ഉന്നതവിദ്യാഭ്യാസ വകുപ്പിന് പ്രത്യേക ഊന്നല്‍; വൻ മാറ്റങ്ങൾക്ക് വഴിവെയ്ക്കും: മന്ത്രി ഡോ. ആർ ബിന്ദു - WE ONE KERALA

Home Top Ad

 


We One Kerala (Android channel) നമ്മളൊന്ന്.... | We One Kerala (Online News Portal) നമ്മളൊന്ന്... | വാർത്തകൾ, പരസ്യങ്ങൾ നൽകുവാൻ 8330058833 വീ വൺ കേരള (നമ്മളൊന്ന്.. www.weonekerala.com, www.weonekeralaonline.com) എന്ന ഓൺലൈൻ ന്യൂസ് പോർട്ടലുകളിലേക്ക് വാർത്തകളും, പരസ്യങ്ങളും വാട്ട്സ് ആപ്പ് ചെയ്യൂ .... 8086858232 ദൃശ്യ വിസ്‌മയമൊരുക്കി ആൻഡ്രോയിഡ് വിഷ്വൽ ചാനലും ..... വീ വൺ കേരള (നമ്മളൊന്ന്) ആൻഡ്രോയിഡ് ടി.വിയിലും , ആൻഡ്രോയിഡ് സെറ്റ് ടോപ്പ് ബോക്സ് വഴിയും കൈയിലുള്ള ആൻഡ്രോയിഡ് മൊബൈൽ ഫോൺ പ്ലേ സ്റ്റോറിൽ നിന്നും WE ONE KERALA എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ ഡൗൺലോഡ് ചെയ്‌ത്‌ ആസ്വദിക്കാം .......... വീ വൺ കേരള എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ Logicwebs.in, Pocket t.v, cloud t.v തുടങ്ങിയ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിലും ലഭ്യമാണ്. വീ.വൺ കേരളയുടെ നൂതന സംരംഭമാണ് WE ONE HELP മൾട്ടി ഓപ്ഷണൽ ഇ ഡയറക്ടറി.,,,, ആൻഡ്രോയിഡ് മൊബൈൽ ഫോൺ play store ൽ നിന്നും we one help ഡൗൺലോഡ് ചെയ്യൂ... വീ വൺ കേരളയുടെ ഓൺലൈൻ റേഡിയോ ഇപ്പോൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്. WE ONE KERALA ONLINE RADIO ഡൗൺലോഡ് ചെയ്യൂ..... കേട്ടുകൊണ്ടേയിരിക്കൂ...... വീ. വൺ ചാനലിൽ പരസ്യം നൽകുവാൻ വിളിക്കൂ... 8330058833, 80 86 85 82 32.

 


Monday, 5 February 2024

ഉന്നതവിദ്യാഭ്യാസ വകുപ്പിന് പ്രത്യേക ഊന്നല്‍; വൻ മാറ്റങ്ങൾക്ക് വഴിവെയ്ക്കും: മന്ത്രി ഡോ. ആർ ബിന്ദു

 


2024-25 സാമ്പത്തിക വര്‍ഷത്തെ ബഡ്ജറ്റില്‍ ഉന്നതവിദ്യാഭ്യാസ വകുപ്പിന് പ്രത്യേക ഊന്നല്‍ നല്‍കിയതായി ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ.ആർ ബിന്ദു പറഞ്ഞു. ഉന്നതവിദ്യാഭ്യാസ മേഖലയ്ക്ക് 456.71 കോടി രൂപയാണ് ബജറ്റിൽ വകയിരുത്തിയിരിക്കുന്നത്. ഈ വർഷത്തെ സംസ്ഥാന ബജറ്റിനെക്കുറിച്ച് പ്രതികരിക്കുകയായിരുന്നു മന്ത്രി.


