മാധ്യമപ്രവർത്തക സാഗരിക ഘോഷ് രാജ്യസഭയിലേക്ക് - We One Kerala

We One Kerala

WE ONE KERALA - നമ്മളൊന്ന് ...

Home Top Ad

 


We One Kerala (Android channel) നമ്മളൊന്ന്.... | We One Kerala (Online News Portal) നമ്മളൊന്ന്... | വാർത്തകൾ, പരസ്യങ്ങൾ നൽകുവാൻ 8330058833 വീ വൺ കേരള (നമ്മളൊന്ന്.. www.weonekerala.com, www.weonekeralaonline.com) എന്ന ഓൺലൈൻ ന്യൂസ് പോർട്ടലുകളിലേക്ക് വാർത്തകളും, പരസ്യങ്ങളും വാട്ട്സ് ആപ്പ് ചെയ്യൂ .... 8086858232 ദൃശ്യ വിസ്‌മയമൊരുക്കി ആൻഡ്രോയിഡ് വിഷ്വൽ ചാനലും ..... വീ വൺ കേരള (നമ്മളൊന്ന്) ആൻഡ്രോയിഡ് ടി.വിയിലും , ആൻഡ്രോയിഡ് സെറ്റ് ടോപ്പ് ബോക്സ് വഴിയും കൈയിലുള്ള ആൻഡ്രോയിഡ് മൊബൈൽ ഫോൺ പ്ലേ സ്റ്റോറിൽ നിന്നും WE ONE KERALA എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ ഡൗൺലോഡ് ചെയ്‌ത്‌ ആസ്വദിക്കാം .......... വീ വൺ കേരള എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ Logicwebs.in, Pocket t.v, cloud t.v തുടങ്ങിയ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിലും ലഭ്യമാണ്. വീ.വൺ കേരളയുടെ നൂതന സംരംഭമാണ് WE ONE HELP മൾട്ടി ഓപ്ഷണൽ ഇ ഡയറക്ടറി.,,,, ആൻഡ്രോയിഡ് മൊബൈൽ ഫോൺ play store ൽ നിന്നും we one help ഡൗൺലോഡ് ചെയ്യൂ... വീ വൺ കേരളയുടെ ഓൺലൈൻ റേഡിയോ ഇപ്പോൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്. WE ONE KERALA ONLINE RADIO ഡൗൺലോഡ് ചെയ്യൂ..... കേട്ടുകൊണ്ടേയിരിക്കൂ...... വീ. വൺ ചാനലിൽ പരസ്യം നൽകുവാൻ വിളിക്കൂ... 8330058833, 80 86 85 82 32.

 


Sunday 11 February 2024

മാധ്യമപ്രവർത്തക സാഗരിക ഘോഷ് രാജ്യസഭയിലേക്ക്രാജ്യസഭാ തെരഞ്ഞെടുപ്പിനുള്ള സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് തൃണമൂൽ കോൺഗ്രസ്. മാധ്യമപ്രവർത്തക സാഗരിക ഘോഷിനെ പാർട്ടി നാമനിർദ്ദേശം ചെയ്തു. ഘോഷിന് പുറമേ, ടിഎംസി നേതാക്കളായ സുസ്മിത ദേവ്, മമത ബാല ഠാക്കൂർ, മുഹമ്മദ് നദിമൽ ഹക്ക് എന്നിവർക്കും പാർട്ടി അവസരം നൽകിയിട്ടുണ്ട്. ഔദ്യോഗിക ‘എക്സ്’ അക്കൗണ്ടിലൂടെയാണ് പാർട്ടികളെ ഇക്കാര്യം അറിയിച്ചത്. 15 സംസ്ഥാനങ്ങളിലെ 56 രാജ്യസഭാ സീറ്റുകളിലേക്കുള്ള തെരഞ്ഞെടുപ്പ് ഫെബ്രുവരി 27ന് നടക്കും.1964 നവംബർ 8 ന് ഡൽഹിയിലാണ് സാഗരിക ഘോഷ് ജനിച്ചത്. അച്ഛൻ്റെ പേര് ഭാസ്കർ ഘോഷ്, അമ്മയുടെ പേര് ചിത്രലേഖ ഘോഷ്. 1991 മുതൽ ഇന്ത്യൻ വാർത്താ ലോകത്തെ ഏറ്റവും വലിയ പേരുകളിൽ ഒരാളാണ് സാഗരിക ഘോഷ്. ‘ടൈംസ് ഓഫ് ഇന്ത്യ’, ‘ഔട്ട്‌ലുക്ക്’, ‘ദി ഇന്ത്യൻ എക്‌സ്പ്രസ്’, സിഎൻഎൻ-ഐബിഎൻ, ബിബിസി വേൾഡ് തുടങ്ങിയ പ്രമുഖ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചു. വാർത്താ ശൃംഖലയായ CNN-IBN-ലെ പ്രൈം ടൈം അവതാരക കൂടിയായിരുന്നു സാഗരിക. നിരവധി പുസ്തകങ്ങളുടെ രചയിതാവ് കൂടിയാണ് ഘോഷ്. മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ ജീവചരിത്രമായ ഇന്ദിര – ദ മോസ്റ്റ് പവർഫുൾ പ്രൈം മിനിസ്റ്റർ, അടൽ ബിഹാർ വാജ്‌പേയി – ഇന്ത്യാസ് മോസ്റ്റ് ലവ്ഡ് പ്രൈംമിനിസ്റ്റർ, ദ ജിൻ ഡ്രിങ്കേഴ്സ് തുടങ്ങിയവയാണ് പ്രധാന പുസ്തകങ്ങൾ.Post Top Ad