കെഎസ്‌യുവിൻ്റെ എറണാകുളം, ഇടുക്കി, വയനാട്, കോട്ടയം ജില്ലാ കമ്മിറ്റികൾ പുനഃസംഘടിപ്പിച്ചു. ഏഴുവർഷത്തിനുശേഷമാണ് പുനഃസംഘടന. ഗ്രൂപ്പ് സമവാക്യങ്ങൾ പാലിച്ചുള്ള ജംബോ കമ്മിറ്റികളാണ് പ്രഖ്യാപിച്ചത്. മറ്റു ജില്ലകളിലും ഉടൻ പുനഃസംഘടന ഉണ്ടാകും.ലോക്സഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ജില്ലകളുടെ പ്രവർത്തനം മെച്ചപ്പെടുത്തുന്നതിൻ്റെ ഭാഗമായാണ് പുനഃസംഘടന. ജില്ലാ പ്രസിഡൻ്റുമാരെ നേരത്തെ പ്രഖ്യാപിച്ചിരുന്നെങ്കിലും കമ്മിറ്റി നിലവിൽ വന്നിരുന്നില്ല.. ഗ്രൂപ്പ് സമവാക്യങ്ങൾ പാലിച്ചാണ് ജംബോ കമ്മിറ്റികൾ പ്രഖ്യാപിച്ചത്.
അധ്യക്ഷന് പുറമേ നാൽപ്പതിലധികം ആളുകളാണ് കമ്മിറ്റിയിൽ ഉള്ളത്. ചില ജില്ലകളിൽ ആകട്ടെ 70ലധികം ആളുകൾ ഉണ്ട്. ബാക്കിയുള്ള 10 ജില്ലകളുടെ പുനഃസംഘടന ഉടൻ നടത്തും. ഇതുസംബന്ധിച്ച ചർച്ചകൾ പുരോഗമിക്കുകയാണെന്നാണ് വിവരം.