പയ്യാവൂർ ശിവക്ഷേത്രം ഊട്ടുത്സവം 12 മുതൽ - WE ONE KERALA

WE ONE KERALA

WE ONE KERALA - നമ്മളൊന്ന് ...

Home Top Ad

 




We One Kerala (Android channel) നമ്മളൊന്ന്.... | We One Kerala (Online News Portal) നമ്മളൊന്ന്... | വാർത്തകൾ, പരസ്യങ്ങൾ നൽകുവാൻ 8330058833 വീ വൺ കേരള (നമ്മളൊന്ന്.. www.weonekerala.com, www.weonekeralaonline.com) എന്ന ഓൺലൈൻ ന്യൂസ് പോർട്ടലുകളിലേക്ക് വാർത്തകളും, പരസ്യങ്ങളും വാട്ട്സ് ആപ്പ് ചെയ്യൂ .... 8086858232 ദൃശ്യ വിസ്‌മയമൊരുക്കി ആൻഡ്രോയിഡ് വിഷ്വൽ ചാനലും ..... വീ വൺ കേരള (നമ്മളൊന്ന്) ആൻഡ്രോയിഡ് ടി.വിയിലും , ആൻഡ്രോയിഡ് സെറ്റ് ടോപ്പ് ബോക്സ് വഴിയും കൈയിലുള്ള ആൻഡ്രോയിഡ് മൊബൈൽ ഫോൺ പ്ലേ സ്റ്റോറിൽ നിന്നും WE ONE KERALA എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ ഡൗൺലോഡ് ചെയ്‌ത്‌ ആസ്വദിക്കാം .......... വീ വൺ കേരള എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ Logicwebs.in, Pocket t.v, cloud t.v തുടങ്ങിയ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിലും ലഭ്യമാണ്. വീ.വൺ കേരളയുടെ നൂതന സംരംഭമാണ് WE ONE HELP മൾട്ടി ഓപ്ഷണൽ ഇ ഡയറക്ടറി.,,,, ആൻഡ്രോയിഡ് മൊബൈൽ ഫോൺ play store ൽ നിന്നും we one help ഡൗൺലോഡ് ചെയ്യൂ... വീ വൺ കേരളയുടെ ഓൺലൈൻ റേഡിയോ ഇപ്പോൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്. WE ONE KERALA ONLINE RADIO ഡൗൺലോഡ് ചെയ്യൂ..... കേട്ടുകൊണ്ടേയിരിക്കൂ...... വീ. വൺ ചാനലിൽ പരസ്യം നൽകുവാൻ വിളിക്കൂ... 8330058833, 80 86 85 82 32.

 


Thursday 8 February 2024

പയ്യാവൂർ ശിവക്ഷേത്രം ഊട്ടുത്സവം 12 മുതൽ


 ശ്രീകണ്ഠപുരം | പയ്യാവൂർ ശിവ ക്ഷേത്രം ഊട്ടുത്സവം 12 മുതൽ 28 വരെ നടക്കും. 12-ന് രാവിലെ ആറിന് കുടകർ കാളപ്പുറത്ത് അരിയുമായി പയ്യാവൂരിലെത്തും.വൈകീട്ട് അഞ്ചിന് വാസവപുരം ക്ഷേത്രത്തിൽ നിന്ന് കലവറ നിറയ്ക്കൽ ഘോഷയാത്ര, ആറിന് അരി അളവ്, ഏഴിന് കുഴിയടുപ്പിൽ തീയിടൽ എന്നിവ ഉണ്ടാകും. ദിവസവും വൈകീട്ട് അഞ്ചിന് തിടമ്പ് എഴുന്നള്ളത്തും തിരുനൃത്തവും നടക്കും.

13-ന് രാവിലെ 10-ന് ചൂളിയാട് ദേശവാസികളുടെ ഓലക്കാഴ്ച, വൈകീട്ട് ആറിന് പയ്യാവൂർ, കൈതപ്രം ദേശവാസികളുടെ ഊട്ടുകാഴ്ച, ഏഴിന് ഓട്ടൻ തുള്ളൽ, തുടർന്ന് സംസ്കാരിക സമ്മേളനം, ഗാനമേള.

14-ന് രാത്രി ചാക്യാർകൂത്ത്, നൃത്തനൃത്യങ്ങൾ. 15-ന് രാത്രി ഏഴിന് ഓട്ടൻ തുള്ളൽ, 7.30-ന് നൃത്തനൃത്യങ്ങൾ, 16-ന് ഏഴിന് കലാ പരിപാടികൾ, 17, 18, 19 തീയതികളിൽ രാത്രി കലാ പരിപാടികൾ, 20-ന് 7.30-ന് ഗാനമേള.

21-ന് രാവിലെ അഞ്ചിന് കുടകരുടെ അരി സമർപ്പണം, രാത്രി എട്ടിന് വലിയ തിരുവത്താഴത്തിനുള്ള അരിയളവ്, നാടകം, കുടകരുടെ തുടികൊട്ടിപ്പാട്ട് എന്നിവയുണ്ടാകും.

22-ന് സാംസ്കാരിക സമ്മേളനം, ചിലപ്പതികാരം വിൽക്കലാമേള. ഉത്സവദിനമായ 23-ന് രാവിലെ നാലിന് നെയ്യമൃതുകാരുടെ നെയ്യൊപ്പിക്കൽ.

ഉച്ചക്ക് 12-ന് പ്രസാദ ഊട്ട്, 12.30-ന് ആനപ്പുറത്ത് തിടമ്പ് എഴുന്നള്ളത്തും കോമരത്തച്ചന്റെയും നെയ്യമൃതുകാരുടെയും കുഴിയടുപ്പിൽ നൃത്തം.

വൈകീട്ട് അഞ്ചിന് കുടകരുടെ മടക്കയാത്ര. രാത്രി 7.30-ന് സാംസ്കാരിക സമ്മേളനം 24- ന് രാത്രി 7.30-ന് മിമിക്സ് മെഗാഷോ. 25-ന് 12-ന് ആനപ്പുറത്ത് ആറാട്ട് എഴുന്നള്ളത്ത്, രാത്രി ഏഴിന് ഗാനമേള.


Post Top Ad