കേന്ദ്രം സഹായിച്ചില്ലെങ്കിൽ സംസ്ഥാനത്ത് അരി വില കൂടുമെന്ന് ഭക്ഷ്യമന്ത്രി ജി.ആർ. അനിൽ. ഭക്ഷ്യ വകുപ്പ് കടന്നു പോകുന്നത് വലിയ പ്രതിസന്ധിയിലാണ്. പ്രതിസന്ധിക്ക് അനുസൃതമായ പരിഗണന ബജറ്റിൽ വേണമെന്നും മന്ത്രി ജി.ആർ. അനിൽ ആവശ്യപ്പെട്ടു. ഭക്ഷ്യ വകുപ്പ് നേരിടുന്ന പ്രശ്നങ്ങൾ മുന്നണിക്കകത്തും മന്ത്രിസഭയിലും സംസാരിക്കും. പ്രശ്ന പരിഹാരത്തിനായി ധനമന്ത്രിയുമായും ചർച്ച നടത്തും. എഫ്.സി.ഐയുടെ ഓപ്പൺ മാർക്കറ്റ് സ്കീമിൽ പങ്കെടുക്കാൻ സർക്കാർ ഏജൻസികൾക്ക് അനുമതിയില്ലാത്തത് തിരിച്ചടിയാകും. തീരുമാനം മാറ്റണമെന്ന് കേന്ദ്ര സർക്കാറിനോട് ആവശ്യപ്പെടുമെന്നും മന്ത്രി ജി.ആർ. അനിൽ മാധ്യമങ്ങളോട് പറഞ്ഞു. ബജറ്റിൽ സി.പി.ഐ മന്ത്രിമാരുടെ വകുപ്പുകളെ തഴയുന്ന സമീപനമാണ് ധന വകുപ്പ് സ്വീകരിച്ചതെന്ന ആക്ഷേപമാണ് ഉയരുന്നത്. ഭക്ഷ്യമന്ത്രി ജി.ആർ. അനിലും ധനമന്ത്രിയെ നീരസം അറിയിച്ചിട്ടുണ്ട്. അതൃപ്തി പരസ്യമാക്കിയിട്ടില്ലെങ്കിലും കഴിഞ്ഞ വർഷം അനുവദിച്ച തുകകൾ ഈ വർഷം വെട്ടിക്കുറച്ചതിൽ കൃഷി വകുപ്പും മൃഗസംരക്ഷണ വകുപ്പും അമർഷത്തിലാണ്.