9 നഗരസഭ, 44 പഞ്ചായത്ത്; നഗരത്തെ പൂർണ്ണമായി ഉൾക്കൊള്ളിച്ചുള്ള വികസനം; കൊച്ചിയിൽ മെട്രോപ്പൊലിറ്റൻ പ്ലാനിങ് കമ്മിറ്റി രൂപീകരിക്കാൻ ശുപാർശ - We One Kerala

We One Kerala

WE ONE KERALA - നമ്മളൊന്ന് ...

Home Top Ad

 
We One Kerala (Android channel) നമ്മളൊന്ന്.... | We One Kerala (Online News Portal) നമ്മളൊന്ന്... | വാർത്തകൾ, പരസ്യങ്ങൾ നൽകുവാൻ 8330058833 വീ വൺ കേരള (നമ്മളൊന്ന്.. www.weonekerala.com, www.weonekeralaonline.com) എന്ന ഓൺലൈൻ ന്യൂസ് പോർട്ടലുകളിലേക്ക് വാർത്തകളും, പരസ്യങ്ങളും വാട്ട്സ് ആപ്പ് ചെയ്യൂ .... 8086858232 ദൃശ്യ വിസ്‌മയമൊരുക്കി ആൻഡ്രോയിഡ് വിഷ്വൽ ചാനലും ..... വീ വൺ കേരള (നമ്മളൊന്ന്) ആൻഡ്രോയിഡ് ടി.വിയിലും , ആൻഡ്രോയിഡ് സെറ്റ് ടോപ്പ് ബോക്സ് വഴിയും കൈയിലുള്ള ആൻഡ്രോയിഡ് മൊബൈൽ ഫോൺ പ്ലേ സ്റ്റോറിൽ നിന്നും WE ONE KERALA എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ ഡൗൺലോഡ് ചെയ്‌ത്‌ ആസ്വദിക്കാം .......... വീ വൺ കേരള എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ Logicwebs.in, Pocket t.v, cloud t.v തുടങ്ങിയ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിലും ലഭ്യമാണ്. വീ.വൺ കേരളയുടെ നൂതന സംരംഭമാണ് WE ONE HELP മൾട്ടി ഓപ്ഷണൽ ഇ ഡയറക്ടറി.,,,, ആൻഡ്രോയിഡ് മൊബൈൽ ഫോൺ play store ൽ നിന്നും we one help ഡൗൺലോഡ് ചെയ്യൂ... വീ വൺ കേരളയുടെ ഓൺലൈൻ റേഡിയോ ഇപ്പോൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്. WE ONE KERALA ONLINE RADIO ഡൗൺലോഡ് ചെയ്യൂ..... കേട്ടുകൊണ്ടേയിരിക്കൂ...... വീ. വൺ ചാനലിൽ പരസ്യം നൽകുവാൻ വിളിക്കൂ... 8330058833, 80 86 85 82 32.

 


Thursday 1 February 2024

9 നഗരസഭ, 44 പഞ്ചായത്ത്; നഗരത്തെ പൂർണ്ണമായി ഉൾക്കൊള്ളിച്ചുള്ള വികസനം; കൊച്ചിയിൽ മെട്രോപ്പൊലിറ്റൻ പ്ലാനിങ് കമ്മിറ്റി രൂപീകരിക്കാൻ ശുപാർശ

 

