ഹോളിഫെയ്ത്ത് ഇംഗ്ലിഷ് സ്കൂൾ ഹെഡ് മിസ്ട്രെസ് ജിൻസി മാത്യു സ്വാഗതം പറഞ്ഞ ചടങ്ങിന് പി. ടി. എ പ്രസിഡന്റ് ജയൻ പി. വി അധ്യക്ഷത വഹിച്ചു. ചടങ്ങ് ഉരുപ്പുംകുറ്റി സെന്റ് മേരിസ് പള്ളി വികാരി ഫാ: സുനിൽ കടബത്താനത്ത് ഉദ്ഘാടനം ചെയ്തു.
റിട്ടേർഡ് എസ്. പി പ്രിൻസ് അബ്രഹാം മുഖ്യതിഥി ആയിരുന്നു.സ്റ്റാഫ് സെക്രട്ടറി ബീന സി. എസ് റിപ്പോർട്ട് അവതരിപ്പിച്ചു. വാർഡ് മെമ്പർ സിബി വാഴക്കാല, സ്കൂൾ മാനേജർ ജെസ്സി എ. ടി, മദർ പി. ടി. എ പ്രസിഡന്റ് സൗമ്യ ജോഷി തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു.സ്കൂൾ പ്രിൻസിപ്പൽ വിജയൻ മാസ്റ്റർ നേതൃത്വം നൽകി. ലിൻസി ജോസഫ് നന്ദി പ്രകാശിപ്പിച്ചു.