രാമായണവുമായി ബന്ധപ്പെട്ട വിവാദ ഫേസ്ബുക്ക് പോസ്റ്റിൽ ബാലചന്ദ്രൻ എംഎൽഎയോട് വിശദീകരണം തേടി സിപിഐ. ഈ മാസം 31ന് ജില്ലാ എക്സിക്യൂട്ടിവിൽ നേരിട്ടെത്തി വിശദീകരിക്കണമെന്നാണ് നിർദേശം. വിഷയം ചർച്ച ചെയ്യാനാണ് 31ന് ജില്ലാ എക്സിക്യൂട്ടീവ് യോഗം വിളിച്ചത്. മറുപടി ചർച്ച ചെയ്തശേഷം ബാലചന്ദ്രനെതിരെ നടപടി വേണോ എന്ന കാര്യത്തിൽ തീരുമാനമെടുക്കും.പോസ്റ്റ് പിൻവലിച്ച് എംഎൽഎ ഖേദം പ്രകടിപ്പിച്ചിരുന്നു. എന്നാൽ ലോക്സഭ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ഫേസ്ബുക്ക് തിരിച്ചടിയാകുമെന്നാൻണ് പാർട്ടിയുടെ വിലയിരുത്തൽ. നിലവിലുണ്ടായിരുന്ന അനുകൂല സാഹചര്യം പ്രതികൂലമാക്കിയെന്ന കടുത്ത വിമർശമാണ് സി.പി.എം -സി.പി.ഐ നേതാക്കൾ എം.എൽ.എക്കെതിരെ ഉന്നയിക്കുന്നത്
Saturday 27 January 2024
Home
Unlabelled
വിവാദ ഫേസ്ബുക്ക് പോസ്റ്റ്; പി ബാലചന്ദ്രൻ MLAയോട് വിശദീകരണം തേടി CPI
വിവാദ ഫേസ്ബുക്ക് പോസ്റ്റ്; പി ബാലചന്ദ്രൻ MLAയോട് വിശദീകരണം തേടി CPI
About We One Kerala
We One Kerala