10 വർഷം,1000ത്തോളം ആളുകൾ; കളഞ്ഞുകിട്ടിയ രേഖകളുണ്ടോ? ഇവർക്ക് കൊടുത്താൽ മതി, ഉടമസ്ഥരെ ഏൽപിക്കും - WE ONE KERALA

WE ONE KERALA

WE ONE KERALA - നമ്മളൊന്ന് ...

Home Top Ad

 


We One Kerala (Android channel) നമ്മളൊന്ന്.... | We One Kerala (Online News Portal) നമ്മളൊന്ന്... | വാർത്തകൾ, പരസ്യങ്ങൾ നൽകുവാൻ 8330058833 വീ വൺ കേരള (നമ്മളൊന്ന്.. www.weonekerala.com, www.weonekeralaonline.com) എന്ന ഓൺലൈൻ ന്യൂസ് പോർട്ടലുകളിലേക്ക് വാർത്തകളും, പരസ്യങ്ങളും വാട്ട്സ് ആപ്പ് ചെയ്യൂ .... 8086858232 ദൃശ്യ വിസ്‌മയമൊരുക്കി ആൻഡ്രോയിഡ് വിഷ്വൽ ചാനലും ..... വീ വൺ കേരള (നമ്മളൊന്ന്) ആൻഡ്രോയിഡ് ടി.വിയിലും , ആൻഡ്രോയിഡ് സെറ്റ് ടോപ്പ് ബോക്സ് വഴിയും കൈയിലുള്ള ആൻഡ്രോയിഡ് മൊബൈൽ ഫോൺ പ്ലേ സ്റ്റോറിൽ നിന്നും WE ONE KERALA എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ ഡൗൺലോഡ് ചെയ്‌ത്‌ ആസ്വദിക്കാം .......... വീ വൺ കേരള എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ Logicwebs.in, Pocket t.v, cloud t.v തുടങ്ങിയ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിലും ലഭ്യമാണ്. വീ.വൺ കേരളയുടെ നൂതന സംരംഭമാണ് WE ONE HELP മൾട്ടി ഓപ്ഷണൽ ഇ ഡയറക്ടറി.,,,, ആൻഡ്രോയിഡ് മൊബൈൽ ഫോൺ play store ൽ നിന്നും we one help ഡൗൺലോഡ് ചെയ്യൂ... വീ വൺ കേരളയുടെ ഓൺലൈൻ റേഡിയോ ഇപ്പോൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്. WE ONE KERALA ONLINE RADIO ഡൗൺലോഡ് ചെയ്യൂ..... കേട്ടുകൊണ്ടേയിരിക്കൂ...... വീ. വൺ ചാനലിൽ പരസ്യം നൽകുവാൻ വിളിക്കൂ... 8330058833, 80 86 85 82 32.

 


Tuesday 6 February 2024

10 വർഷം,1000ത്തോളം ആളുകൾ; കളഞ്ഞുകിട്ടിയ രേഖകളുണ്ടോ? ഇവർക്ക് കൊടുത്താൽ മതി, ഉടമസ്ഥരെ ഏൽപിക്കും

 

കോഴിക്കോട്: കോഴിക്കോട് സിവിൽ സ്റ്റേഷനിൽ ഒരു റസ്ക്യൂ സംഘമുണ്ട്. കളഞ്ഞുപോയ രേഖകൾ ഉടമസ്ഥരിലേക്ക് തിരികെ എത്തിക്കുകയെന്നതാണ് 10 വർഷമായി പ്രവർത്തിക്കുന്ന മൂവർ സംഘത്തിന്റെ ലക്ഷ്യം. ആയിരത്തോളം പേർക്കാണ് കളക്ട്രേറ്റ് ജീവനക്കാരായ ഇവർ ഇതുവരെ സഹായമായത്.മെഡിക്കൽ സർട്ടിഫിക്കറ്റ്, ഡ്രൈവിങ് ലൈസൻസ്, എസ്എസ്എൽസി ബുക്ക് വിലപ്പെട്ട രേഖകൾ ജീവിതത്തിലൊരിക്കലെങ്കിലും നഷ്ടപ്പെട്ടവരായിരിക്കും മിക്കവരും. അങ്ങനെയുള്ള ആയിരത്തോളമാളുകൾ ഈ മൂന്ന് പേരോട് എന്നും കടപ്പെട്ടിരിക്കും. പത്ത് വർഷം മുമ്പ് കോഴിക്കോട് സിവിൽ സ്റ്റേഷൻ പരിസരത്ത് നിന്ന് കളഞ്ഞു കിട്ടിയ മെഡിക്കൽ സർട്ടിഫിക്കറ്റ് കളക്ട്രേറ്റ് ജീവനക്കാരനായ വിനോദ് ഉടമയുടെ വിലാസത്തിലേക്ക് അയച്ചു കൊടുത്തു. മകന്റെ മെഡിക്കൽ സർട്ടിഫിക്കറ്റ് തിരികെ ലഭിച്ച അമ്മ കണ്ണീരോടെ വിനോദിനെ തിരിച്ച് വിളിക്കുകയും ചെയ്തു. ആ സന്തോഷത്തിൽ നിന്നുള്ള പ്രചോദനമാണ് ഈ സംഘത്തിന് തുടക്കം.

അയച്ച് കൊടുക്കുന്ന രേഖകളുടെയെല്ലാം വിവരങ്ങൾ രജിസ്റ്ററിൽ സൂക്ഷിക്കും. ചെലവിലേക്കായി സ്വന്തം ശമ്പളത്തിൽ നിന്നൊരു തുക മാറ്റി വെക്കും. ഇതുവരെയും മടക്കിയയച്ച ഒറ്റ രേഖയ്ക്ക് പോലും പ്രതിഫലം വാങ്ങിയില്ലെന്നത് മൂന്ന് പേർക്കും അഭിമാനം. സിവിൽ സ്റ്റേഷന്റെ മൂന്നാം നിലയിലാണ് റസ്ക്യൂ ടീമായ കെ രാജീവ്, കെ. വിനോദ്, എംകെ തൻസീറ എന്നിവരുണ്ടാകുക, ഇനി കോഴിക്കോട് കളക്ടറേറ്റിലേക്ക് വരുന്നവരോടാണ്, എന്തെങ്കിലും രേഖകൾ കളഞ്ഞുകിട്ടിയാൽ ഇവരെയേൽപ്പിക്കണേ.



Post Top Ad