അടച്ചു പൂട്ടാനൊരുങ്ങി ജമ്മു കശ്മീരിലെ ആദ്യ മിഷനറി സ്‌കൂൾ; വഴിയിലായി 4000 ത്തോളം വിദ്യാർഥികൾ - WE ONE KERALA

WE ONE KERALA

WE ONE KERALA - നമ്മളൊന്ന് ...

Home Top Ad

 




We One Kerala (Android channel) നമ്മളൊന്ന്.... | We One Kerala (Online News Portal) നമ്മളൊന്ന്... | വാർത്തകൾ, പരസ്യങ്ങൾ നൽകുവാൻ 8330058833 വീ വൺ കേരള (നമ്മളൊന്ന്.. www.weonekerala.com, www.weonekeralaonline.com) എന്ന ഓൺലൈൻ ന്യൂസ് പോർട്ടലുകളിലേക്ക് വാർത്തകളും, പരസ്യങ്ങളും വാട്ട്സ് ആപ്പ് ചെയ്യൂ .... 8086858232 ദൃശ്യ വിസ്‌മയമൊരുക്കി ആൻഡ്രോയിഡ് വിഷ്വൽ ചാനലും ..... വീ വൺ കേരള (നമ്മളൊന്ന്) ആൻഡ്രോയിഡ് ടി.വിയിലും , ആൻഡ്രോയിഡ് സെറ്റ് ടോപ്പ് ബോക്സ് വഴിയും കൈയിലുള്ള ആൻഡ്രോയിഡ് മൊബൈൽ ഫോൺ പ്ലേ സ്റ്റോറിൽ നിന്നും WE ONE KERALA എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ ഡൗൺലോഡ് ചെയ്‌ത്‌ ആസ്വദിക്കാം .......... വീ വൺ കേരള എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ Logicwebs.in, Pocket t.v, cloud t.v തുടങ്ങിയ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിലും ലഭ്യമാണ്. വീ.വൺ കേരളയുടെ നൂതന സംരംഭമാണ് WE ONE HELP മൾട്ടി ഓപ്ഷണൽ ഇ ഡയറക്ടറി.,,,, ആൻഡ്രോയിഡ് മൊബൈൽ ഫോൺ play store ൽ നിന്നും we one help ഡൗൺലോഡ് ചെയ്യൂ... വീ വൺ കേരളയുടെ ഓൺലൈൻ റേഡിയോ ഇപ്പോൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്. WE ONE KERALA ONLINE RADIO ഡൗൺലോഡ് ചെയ്യൂ..... കേട്ടുകൊണ്ടേയിരിക്കൂ...... വീ. വൺ ചാനലിൽ പരസ്യം നൽകുവാൻ വിളിക്കൂ... 8330058833, 80 86 85 82 32.

 


Monday 5 February 2024

അടച്ചു പൂട്ടാനൊരുങ്ങി ജമ്മു കശ്മീരിലെ ആദ്യ മിഷനറി സ്‌കൂൾ; വഴിയിലായി 4000 ത്തോളം വിദ്യാർഥികൾ

 

അടച്ചു പൂട്ടാനൊരുങ്ങി ജമ്മു കശ്മീരിലെ ആദ്യ മിഷനറി സ്‌കൂൾ. ജമ്മു – ശ്രീനഗർ കത്തോലിക്കാ രൂപതയുടെ കീഴിൽ 1905 ൽ ആരംഭിച്ച ബാരാമുള്ള സെന്റ് ജോസഫ്സ് ഹയർ സെക്കൻഡറി സ്‌കൂളും സ്‌കൂളിനോടനുബന്ധിച്ചുള്ള ആശുപത്രിയുമാണ് പൂട്ടലിന്റെ വക്കിലുള്ളത്. സർക്കാർ പാട്ടക്കരാർ പുതുക്കാൻ അനുമതി നൽകാത്തതിനെ തുടർന്നാണ് സ്കൂൾ പൂട്ടാനൊരുങ്ങുന്നത്.സർക്കാർ പാട്ടത്തിനു നൽകിയ 21.25 ഏക്കർ സ്ഥലത്താണ് ഈ രണ്ട് സ്ഥാപനങ്ങളും പ്രവർത്തിക്കുന്നത്. ഇതിൽ 2.375 ഏക്കറിന്റെ ഒഴികെ പാട്ടക്കരാർ 2018 ൽ അവസാനിച്ചു. നേരത്തെ തന്നെ കരാർ പുതുക്കാനുള്ള അപേക്ഷ നൽകിയിരുന്നു. എന്നാൽ സർക്കാർ പുതുക്കാൻ കൂട്ടാക്കിയില്ല. പാട്ടക്കരാർ പുതുക്കാത്തതിനാൽ 2018 നു ശേഷം ബോർഡ് പരീക്ഷ എഴുതുന്നതിന് ഇവിടത്തെ കുട്ടികളെ അടുത്തുള്ള സർക്കാർ സ്‌കൂളുകളിൽ രജിസ്റ്റർ ചെയ്യുകയാണ് ചെയ്തിരുന്നത്.സ്കൂളിൽ 4000 വിദ്യാർത്ഥികളും ആശുപത്രിയിൽ 390 ജീവനക്കാരും ഉണ്ട്. 2022 ൽ വിദ്യാഭ്യാസ നിയമത്തിൽ കൊണ്ടുവന്ന ഭേദഗതി അനുസരിച്ച് പാട്ടക്കരാർ പുതുക്കാതെ സർക്കാർ ഭൂമിയിൽ പ്രവർത്തിക്കുന്ന എല്ലാ സ്വകാര്യ സ്കൂളുകളും പൂട്ടണമെന്ന് നിയമമുണ്ട്. വിഷയം കേന്ദ്ര ന്യൂനപക്ഷകാര്യ മന്ത്രിയുടെയും ദേശീയ ന്യൂനപക്ഷ കമ്മിഷൻ അധ്യക്ഷന്റെയും ശ്രദ്ധയിൽപ്പെടുത്തിയെങ്കിലും ഗുണമുണ്ടായില്ല.

Post Top Ad