കൊച്ചി: രാജ്യത്തെ വൻ നഗരങ്ങളിലേതു പോലെ കൊച്ചി നഗരത്തിലും മെട്രോപ്പൊലിറ്റൻ പ്ലാനിങ് കമ്മറ്റി രൂപീകരിക്കാൻ പ്രത്യേക കമ്മറ്റിയുടെ ശുപാർശ. എറണാകുളം ജില്ലയുടെ പകുതിയോളം വരുന്ന പ്രദേശങ്ങളും ആലപ്പുഴ ജില്ലയിൽ കൊച്ചിയോട് ചേർന്ന് കിടക്കുന്ന പ്രദേശങ്ങളും ഉൾപ്പെടുത്തി കൊച്ചി മെട്രോപ്പൊലിറ്റൻ പ്ലാനിങ് കമ്മറ്റി രൂപികരിക്കാനാണ് ശുപാർശ.1995ൽ കൊച്ചി നഗരത്തിന്‍റെ അതിരുകൾ നിശ്ചയിച്ചെങ്കിലും മെട്രോപ്പൊലിറ്റൻ ആസൂത്രണ കമ്മറ്റി രൂപീകരിച്ചിരുന്നില്ല. എന്നാൽ കൊച്ചിയുടെ ആസൂത്രിത വികസനത്തിന് മെട്രോപ്പൊലിറ്റൻ പ്ലാനിങ് കമ്മിറ്റി രൂപികരിക്കാൻ നിർദ്ദേശം നൽകണമെന്ന് ആവശ്യപ്പെട്ട് നൽകിയ ഹർജിയിൽ നാല് മാസത്തിനകം ഇത് സബന്ധിച്ച് പഠനം നടത്തി റിപ്പോർട്ട് നൽകാൻ 9 അംഗ സമിതിയെ നിയോഗിച്ചിരുന്നു. ഈ കമ്മിറ്റിയുടെ റിപ്പോർട്ട് അഡീഷണൽ ചീഫ് സെക്രട്ടറിക്ക് കൈമാറിയിട്ടുണ്ട്.കൊച്ചി കോർപറേഷൻ നഗരത്തോട് ചേർന്നു കിടക്കുന്ന 9 നഗരസഭകൾ 44 പഞ്ചായത്തുകൾ എന്നിവ മെട്രോപ്പൊലിറ്റൻ ഏരിയയായി വിജ്ഞാപനം ചെയ്യണമെന്നാണ് ഒൻപത് അംഗ കമ്മറ്റിയുടെ ശുപാർശ. ആലുവ,അങ്കമാലി, ഏലൂർ, കളമശ്ശേരി, പെരുമ്പാവൂർ,പറവൂർ, മരട്, തൃപ്പൂണിത്തുറ, തൃക്കാക്കര എന്നീ നഗരസഭകളും കൊച്ചിമെട്രോപ്പൊലിറ്റൻ ഏരിയയിൽ ഉൾപ്പെടും.


വിവിധ വികസന സൂചികകൾ കണക്കിലെടുത്താണ് ഈ പ്രദേശങ്ങളെ മെട്രോപ്പൊലിറ്റൻ ഏരിയയായി പരിഗണിച്ചിരിക്കുന്നത്. 10 ലക്ഷത്തിന് മുകളിൽ ജനസംഖ്യയുള്ള നഗരത്തിൽ മെട്രോപ്പൊലിറ്റൻ പ്ലാനിങ് കൗൺസിൽ വേണമെന്ന നിയമം തന്നെ നിലനിൽക്കുന്നുണ്ട്.2011ലെ കണക്ക് പ്രകാരം കൊച്ചി നഗര മേഖലയിലെ ജനസംഖ്യ 20 ലക്ഷത്തിന് മുകളിലാണ്. എന്നാൽ നഗരത്തിൽ ജിസിഡിഎ, ജില്ലാ പ്ലാനിങ് കമ്മിറ്റി, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ എന്നിവ ഉൾപ്പെടെ വിവിധ ഏജൻസികളാണ് വികസനം നടത്തി വരുന്നത്. ഇതുകൊണ്ട് തന്നെ നഗരത്തെ പൂർണ്ണമായി ഉൾക്കൊള്ളിച്ച് വികസനം നടക്കുന്നില്ലെന്നും പ്രത്യേക കമ്മിറ്റിയുടെ റിപ്പോർട്ടിൽ ചൂണ്ടിക്കാണിക്കുന്നുണ്ട്.

Post Top Ad