ഭാരത് അരി വിതരണം ഫെഡറല്‍ തത്വങ്ങളുടെ നേരെയുള്ള കടന്നാക്രമണമെന്ന് മന്ത്രി ജിആര്‍ അനില്‍. സംസ്ഥാനത്തിന്‍റെ പൊതുവിതരണ സമ്പ്രദായത്തെ പൂർണമായും അട്ടിമറിച്ച് കേന്ദ്ര സർക്കാരിന്‍റെ ഏജന്‍സികള്‍ മുഖേനയാണ് ഭാരത് അരി വിതരണം ചെയ്യാനുള്ള നീക്കം നടത്തുന്നത്. തെരഞ്ഞെടുപ്പാണ് ഇതിന്‍റെ ലക്ഷ്യമെന്നും മന്ത്രി വിമർശിച്ചു. ഭാരത് അരി വിതരണത്തിനെതിരെ പ്രതിഷേധവുമായി വീണ്ടും കേന്ദ്രത്തെ സമീപിക്കാനാണ് സർക്കാർ തീരുമാനം.സംസ്ഥാനത്തെ റേഷൻ കട മുഖേന നാല് രൂപയ്ക്ക് നീല കാര്‍ഡുകാര്‍ക്കും 10.90 പൈസയ്ക്ക് വെള്ള കാർഡുകാർക്കും നൽകുന്ന ചാക്കരി. ഇതെ അരി തന്നെയാണ് നിലവിൽ സപ്ലൈകോ വഴി 25 രൂപ നിരക്കില്‍ സർക്കാർ നൽകുന്നതും. അതാണ് 29 രൂപയ്ക്ക് തെരഞ്ഞടുത്ത 500 പോയിന്‍റുകളിലൂടെ വിൽക്കാൻ തീരുമാനിച്ചിരിക്കുന്ന കേന്ദ്രത്തിന്‍റെ ഭാരത് അരി. അതും സപ്ലൈകോ വഴിയുള്ള വിതരണം ഇല്ലാതാക്കിയുള്ള ഈ നീക്കം തെരഞ്ഞെടുപ്പ് കാലത്ത് ജനങ്ങളെ കബളിപ്പിക്കാൻ എന്നതാണ് വസ്തുത. കേരളത്തില്‍ 14,250 കേന്ദ്രങ്ങളില്‍ റേഷന്‍ കടകളുണ്ട്. രാജ്യത്ത് ഭക്ഷ്യഭദ്രത ഉറപ്പുവരുത്താനാണ് എന്‍എഫ്എസ്എ നിയമം നടപ്പിലാക്കിയത്. ഈ നിയമപ്രകാരം സംസ്ഥാന സർക്കാരിന്‍റെ നിയന്ത്രണത്തില്‍ പ്രവർത്തിക്കുന്ന റേഷകടകളിലൂടെയാണ് ഭക്ഷ്യധാന്യം വിതരണം ചെയ്യേണ്ടത്. ഈ പൊതുവുതരണ സമ്പ്രദായത്തെ ആകെ അട്ടിമറിച്ചാണ് കേന്ദ്ര സർക്കാരിന്‍റെ ഏജന്‍സികള്‍ മുഖേന ഭാരത് അരി വിതരണം ചെയ്യാനുള്ള കേന്ദ്ര നീക്കം എന്നതാണ് ഏറെ പ്രസക്തം.സംസ്ഥാനത്തിന് ലഭ്യമായിട്ടുള്ള പരിമിതമായ ടൈഡ് ഓവർ വിഹിതം പ്രയോജനപ്പെടുത്തിയാണ് മുന്‍ഗണനാവിഭാഗക്കാരായ നീല, വെള്ള കാർഡുകാർക്ക് സംസ്ഥാന സർക്കാർ റേഷന്‍ ഉറപ്പാക്കുന്നത്. എഫ്സിഐ യില്‍ അധികമുള്ള ഭക്ഷ്യധാന്യസ്റ്റോക്ക്, ഓപ്പണ്‍മാർക്കറ്റ് സെയില്‍സ് സ്കീം പ്രകാരം ന്യായവിലയ്ക്ക് വില്‍ക്കുന്ന സംവിധാനത്തില്‍ സ്വകാര്യ വ്യാപാരികള്‍ക്ക് പോലും ലേലത്തില്‍ പങ്കെടുക്കാം. എന്നാൽ സംസ്ഥാന സർക്കാരിനെയും സംസ്ഥാനസർക്കാരിന്‍റെ ഏജന്‍സികളെയും ബോധപൂർവ്വം കേന്ദ്രം വിലക്കിയിരിക്കുന്നു. ഉപഭോക്തൃ സംസ്ഥാനമായ കേരളത്തില്‍ ഈ കേന്ദ്രനയങ്ങള്‍ ഭക്ഷ്യധാന്യങ്ങളുടെ വിലക്കയറ്റത്തിന് കാരണമാകാനിടയുണ്ട്. ഈ സാഹചര്യത്തില്‍ ബോധപൂർവ്വം വിലക്കയറ്റം സൃഷ്ടിക്കുകയും ആ സ്ഥിതിയുടെ രാഷ്ട്രീയമായ മുതലെടുപ്പിന് ഭാരത് അരി ഉപയോഗിക്കുകയുമാണ് കേന്ദ്രസർക്കാർ ചെയ്യുന്നതെന്ന് ന്യായമായും സംശയിക്കേണ്ടി വഭാരത് അരി വിതരണം; ലക്‌ഷ്യം തെരഞ്ഞെടുപ്പ്”; മന്ത്രി ജിആര്‍ അനില്രും
