കഴിഞ്ഞ മാസവും ഷോക്കേറ്റ് 2 മരണം, ഇനി അനുവദിക്കില്ല; അനധികൃത വൈദ്യുതി വേലികള്‍ തേടി കെഎസ്ഇബി, കർശന നടപടി. - WE ONE KERALA

WE ONE KERALA

WE ONE KERALA - നമ്മളൊന്ന് ...

Home Top Ad

 


We One Kerala (Android channel) നമ്മളൊന്ന്.... | We One Kerala (Online News Portal) നമ്മളൊന്ന്... | വാർത്തകൾ, പരസ്യങ്ങൾ നൽകുവാൻ 8330058833 വീ വൺ കേരള (നമ്മളൊന്ന്.. www.weonekerala.com, www.weonekeralaonline.com) എന്ന ഓൺലൈൻ ന്യൂസ് പോർട്ടലുകളിലേക്ക് വാർത്തകളും, പരസ്യങ്ങളും വാട്ട്സ് ആപ്പ് ചെയ്യൂ .... 8086858232 ദൃശ്യ വിസ്‌മയമൊരുക്കി ആൻഡ്രോയിഡ് വിഷ്വൽ ചാനലും ..... വീ വൺ കേരള (നമ്മളൊന്ന്) ആൻഡ്രോയിഡ് ടി.വിയിലും , ആൻഡ്രോയിഡ് സെറ്റ് ടോപ്പ് ബോക്സ് വഴിയും കൈയിലുള്ള ആൻഡ്രോയിഡ് മൊബൈൽ ഫോൺ പ്ലേ സ്റ്റോറിൽ നിന്നും WE ONE KERALA എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ ഡൗൺലോഡ് ചെയ്‌ത്‌ ആസ്വദിക്കാം .......... വീ വൺ കേരള എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ Logicwebs.in, Pocket t.v, cloud t.v തുടങ്ങിയ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിലും ലഭ്യമാണ്. വീ.വൺ കേരളയുടെ നൂതന സംരംഭമാണ് WE ONE HELP മൾട്ടി ഓപ്ഷണൽ ഇ ഡയറക്ടറി.,,,, ആൻഡ്രോയിഡ് മൊബൈൽ ഫോൺ play store ൽ നിന്നും we one help ഡൗൺലോഡ് ചെയ്യൂ... വീ വൺ കേരളയുടെ ഓൺലൈൻ റേഡിയോ ഇപ്പോൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്. WE ONE KERALA ONLINE RADIO ഡൗൺലോഡ് ചെയ്യൂ..... കേട്ടുകൊണ്ടേയിരിക്കൂ...... വീ. വൺ ചാനലിൽ പരസ്യം നൽകുവാൻ വിളിക്കൂ... 8330058833, 80 86 85 82 32.

 


Sunday 4 February 2024

കഴിഞ്ഞ മാസവും ഷോക്കേറ്റ് 2 മരണം, ഇനി അനുവദിക്കില്ല; അനധികൃത വൈദ്യുതി വേലികള്‍ തേടി കെഎസ്ഇബി, കർശന നടപടി.

 

കല്‍പ്പറ്റ: വൈദ്യുത വേലിയില്‍ നിന്ന് ഷോക്കേറ്റ് തുടരെ തുടരെയുണ്ടാകുന്ന മരണങ്ങളില്‍ ഒടുവില്‍ നടപടിയെടുക്കാന്‍ ജില്ലയിൽ കെ.എസ്.ഇ.ബിയും വനംവകുപ്പും പൊലീസും തയ്യാറെടുക്കുന്നു. അധികാരികളുടെ അറിവോടെയല്ലാതെ കര്‍ഷകര്‍ സ്വന്തം നിലക്ക് സ്ഥാപിക്കുന്ന അശാസ്ത്രീയ വൈദ്യുത വേലികളില്‍ നിന്ന് ഷേക്കേറ്റുള്ള മരണങ്ങള്‍ ആവര്‍ത്തിക്കുന്ന പശ്ചാത്തലത്തിലാണ് അധികൃതര്‍ നടപടിക്കൊരുങ്ങുന്നത്. പ്രധാനമായും കെ.എസ്.ഇ.ബി ആയിരിക്കും വൈദ്യുതി വേലി സംബന്ധിച്ച കാര്യങ്ങള്‍ പരിശോധിക്കുക. വൈദ്യുതി നിയമം 2003 ലെ വിവിധ വകുപ്പുകള്‍ പ്രകാരമായിരിക്കും കേസ്. ആവശ്യമെങ്കില്‍ ഇന്ത്യന്‍ ശിക്ഷാനിയമം നിഷ്‌കര്‍ഷിക്കുന്ന നടപടികളും വന്യ ജീവി സംരക്ഷണ നിയമ പ്രകാരവുമുള്ള നടപടികളുമുണ്ടാകും. വന്യമൃഗങ്ങളെ തുരത്തുന്നതിനെന്ന പേരില്‍ വയനാട്ടിലെ കൃഷിയിടങ്ങളില്‍ സ്ഥാപിക്കുന്ന വൈദ്യുത വേലികള്‍ അനധികൃതമെന്ന് ബോധ്യപ്പെട്ടാല്‍ ഇക്കാര്യം തൊട്ടടുത്ത സെക്ഷന്‍ ഓഫീസില്‍ അറിയിക്കണമെന്ന് കെ.എസ്.ഇ.ബി ഡെപ്യൂട്ടി ചീഫ് എഞ്ചിനീയര്‍ അറിയിച്ചു. ഇത്തരം വേലികള്‍ക്കായി പരിശോധന വ്യാപകമാക്കി കര്‍ശന നടപടി സ്വീകരിക്കണമെന്ന് ജീവനക്കാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയതായും ഡെപ്യൂട്ടി ചീഫ് എഞ്ചിനീയര്‍ അറിയിച്ചു.

