കേന്ദ്രത്തിനെതിരായ കേരള സർക്കാരിന്റെ പ്രതിഷേധം ആരംഭിച്ചു. കേരളം ഹൗസിൽ നിന്നും ആരംഭിച്ച മാർച്ച് ഉടൻ ജന്തർ മന്തറിൽ എത്തും. മുഖ്യമന്ത്രിയും മന്ത്രിമാരും പ്രതിഷേധ പ്ലക്കാർഡുമായാണ് മാർച്ചിൽ അണിനിരന്നത്. രാജ്യം ഇന്നുവരെ കണ്ടിട്ടില്ലാത്ത ഒരു പ്രതിഷേധത്തിന് സാക്ഷിയാകുകയാണ് ജന്തർ മന്തർ. സാമ്പത്തികമായി കേന്ദ്രം കേരളത്തെ ഞെരുക്കുമ്പോള്‍ കണ്ടില്ലെന്നോ കേട്ടില്ലെന്നോ നടിക്കാന്‍ ഇടതുപക്ഷ സര്‍ക്കാരിന് കഴിയില്ലെന്നും ഇങ്ങോട്ടടിച്ച അതേ നാണയത്തില്‍ തിരിച്ചടിക്കാന്‍ ഒരു സര്‍ക്കാരിന് കഴിയും എന്നുകൂടി തെളിയിക്കുകയാണ് ഇന്ന്.സംസ്ഥാനത്തെ മുഖ്യമന്ത്രിയടക്കമുള്ള മന്ത്രിസഭ കേന്ദ്രത്തിനെതിരെ പ്രതിഷേധിക്കാന്‍ ദില്ലിയിലെത്തുമ്പോള്‍ കേന്ദ്രത്തിന്റെ നിലപാട് എന്താകും എന്നാണ് ഇനി നോക്കിക്കാണേണ്ടത്. തങ്ങളുടെ ഭരണസഞ്ചാരപാത ശരിയായ ദിശയിലൂടെയാണ് മുന്നോട്ട് പോകുന്നത് എന്ന് പല പലതവണ പ്രവര്‍ത്തികളിലൂടെ തെളിയിച്ചിട്ടുള്ള സര്‍ക്കാരാണ് പിണറായി സര്‍ക്കാര്‍. അതിന്റെ ഉദാത്തമാതൃകയാണ് നവകേരള സദസ്.