2000 രൂപ പിൻവലിച്ചിട്ട് എട്ട് മാസം, 8897 കോടി രൂപയുടെ നോട്ടുകൾ ഇനിയും തിരിച്ചെത്തിയില്ല - WE ONE KERALA

WE ONE KERALA

WE ONE KERALA - നമ്മളൊന്ന് ...

Home Top Ad

 




We One Kerala (Android channel) നമ്മളൊന്ന്.... | We One Kerala (Online News Portal) നമ്മളൊന്ന്... | വാർത്തകൾ, പരസ്യങ്ങൾ നൽകുവാൻ 8330058833 വീ വൺ കേരള (നമ്മളൊന്ന്.. www.weonekerala.com, www.weonekeralaonline.com) എന്ന ഓൺലൈൻ ന്യൂസ് പോർട്ടലുകളിലേക്ക് വാർത്തകളും, പരസ്യങ്ങളും വാട്ട്സ് ആപ്പ് ചെയ്യൂ .... 8086858232 ദൃശ്യ വിസ്‌മയമൊരുക്കി ആൻഡ്രോയിഡ് വിഷ്വൽ ചാനലും ..... വീ വൺ കേരള (നമ്മളൊന്ന്) ആൻഡ്രോയിഡ് ടി.വിയിലും , ആൻഡ്രോയിഡ് സെറ്റ് ടോപ്പ് ബോക്സ് വഴിയും കൈയിലുള്ള ആൻഡ്രോയിഡ് മൊബൈൽ ഫോൺ പ്ലേ സ്റ്റോറിൽ നിന്നും WE ONE KERALA എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ ഡൗൺലോഡ് ചെയ്‌ത്‌ ആസ്വദിക്കാം .......... വീ വൺ കേരള എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ Logicwebs.in, Pocket t.v, cloud t.v തുടങ്ങിയ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിലും ലഭ്യമാണ്. വീ.വൺ കേരളയുടെ നൂതന സംരംഭമാണ് WE ONE HELP മൾട്ടി ഓപ്ഷണൽ ഇ ഡയറക്ടറി.,,,, ആൻഡ്രോയിഡ് മൊബൈൽ ഫോൺ play store ൽ നിന്നും we one help ഡൗൺലോഡ് ചെയ്യൂ... വീ വൺ കേരളയുടെ ഓൺലൈൻ റേഡിയോ ഇപ്പോൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്. WE ONE KERALA ONLINE RADIO ഡൗൺലോഡ് ചെയ്യൂ..... കേട്ടുകൊണ്ടേയിരിക്കൂ...... വീ. വൺ ചാനലിൽ പരസ്യം നൽകുവാൻ വിളിക്കൂ... 8330058833, 80 86 85 82 32.

 


Friday 2 February 2024

2000 രൂപ പിൻവലിച്ചിട്ട് എട്ട് മാസം, 8897 കോടി രൂപയുടെ നോട്ടുകൾ ഇനിയും തിരിച്ചെത്തിയില്ല



റിസർവ് ബാങ്ക് വിനിമയത്തിൽ നിന്ന് പിൻവലിച്ച 2000 രൂപ നോട്ടുകളിൽ 8897 കോടിരൂപ ഇനിയും തിരിച്ചെത്തിയിട്ടില്ലെന്ന് കണക്കുകൾ വ്യക്തമാകുന്നു. റിസർവ് ബാങ്ക് തന്നെയാണ് ജനുവരി 31 വരെയുള്ള കണക്കുകൾ പുറത്തുവിട്ടത്.അതേസമയം, പിൻവലിക്കലിന് പിന്നാലെ 97.50 ശതമാനം​ നോട്ടുകളും തിരിച്ചെത്തിയെന്ന് റിസർവ് ബാങ്ക് അധികൃതർ അറിയിച്ചു. റിസർവ് ബാങ്ക് 2000 രൂപയുടെ നോട്ട് അവതരിപ്പിച്ചത് 500,1000 രൂപ​യുടെ നോട്ട് നിരോധിച്ചതിന് പിന്നാലെയാണ്. 2023 മെയ് 19 നാണ് 2000 ന്റെ നോട്ടുകൾ വിനിമയത്തിൽ നിന്ന് പിൻവലിച്ചത്. 3.56 ലക്ഷം കോടി രൂപയുടെ നോട്ടുകളാണ് അന്ന് വിപണിയിലുണ്ടായിരുന്നത്.ഒക്ടോബർ എട്ടുവരെ ​നോട്ടുകൾ ബാങ്കുകൾ വഴി മാറിയെടുക്കാൻ റിസർവ് അവസരം നൽകിയിരുന്നു. ഇനി റിസർവ് ബാങ്കിന്റെ ഇഷ്യൂ ഓഫീസുകൾ വഴി മാത്രമാണ് നോട്ടുകൾ മാറ്റി വാങ്ങാൻ കഴിയു. 2000 രൂപ നോട്ടിന്റെ അച്ചടി 2018-19 സാമ്പത്തിക വര്‍ഷത്തില്‍ നിര്‍ത്തിവെച്ചിരുന്നു. വിപണിയിൽ നിന്ന് പിൻവലിച്ചാലും 2000 രൂപയുടെ നിയമപരമായ സാധുത നിലനിൽക്കും.



Post Top Ad