ശ്രീകണ്ഠപുരം നഗരസഭയുടെ കീഴിലുള്ള കൂട്ടുമുഖം സാമൂഹ്യ ആരോഗ്യ കേന്ദ്രത്തിൽ കിടത്തി ചികിത്സയുടെ ഉദ്ഘാടനം ബഹു ഇരിക്കൂർ എംഎൽഎ അഡ്വ സജീവ് ജോസഫ് നിർവഹിച്ചു. നഗരസഭ അധ്യക്ഷ ഡോ കെ വി ഫിലോമിന ടീച്ചർ അധ്യക്ഷത വഹിച്ചു. ആർ സി എച്ച് ഓഫീസർ ഡോ അശ്വിൻ മുഖ്യ അതിഥി ആയിരുന്നു. നഗരസഭ വൈസ് ചെയർമാൻ കെ ശിവദാസൻ, സ്ഥിരം സമിതി അധ്യക്ഷർ ജോസഫീന ടീച്ചർ, പി പി ചന്ദ്രാംഗദൻമാസ്റ്റർ, വി പി നസീമ, കെ സി ജോസഫ് കൊന്നക്കൽ, ത്രേസ്സ്യാമ്മ മാത്യു, കൗൺസിലർ കെ.വി ഗീത, അഡ്വ. ഇ.വി രാമകൃഷ്ണനൻ, എം സി ഹരിദാസൻ മാസ്റ്റർ, എൻ. പി സിദ്ധിഖ്, ജെയിംസ് പന്നിയാമാക്കൽ ,പി.മോഹനൻ, സെക്രട്ടറിഇൻ ചാർജ് നഗരസഭ, തുടങ്ങിയവർ ആശംസ അറിയിച്ചു സംസാരിച്ചു. വാർഡ് കൗൺസിലർ കെ ഒ പ്രദീപൻ നന്ദി പറഞ്ഞു. ആരംഭത്തിൽ 24 ബെഡ് കളോടെ ആണ് കിടത്തി ചികിത്സ ആരംഭിക്കുന്നത്. സമീപ പ്രദേശത്തെ നിരവധി ആളുകൾക്ക് വളരെ യദികം ഉപകാര പ്രദമാണ് ഈ ഐ.പി. സുമനസ്സുകളുടെ സഹായത്തോടെയാണ് ഇപ്പോൾ ഈ ആശുപത്രിയുടെ ആരംഭം കുറിക്കുന്നത്. കിടത്തി ചികിത്സ ആരംഭിക്കുന്നതിനായി ഭരണ സമിതിയുടെയും, ഉദ്യോഗസ്ഥരുടെയും, ശുചീകരണ വിഭാഗം ആളുകളുടെയും നിരന്തരപരിശ്രമം ഉണ്ടായിരുന്നു. പരിപാടിയിൽ നിരവധി ആളുകൾ പങ്കെടുത്തു.