ഒന്നിച്ചു നിൽക്കാനുള്ള സമയം അതിക്രമിച്ചു കഴിഞ്ഞു, കേരളത്തിന്റെ പ്രതിഷേധത്തിൽ പങ്കെടുക്കും’; ഡിഎംകെ എംപി - WE ONE KERALA

WE ONE KERALA

WE ONE KERALA - നമ്മളൊന്ന് ...

Home Top Ad

 




We One Kerala (Android channel) നമ്മളൊന്ന്.... | We One Kerala (Online News Portal) നമ്മളൊന്ന്... | വാർത്തകൾ, പരസ്യങ്ങൾ നൽകുവാൻ 8330058833 വീ വൺ കേരള (നമ്മളൊന്ന്.. www.weonekerala.com, www.weonekeralaonline.com) എന്ന ഓൺലൈൻ ന്യൂസ് പോർട്ടലുകളിലേക്ക് വാർത്തകളും, പരസ്യങ്ങളും വാട്ട്സ് ആപ്പ് ചെയ്യൂ .... 8086858232 ദൃശ്യ വിസ്‌മയമൊരുക്കി ആൻഡ്രോയിഡ് വിഷ്വൽ ചാനലും ..... വീ വൺ കേരള (നമ്മളൊന്ന്) ആൻഡ്രോയിഡ് ടി.വിയിലും , ആൻഡ്രോയിഡ് സെറ്റ് ടോപ്പ് ബോക്സ് വഴിയും കൈയിലുള്ള ആൻഡ്രോയിഡ് മൊബൈൽ ഫോൺ പ്ലേ സ്റ്റോറിൽ നിന്നും WE ONE KERALA എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ ഡൗൺലോഡ് ചെയ്‌ത്‌ ആസ്വദിക്കാം .......... വീ വൺ കേരള എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ Logicwebs.in, Pocket t.v, cloud t.v തുടങ്ങിയ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിലും ലഭ്യമാണ്. വീ.വൺ കേരളയുടെ നൂതന സംരംഭമാണ് WE ONE HELP മൾട്ടി ഓപ്ഷണൽ ഇ ഡയറക്ടറി.,,,, ആൻഡ്രോയിഡ് മൊബൈൽ ഫോൺ play store ൽ നിന്നും we one help ഡൗൺലോഡ് ചെയ്യൂ... വീ വൺ കേരളയുടെ ഓൺലൈൻ റേഡിയോ ഇപ്പോൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്. WE ONE KERALA ONLINE RADIO ഡൗൺലോഡ് ചെയ്യൂ..... കേട്ടുകൊണ്ടേയിരിക്കൂ...... വീ. വൺ ചാനലിൽ പരസ്യം നൽകുവാൻ വിളിക്കൂ... 8330058833, 80 86 85 82 32.

 


Wednesday 7 February 2024

ഒന്നിച്ചു നിൽക്കാനുള്ള സമയം അതിക്രമിച്ചു കഴിഞ്ഞു, കേരളത്തിന്റെ പ്രതിഷേധത്തിൽ പങ്കെടുക്കും’; ഡിഎംകെ എംപി

 


പ്രതിഷേധങ്ങൾ ഈ കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് ഡിഎംകെ എംപി തിരുച്ചി ശിവ. നാനാത്വത്തിൽ ഏകത്വമാണ് ഇന്ത്യയുടെ അടിസ്ഥാനം.സംസ്ഥാനങ്ങൾക്ക് സ്വന്തം അവകാശങ്ങളുണ്ട്.എന്നാൽ ബിജെപി അധികാരത്തിൽ എത്തിയത് മുതൽ സംസ്ഥാനങ്ങളുടെ അധികാരത്തിൽ കൈകടത്തുന്നു.ഗവർണർമാർ ദൈനംദിന കാര്യങ്ങളിൽ സർക്കാറുകൾക്ക് തടസ്സം സൃഷ്ടിക്കുന്നു.

ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾ നികുതി കൂടുതൽ കൊടുക്കുന്നെങ്കിലും കുറഞ്ഞ തുകയാണ് തിരിച്ച് ലഭിക്കുന്നത്. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ കുറച്ചു തുക നൽകുമ്പോൾ കൂടുതൽ തുക കേന്ദ്രത്തിൽ നിന്ന് ലഭിക്കുന്നുവെന്നും അദ്ദേഹം ആരോപിച്ചു.കേരളത്തിന്റെ പ്രതിഷേധത്തിൽ ഡിഎംകെ പങ്കെടുക്കും.സംസ്ഥാനങ്ങളുടെ അവകാശങ്ങൾക്ക് വേണ്ടിയാണ് ഡിഎംകെ നിലകൊള്ളുന്നത്.എല്ലാ പ്രാദേശിക പാർട്ടികളും സംസ്ഥാനങ്ങളും ഒന്നിച്ചു നിൽക്കാനുള്ള സമയം അതിക്രമിച്ചു കഴിഞ്ഞു. കോൺഗ്രസ് വിട്ടുനിൽക്കുന്നത് സംസ്ഥാന രാഷ്ട്രീയ വിഷയമാണ്. തമിഴ്നാട്ടിൽ എല്ലാവരും ഒറ്റക്കെട്ടാണെന്നും കേരളത്തിലെ സാഹചര്യത്തിൽ പ്രതികരിക്കാനില്ലെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്ര അവഗണയിൽ തമിഴ്നാട് തുടർച്ചയായി പ്രതിഷേധങ്ങൾ സംഘടിപ്പിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.



Post Top Ad