോയിഡ് മൊബൈൽ ഫോൺ play store ൽ നിന്നും we one help ഡൗൺലോഡ് ചെയ്യൂ... വീ വൺ കേരളയുടെ ഓൺലൈൻ റേഡിയോ ഇപ്പോൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്. WE ONE KERALA ONLINE RADIO ഡൗൺലോഡ് ചെയ്യൂ..... കേട്ടുകൊണ്ടേയിരിക്കൂ...... വീ. വൺ ചാനലിൽ പരസ്യം നൽകുവാൻ വിളിക്കൂ... 8330058833, 80 86 85 82 32.

 


Tuesday 30 January 2024

ഇന്ത്യയിൽ മൊബൈൽ ഫോണുകൾക്ക് വിലകുറയും; നിർമാണത്തിന് ഉപയോ​ഗിക്കുന്ന വസ്തുക്കളുടെ ഇറക്കുമതി തീരുവ കുറച്ചു


ഇന്ത്യയിൽ മൊബൈൽ ഫോണുകളുടെ വില കുറയും. മൊബൈൽ ഫോൺ നിർമാണത്തിനായി ഉപയോ​ഗിക്കുന്ന ഘടകഭാ​ഗങ്ങളുടെ ഇറക്കുമതി തീരുവ കുറച്ചതിനാലാണ് വില കുറയുന്നതിന്. 15 ശതമാനത്തിൽ നിന്ന് 10 ശതമാനമായാണ് ഇറക്കുമതി തീരുവ കുറച്ചത്. ബാറ്ററിയുടെ ഭാ​ഗങ്ങൾ, ലെൻസ്, ബാക്ക് കവർ, പ്ലാസ്റ്റിക്, ലോഹം എന്നിവ ഉൾപ്പടെയുള്ളവയുടെ തീരുവയാണ് കുറച്ചത്. ഉയർന്ന നിലവാരമുള്ള മൊബൈൽ ഫോണുകൾ നിർമ്മിക്കുന്നതിനുള്ള പ്രധാന ഘടകങ്ങളുടെ ഇറക്കുമതി തീരുവ വെട്ടിക്കുറയ്ക്കാൻ ഇന്ത്യ ആലോചിച്ചതായി ഈ മാസം ആദ്യം വാർത്ത ഏജൻസിയായ റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തിരുന്നു. മൊബൈൽ ഫോൺ ഭാഗങ്ങളുടെ ഇറക്കുമതി തീരുവ വെട്ടിക്കുറയ്ക്കുന്നത് വൻകിട ആഗോള നിർമ്മാതാക്കളെ ഇന്ത്യയിൽ വലിയ തോതിലുള്ള മൊബൈൽ അസംബ്ലി ലൈനുകൾ സ്ഥാപിക്കാൻ സഹായിക്കുമെന്ന് ടാക്‌സ് കൺസൾട്ടൻസി സ്ഥാപനമായ മൂർ സിംഗിയിലെ ഡയറക്ടർ രജത് മോഹൻ പറഞ്ഞു. ഈ നീക്കം ഇന്ത്യയുടെ മൊബൈൽ ഫോൺ നിർമാണത്തെ കൂടുതൽ മത്സരാധിഷ്ഠിതമാക്കുമെന്ന് ഇന്ത്യ സെല്ലുലാർ ആൻഡ് ഇലക്‌ട്രോണിക്‌സ് അസോസിയേഷൻ പറഞ്ഞു. ആപ്പിൾ പോലുള്ള കമ്പനികൾക്ക് തീരുമാനം ഗുണകരമാണ്. ഇന്ത്യയുടെ കയറ്റുമതി സാധ്യത വർധിപ്പിക്കുകയും ചെയ്യും.



Post Top Ad