ഭാരത് അരി വിതരണം ഫെഡറല്‍ തത്വങ്ങളുടെ നേരെയുള്ള കടന്നാക്രമണമെന്ന് മന്ത്രി ജിആര്‍ അനില്‍. സംസ്ഥാനത്തിന്‍റെ പൊതുവിതരണ സമ്പ്രദായത്തെ പൂർണമായും അട്ടിമറിച്ച് കേന്ദ്ര സർക്കാരിന്‍റെ ഏജന്‍സികള്‍ മുഖേനയാണ് ഭാരത് അരി വിതരണം ചെയ്യാനുള്ള നീക്കം നടത്തുന്നത്. തെരഞ്ഞെടുപ്പാണ് ഇതിന്‍റെ ലക്ഷ്യമെന്നും മന്ത്രി വിമർശിച്ചു. ഭാരത് അരി വിതരണത്തിനെതിരെ പ്രതിഷേധവുമായി വീണ്ടും കേന്ദ്രത്തെ സമീപിക്കാനാണ് സർക്കാർ തീരുമാനം.സംസ്ഥാനത്തെ റേഷൻ കട മുഖേന നാല് രൂപയ്ക്ക് നീല കാര്‍ഡുകാര്‍ക്കും 10.90 പൈസയ്ക്ക് വെള്ള കാർഡുകാർക്കും നൽകുന്ന ചാക്കരി. ഇതെ അരി തന്നെയാണ് നിലവിൽ സപ്ലൈകോ വഴി 25 രൂപ നിരക്കില്‍ സർക്കാർ നൽകുന്നതും. അതാണ് 29 രൂപയ്ക്ക് തെരഞ്ഞടുത്ത 500 പോയിന്‍റുകളിലൂടെ വിൽക്കാൻ തീരുമാനിച്ചിരിക്കുന്ന കേന്ദ്രത്തിന്‍റെ ഭാരത് അരി. അതും സപ്ലൈകോ വഴിയുള്ള വിതരണം ഇല്ലാതാക്കിയുള്ള ഈ നീക്കം തെരഞ്ഞെടുപ്പ് കാലത്ത് ജനങ്ങളെ കബളിപ്പിക്കാൻ എന്നതാണ് വസ്തുത. കേരളത്തില്‍ 14,250 കേന്ദ്രങ്ങളില്‍ റേഷന്‍ കടകളുണ്ട്. രാജ്യത്ത് ഭക്ഷ്യഭദ്രത ഉറപ്പുവരുത്താനാണ് എന്‍എഫ്എസ്എ നിയമം നടപ്പിലാക്കിയത്. ഈ നിയമപ്രകാരം സംസ്ഥാന സർക്കാരിന്‍റെ നിയന്ത്രണത്തില്‍ പ്രവർത്തിക്കുന്ന റേഷകടകളിലൂടെയാണ് ഭക്ഷ്യധാന്യം വിതരണം ചെയ്യേണ്ടത്. ഈ പൊതുവുതരണ സമ്പ്രദായത്തെ ആകെ അട്ടിമറിച്ചാണ് കേന്ദ്ര സർക്കാരിന്‍റെ ഏജന്‍സികള്‍ മുഖേന ഭാരത് അരി വിതരണം ചെയ്യാനുള്ള കേന്ദ്ര നീക്കം എന്നതാണ് ഏറെ പ്രസക്തം.സംസ്ഥാനത്തിന് ലഭ്യമായിട്ടുള്ള പരിമിതമായ ടൈഡ് ഓവർ വിഹിതം പ്രയോജനപ്പെടുത്തിയാണ് മുന്‍ഗണനാവിഭാഗക്കാരായ നീല, വെള്ള കാർഡുകാർക്ക് സംസ്ഥാന സർക്കാർ റേഷന്‍ ഉറപ്പാക്കുന്നത്. എഫ്സിഐ യില്‍ അധികമുള്ള ഭക്ഷ്യധാന്യസ്റ്റോക്ക്, ഓപ്പണ്‍മാർക്കറ്റ് സെയില്‍സ് സ്കീം പ്രകാരം ന്യായവിലയ്ക്ക് വില്‍ക്കുന്ന സംവിധാനത്തില്‍ സ്വകാര്യ വ്യാപാരികള്‍ക്ക് പോലും ലേലത്തില്‍ പങ്കെടുക്കാം. എന്നാൽ സംസ്ഥാന സർക്കാരിനെയും സംസ്ഥാനസർക്കാരിന്‍റെ ഏജന്‍സികളെയും ബോധപൂർവ്വം കേന്ദ്രം വിലക്കിയിരിക്കുന്നു. ഉപഭോക്തൃ സംസ്ഥാനമായ കേരളത്തില്‍ ഈ കേന്ദ്രനയങ്ങള്‍ ഭക്ഷ്യധാന്യങ്ങളുടെ വിലക്കയറ്റത്തിന് കാരണമാകാനിടയുണ്ട്. ഈ സാഹചര്യത്തില്‍ ബോധപൂർവ്വം വിലക്കയറ്റം സൃഷ്ടിക്കുകയും ആ സ്ഥിതിയുടെ രാഷ്ട്രീയമായ മുതലെടുപ്പിന് ഭാരത് അരി ഉപയോഗിക്കുകയുമാണ് കേന്ദ്രസർക്കാർ ചെയ്യുന്നതെന്ന് ന്യായമായും സംശയിക്കേണ്ടി വരും..