പെരളശ്ശേരി എ.കെ.ജി. സ്‌മാരക ഗവ. ഹയർ സെക്കൻ്ററി സ്‌കൂൾ മികവ് '24' അനുമോദനം സംഘടിപ്പിച്ചു - We One Kerala

We One Kerala

WE ONE KERALA - നമ്മളൊന്ന് ...

Home Top Ad

 


We One Kerala (Android channel) നമ്മളൊന്ന്.... | We One Kerala (Online News Portal) നമ്മളൊന്ന്... | വാർത്തകൾ, പരസ്യങ്ങൾ നൽകുവാൻ 8330058833 വീ വൺ കേരള (നമ്മളൊന്ന്.. www.weonekerala.com, www.weonekeralaonline.com) എന്ന ഓൺലൈൻ ന്യൂസ് പോർട്ടലുകളിലേക്ക് വാർത്തകളും, പരസ്യങ്ങളും വാട്ട്സ് ആപ്പ് ചെയ്യൂ .... 8086858232 ദൃശ്യ വിസ്‌മയമൊരുക്കി ആൻഡ്രോയിഡ് വിഷ്വൽ ചാനലും ..... വീ വൺ കേരള (നമ്മളൊന്ന്) ആൻഡ്രോയിഡ് ടി.വിയിലും , ആൻഡ്രോയിഡ് സെറ്റ് ടോപ്പ് ബോക്സ് വഴിയും കൈയിലുള്ള ആൻഡ്രോയിഡ് മൊബൈൽ ഫോൺ പ്ലേ സ്റ്റോറിൽ നിന്നും WE ONE KERALA എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ ഡൗൺലോഡ് ചെയ്‌ത്‌ ആസ്വദിക്കാം .......... വീ വൺ കേരള എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ Logicwebs.in, Pocket t.v, cloud t.v തുടങ്ങിയ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിലും ലഭ്യമാണ്. വീ.വൺ കേരളയുടെ നൂതന സംരംഭമാണ് WE ONE HELP മൾട്ടി ഓപ്ഷണൽ ഇ ഡയറക്ടറി.,,,, ആൻഡ്രോയിഡ് മൊബൈൽ ഫോൺ play store ൽ നിന്നും we one help ഡൗൺലോഡ് ചെയ്യൂ... വീ വൺ കേരളയുടെ ഓൺലൈൻ റേഡിയോ ഇപ്പോൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്. WE ONE KERALA ONLINE RADIO ഡൗൺലോഡ് ചെയ്യൂ..... കേട്ടുകൊണ്ടേയിരിക്കൂ...... വീ. വൺ ചാനലിൽ പരസ്യം നൽകുവാൻ വിളിക്കൂ... 8330058833, 80 86 85 82 32.

 


Thursday 8 February 2024

പെരളശ്ശേരി എ.കെ.ജി. സ്‌മാരക ഗവ. ഹയർ സെക്കൻ്ററി സ്‌കൂൾ മികവ് '24' അനുമോദനം സംഘടിപ്പിച്ചു


പെരളശ്ശേരി: പെരളശ്ശേരി എ.കെ.ജി. സ്‌മാരക ഗവ. ഹയർ സെക്കൻ്ററി സ്‌കൂൾ മികവ് '24' സ്‌കൂൾ ഓഡിറ്റോറിയത്തിൽ വച്ചു നടന്നു. കേരള നിയമസഭ സ്പീക്കർ എ എൻ ഷംസീർ ഉദ്ഘാടനം ചെയ്തു. കെ വി ബിജു അധ്യക്ഷത വഹിച്ചു. പ്രശസ്ത മിമിക്രി ആർട്ടിസ്റ്റ് ശിവദാസൻ മട്ടന്നൂർ വിശിഷ്ടാതിഥിയായി. പ്രിൻസിപ്പാൾ കെ ഗിരീഷ് സ്വാഗതം പറഞ്ഞു. 2023-24 അധ്യയന വർഷത്തിൽ പാഠ്യ - പാഠ്യേതര പ്രവർത്തനങ്ങളിൽ നമ്മുടെ വിദ്യാലയം ചരിത്ര നേട്ടമാണ് കൈവരിച്ചിട്ടുള്ളത്. സംസ്ഥാന കലോത്സവത്തിൽ പങ്കെടുത്ത 25 കുട്ടികൾക്ക് A ഗ്രേഡ് ലഭിച്ചിട്ടുണ്ട്. 2 കുട്ടികൾ ദേശീയ കായിക മേളയിലും 28 കുട്ടികൾ സംസ്ഥാന സ്‌കൂൾ കായികമേളയിലും സംസ്ഥാന ഗെയിംസിലും പങ്കെടുത്തിട്ടുണ്ട്. ഒരു വിദ്യാർത്ഥി ദേശീയതലത്തിൽ സോളോ ആക്ടിൽ ഒന്നാം സ്ഥാനവും നേടിയിട്ടുണ്ട്.

ഈ കുട്ടികൾക്ക് ഈ വർഷം USS സ്കോളർഷിപ്പും 14 കുട്ടികൾക്ക് രാജ്യപുരസ്‌കാർ അവാർഡും ലഭിച്ചു. വിവിധ സർക്കാർ വകുപ്പുകളും ഏജൻസികളും സംഘടിപ്പിച്ച ക്വിസ് മത്സരങ്ങളിലും പ്രതിഭാനിർണ്ണയ പരീക്ഷകളിലും നമ്മുടെ കുട്ടികൾ കഴിവ് തെളിയിച്ചിട്ടുണ്ട്. 

എടക്കാട് ബ്ലോക്ക് പഞ്ചായത്ത്  വൈ പ്രസിഡന്റ് കെ.പി. ബാലഗോപാലൻ, പെരളശ്ശേരി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് വി. പ്രശാന്ത്, പെരളശ്ശേരി ഗ്രാമപഞ്ചായത്ത് മെമ്പർ കെ.കെ. സുഗതൻ, ടി സുനിഷ്, ആർ. കെ നിഷ, എൻ സുജിത്ത്, വിനോദ് കുമാർ സി. ആർ, സാരമതി സനീഷ് എന്നിവർ ആശംസ പറഞ്ഞു. പ്രകാശൻ കർത്ത നന്ദി പറഞ്ഞു.Post Top Ad