പോസ്റ്റ് മെട്രിക് സ്കോളർഷിപ്പിന് തുക അനുവദിച്ച് ധനമന്ത്രി കെ എൻ ബാലഗോപാൽ. 67.87 കോടി രൂപ അനുവദിച്ചെന്ന് ധനമന്ത്രി അറിയിച്ചു. സ്കോളർഷിപ്പ് കുടിശിക സംബന്ധിച്ച ട്വന്റിഫോർ വാർത്തയെ തുടർന്നാണ് നടപടി.പട്ടികജാതി വിഭാഗത്തിന് 15.76 കോടി രൂപയും പിന്നോക്ക വിഭാഗത്തിൽ 43.33 കോടി രൂപയും, സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവരുടെ വിഭാഗത്തിൽ 8.78 കോടി രൂപയുമാണ് അനുവദിച്ചത്.