കേരളാ ഗവണ്മെന്റ് നഴ്സസ് യൂണിയൻ (KGNU)
കണ്ണൂർ ഗവ: മെഡിക്കൽ കോളേജ് യൂണിറ്റ് - പരിയാരം
അതിജീവന സമരം (പ്രതിഷേധ ജ്വാല)
പ്രകടനവും പ്രതിഷേധ ധർണ്ണയും
2024 ഫെബ്രുവരി 1 വ്യാഴാഴ്ച്ച ഉച്ചയ്ക്ക് 1:30 ന്
പ്രിൻസിപ്പൽ ഓഫീസിന് സമീപം
2021 ലെ ശമ്പള പരിഷ്കരണം നടപ്പിലാക്കുക
ആഗിരണ പ്രക്രിയ ഉടനടി പൂർത്തിയാക്കുക
മുടങ്ങിക്കിടക്കുന്ന ഡി എ, ലീവ് സറണ്ടർ ആനുകൂല്യങ്ങൾ പുനഃസ്ഥാപിക്കുക
കണ്ണൂർ ഗവണ്മെന്റ് മെഡിക്കൽ കോളേജിനോടുള്ള അധികൃതരുടെ വിവേചനം അവസാനിപ്പിക്കുക
സർക്കാർ ഏറ്റെടുത്തതിനുശേഷം റിട്ടയർ ചെയ്ത ജീവനക്കാരുടെ കുടിശ്ശിക വിതരണം സമയബന്ധിതമായി പൂർത്തിയാക്കുക.
കോമൺ പൂളിലുള്ളവർക്ക് സ്റ്റാൻഡ് എലോൺ എന്ന ഓപ്ഷൻ അവരുടെ താല്പര്യാർത്ഥം മാറ്റുവാനുള്ള അവസരം നൽകുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ്പ്രതിഷേധ ധർണ്ണ .