ബജറ്റിൽ സിപിഐ ഹാപ്പിയല്ല; മുഖ്യമന്ത്രിയെയും ധനമന്ത്രിയെയും കാണാന്‍ മന്ത്രിമാര്‍ - WE ONE KERALA

WE ONE KERALA

WE ONE KERALA - നമ്മളൊന്ന് ...

Home Top Ad

 




We One Kerala (Android channel) നമ്മളൊന്ന്.... | We One Kerala (Online News Portal) നമ്മളൊന്ന്... | വാർത്തകൾ, പരസ്യങ്ങൾ നൽകുവാൻ 8330058833 വീ വൺ കേരള (നമ്മളൊന്ന്.. www.weonekerala.com, www.weonekeralaonline.com) എന്ന ഓൺലൈൻ ന്യൂസ് പോർട്ടലുകളിലേക്ക് വാർത്തകളും, പരസ്യങ്ങളും വാട്ട്സ് ആപ്പ് ചെയ്യൂ .... 8086858232 ദൃശ്യ വിസ്‌മയമൊരുക്കി ആൻഡ്രോയിഡ് വിഷ്വൽ ചാനലും ..... വീ വൺ കേരള (നമ്മളൊന്ന്) ആൻഡ്രോയിഡ് ടി.വിയിലും , ആൻഡ്രോയിഡ് സെറ്റ് ടോപ്പ് ബോക്സ് വഴിയും കൈയിലുള്ള ആൻഡ്രോയിഡ് മൊബൈൽ ഫോൺ പ്ലേ സ്റ്റോറിൽ നിന്നും WE ONE KERALA എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ ഡൗൺലോഡ് ചെയ്‌ത്‌ ആസ്വദിക്കാം .......... വീ വൺ കേരള എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ Logicwebs.in, Pocket t.v, cloud t.v തുടങ്ങിയ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിലും ലഭ്യമാണ്. വീ.വൺ കേരളയുടെ നൂതന സംരംഭമാണ് WE ONE HELP മൾട്ടി ഓപ്ഷണൽ ഇ ഡയറക്ടറി.,,,, ആൻഡ്രോയിഡ് മൊബൈൽ ഫോൺ play store ൽ നിന്നും we one help ഡൗൺലോഡ് ചെയ്യൂ... വീ വൺ കേരളയുടെ ഓൺലൈൻ റേഡിയോ ഇപ്പോൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്. WE ONE KERALA ONLINE RADIO ഡൗൺലോഡ് ചെയ്യൂ..... കേട്ടുകൊണ്ടേയിരിക്കൂ...... വീ. വൺ ചാനലിൽ പരസ്യം നൽകുവാൻ വിളിക്കൂ... 8330058833, 80 86 85 82 32.

 


Tuesday 6 February 2024

ബജറ്റിൽ സിപിഐ ഹാപ്പിയല്ല; മുഖ്യമന്ത്രിയെയും ധനമന്ത്രിയെയും കാണാന്‍ മന്ത്രിമാര്‍

 

ബജറ്റിൽ സിപിഐ മന്ത്രിമാരുടെ വിഹിതം വെട്ടിക്കുറച്ചന്ന പരാതി. ഭക്ഷ്യ, കൃഷി, സിവിൽ സപ്ലൈസ്, ക്ഷീരവികസന വകുപ്പുകളെ അവഗണിച്ചെന്ന പരാതിയുമായി മന്ത്രിമാർ തന്നെ രംഗത്തെത്തി. വിഷയത്തിൽ മുഖ്യമന്ത്രിയെയും ധനമന്ത്രിയെയും കാണുമെന്ന് അറിയിച്ചിരിക്കുകയാണ് മന്ത്രിമാരായ ജി.ആർ അനിലും ജെ.ചിഞ്ചുറാണിയും.മുഖ്യമന്ത്രിയെയും ധനകാര്യ മന്ത്രിയെയും നേരിൽകണ്ട് പ്രതിഷേധം അറിയിക്കുമെന്ന് മന്ത്രി ജെ ചിഞ്ചു റാണി അറിയിച്ചു. കഴിഞ്ഞ തവണത്തേക്കാൾ 40% വിഹിതം വെട്ടിക്കുറച്ചു. പ്രശ്നം പരിഹരിക്കുമെന്നാണ് പ്രതീക്ഷ. ഡൽഹി യാത്രയ്ക്ക് ശേഷമാകും മുഖ്യമന്ത്രിയെ കാണുക ധനമന്ത്രിക്ക് മുന്നിൽ വിഷയം അവതരിപ്പിച്ചിട്ടുണ്ട്. സിപിഐ മന്ത്രിമാരോടായി പ്രത്യേകം വിവേചനം കാണിച്ചുവെന്ന് കരുതുന്നില്ലെന്നും മന്ത്രി വ്യക്തമാക്കി.

മുന്നണിക്ക് അകത്തും മന്ത്രിസഭയിലുമെല്ലാം വിഷയം സംസാരിക്കുമെന്ന് മന്ത്രി ജി.ആർ അനിലും പറഞ്ഞു. അനുകൂല നടപടി ഉണ്ടാകുമെന്ന് ഉറപ്പുണ്ട്. ഈ കാര്യങ്ങളിൽ പരസ്യമായി പ്രതികരിക്കുന്നില്ല. ഭക്ഷ്യവകുപ്പ് കടന്നുപോകുന്നത് വലിയ പ്രതിസന്ധിയിലൂടെയാണ്. മന്ത്രിയെന്ന നിലയിൽ ധനമന്ത്രിയുമായി ചർച്ച ചെയ്യുമെന്നും ജി.ആർ അനിൽ കൂട്ടിച്ചേർത്തു.


Post Top Ad