തളിപ്പറമ്പ് : സംസ്ഥാന ബജറ്റില്‍ തളിപ്പറമ്പ് നിയോജക മണ്ഡലത്തില്‍ 25 കോടിയുടെ പ്രവൃത്തികള്‍ക്ക് ഫണ്ട് അനുവദിച്ചതായി എം വി ഗോവിന്ദന് മാസ്റ്റര്‍ എംഎല്‍എ.
ചപ്പാരപ്പടവ് ഗ്രാമ പഞ്ചായത്തില്‍ നാടുകാണി സൂ & സഫാരി പാര്‍ക്കിന്റെ പ്രാരംഭ നടപടികള്‍ക്കായി രണ്ട് കോടി രൂപ അനുവദിച്ചു. ആകെ 300 കോടി രൂപയുടെ പദ്ധതിയാണിത്. ഇതിന്റെ സ്ഥലം ഏറ്റെടുക്കല്‍ ഉള്‍പ്പെടെയുള്ള പ്രവൃത്തികള്‍ക്കാണ് രണ്ട് കോടി രൂപ അനുവദിച്ചത്.
നാടുകാണി കിന്‍ഫ്ര പാര്‍ക്കില്‍ ഡൈയിങ് & പ്രിന്റിങ് യൂണിറ്റ് - 9 കോടി, പറശ്ശിനിക്കടവ് പി ഡബ്ല്യു ഡി റസ്റ്റ് ഹൗസ് - 5 കോടി, മയ്യില്‍ പോലീസ് സ്റ്റേഷന് - 2 കോടി, ഒമ്പത് തദ്ദേശ സ്ഥാപനങ്ങളില്‍ ഹാപ്പിനസ് പാര്‍ക്ക് - 2.5 കോടി, പറശ്ശിനിക്കടവ് തീര സംരക്ഷണം - 1 കോടി, ഭിന്നശേഷിക്കാര്‍ക്കായി സമഗ്ര വികസന കേന്ദ്രം - 1 കോടി രൂപ, തളിപ്പറമ്പ് നഗര സൗന്ദര്യ വല്‍ക്കരണം - 1 കോടി രൂപ, തളിപ്പറമ്പ് ഷീ ലോഡ്ജ് & വിമന്‍സ് കോ വര്‍ക്കിംഗ് സെന്റര്‍ - 1 കോടി രൂപ, ആന്തൂര്‍ നഗരസഭയില്‍ യുവതികള്‍ക്ക് ഷീ ടര്‍ഫ് - 50 ലക്ഷം രൂപ എന്നിവയാണ് ബജറ്റില്‍ വകയിരുത്തിയ മറ്റു പദ്ധതികള്‍.