വൈദ്യുത വേലികള്‍ അപകടരഹിതമാക്കാം 

ലൈസന്‍സുള്ളവരും പ്രവൃത്തി പരിചയമുള്ളവരുമായ വ്യക്തികള്‍ നിര്‍മ്മിക്കുന്ന വൈദ്യുത വേലിയാണെങ്കിലും ബാറ്ററിയില്‍ നിന്നുള്ള വൈദ്യുതിയില്‍ മാത്രം പ്രവര്‍ത്തിക്കുന്നതാണെങ്കിലും അംഗീകൃത നിലവാരമുള്ള 'ഇലക്ട്രിക് ഫെന്‍സ് എനര്‍ജൈസര്‍' എന്ന ഉപകരണം സ്ഥാപിച്ച് ജില്ല ഇലക്ട്രിക്കല്‍ ഇന്‍സ്പെക്ടറുടെ അംഗികാരം നേടിയ ശേഷം മാത്രമെ പ്രവര്‍ത്തിപ്പിക്കാന്‍ അനുവാദമുള്ളൂ. കെ.എസ്.ഇ.ബി കണക്ഷനുകളില്‍ നിന്നാണ് ബാറ്ററി ചാര്‍ജ്ജര്‍ പ്രവര്‍ത്തിപ്പിക്കുന്നതെങ്കില്‍ ബന്ധപ്പെട്ട സെക്ഷന്‍ ഓഫീസില്‍ നിന്നും അനുമതി വാങ്ങണം. മൃഗങ്ങള്‍ കുടുങ്ങിക്കിടക്കാത്ത വിധം ശാസ്തീയമായി നിര്‍മ്മിച്ച വേലിയില്‍ മുന്നറിയിപ്പ് ബോര്‍ഡുകള്‍ സ്ഥാപിക്കണം. കെ.എസ്.ഇ.ബി.യില്‍ നിന്നും നല്‍കിയിട്ടുള്ള വൈദ്യുത കണക്ഷനില്‍ നിന്ന് ഉയര്‍ന്ന ശേഷിയുള്ള വൈദ്യുതി നേരിട്ട്  വേലികളിലേക്കും മൃഗ, മത്സ്യവേട്ടക്കും മറ്റും ഉപയോഗിക്കുന്നത് ഗുരുതരമായ നിയമലംഘനമാണ്.2021-ല്‍ വയനാട്ടില്‍ മാത്രം 11 പേര്‍ ഷോക്കേറ്റ് മരിച്ചിരുന്നു. ഇതില്‍ അനധികൃതമായി സ്ഥാപിച്ച വൈദ്യുതി വേലിയില്‍ നിന്ന് ഷോക്കേറ്റ് മൂന്നുപേരും അനധികൃതമായി വയറിങ് ജോലി ചെയ്യുന്നതിനിടെ അഞ്ച് പേരും വീടുകളിലെ വയറിങ്ങുകളില്‍ നിന്ന് ഷോക്കറ്റ് മൂന്നുപേരും മരിച്ചതായി ജില്ല വൈദ്യുത അപകട നിവാരണ സമിതി പുറത്തുവിട്ട കണക്കുകള്‍ ചൂണ്ടിക്കാട്ടുന്നു.

2023- ല്‍ സംസ്ഥാനത്തൊട്ടാകെ 265 വൈദ്യുത അപകടങ്ങളിലായി 121 പേര്‍ ഷോക്കേറ്റ് മരിച്ചുവെന്നാണ് കണക്ക്. അനധികൃത വൈദ്യുത ജോലികള്‍ക്കിടെ പത്ത് പേരും ഉപഭോക്തൃ പരിസരത്തെ എര്‍ത്ത് ലീക്കേജ് കാരണം 17 പേരും വൈദ്യുതി ലൈനിനു സമീപം ലോഹനിര്‍മ്മിതമായ തോട്ടിയും ഏണിയുമുപയോഗിക്കുമ്പോള്‍ ഷോക്കേറ്റ് 15 പേരും വൈദ്യുത വേലിയില്‍ നിന്ന് ഷോക്കേറ്റ് രണ്ടുപേരും മരണമടഞ്ഞു. ഉത്സവങ്ങളോടനുബന്ധിച്ച് ദീപാലങ്കാരം നടത്തുമ്പോഴാണ് ഏഴ് പേര്‍ വൈദ്യുതാഘാതമേറ്റ് മരിച്ചത്. സുരക്ഷാ മാനദണ്ഡങ്ങള്‍ കൃത്യമായി പാലിച്ചിരുന്നുവെങ്കില്‍ ഒഴിവാക്കാമായിരുന്ന അപകടങ്ങളാണ് ഇതിലേറെയുമെന്ന് കെ.എസ്.ഇ.ബി വ്യക്തമാക്കുന്നു.


Post Top Ad