സംസ്ഥാന ഉന്നതവിദ്യാഭ്യാസ കൗൺസിലിന് 16.5 കോടി രൂപ ബജറ്റിൽ വകയിരുത്തിയിട്ടുണ്ട്. ഉന്നതവിദ്യാഭ്യാസ മേഖലയിലെ പുതിയ സാധ്യതകളെ സഹായിക്കാനുള്ള കെ-റീപ്പ് പദ്ധതിക്ക് 13.4 കോടി രൂപയും നൈപുണ്യ വികസനം ഉറപ്പുവരുത്തുന്ന വിവിധ പദ്ധതികൾക്കായി അസാപ്പിന് 35.1 കോടി രൂപയും അനുവദിച്ചു. വിദ്യാർത്ഥികളുടെ മാനസികോല്ലാസം, മാനസികാരോഗ്യം, നൈപുണ്യ വികസനം, ഭിന്നശേഷി വിദ്യാർത്ഥികൾക്കുള്ള പ്രത്യേക സൗകര്യം തുടങ്ങിയവ ഉറപ്പുവരുത്തുന്ന വിവിധ പദ്ധതികൾക്കായി 15.7 കോടിരൂപയാണ് നീക്കിവച്ചിരിക്കുന്നത്.എംജി യൂണിവേഴ്സിറ്റിയുടെ കീഴിലുള്ള സീപാസിന് നഴ്സിംഗ് മേഖലയിലെ പ്രവർത്തനങ്ങൾക്കും അടിസ്ഥാന സൗകര്യ വികസനത്തിനുമായി 3 കോടി രൂപ അനുവദിച്ചു. സാങ്കേതിക വിദ്യാഭ്യാസ മേഖലയ്ക്ക് 147.3 കോടി വകയിരുത്തി. കേരളത്തിലെ ഒൻപത് സർക്കാർ എൻജിനീയറിങ് കോളേജുകളിൽ ബിരുദ-ബിരുദാനന്തര തലത്തിൽ വിവിധ ശാഖകൾ സമന്വയിപ്പിച്ച് ഗവേഷണ പ്രവർത്തനങ്ങൾ പ്രോത്സാഹിപ്പിക്കാൻ ഇന്റർ ഡിസിപ്ലിനറി റിസർച്ച് സെന്റർ സ്ഥാപിക്കും.


ഉന്നതവിദ്യാഭ്യാസ മേഖലയിലെ അടിസ്ഥാനസൗകര്യ വികസനം, ഗവേഷണം തുടങ്ങിയവയ്ക്കായുള്ള റൂസ പദ്ധതികൾക്കായി സംസ്ഥാന വിഹിതമായി 30 കോടി രൂപ വകയിരുത്തി. ഇന്ത്യയിലെ തന്നെ ഏറ്റവും പഴക്കം ചെന്ന ബിസിനസ്‌ സ്കൂളുകളിൽ ഒന്നായ കൊച്ചിൻ യൂണിവേഴ്സിറ്റിയിലെ സ്കൂൾ ഓഫ് മാനേജ്മെന്റ് സ്റ്റഡീസ്ന്റെ വജ്രജൂബിലി പ്രമാണിച്ച് പ്രത്യേക ധനസഹായമായി ഒരു കോടി രൂപയും നൂറ്റി ഇരുപത്തഞ്ചാം വാർഷികം ആഘോഷിക്കുന്ന തിരുവനന്തപുരം വനിതാ ഗവൺമെന്റ് കോളേജിലെ ലൈബ്രറി ഉൾപ്പെടെയുള്ള സൗകര്യങ്ങൾ വർദ്ധിപ്പിക്കാനായി ഒരു കോടി രൂപയും ബജറ്റിൽ നീക്കിവച്ചുസ്വകാര്യ സർവ്വകലാശാലകൾ ആരംഭിക്കുവാനുള്ള നടപടികൾ സ്വീകരിക്കും. ഉന്നതവിദ്യാഭ്യാസ മേഖലയിലും ജനകീയ പങ്കാളിത്തത്തോടെ ഫണ്ട്‌ ശേഖരിക്കുന്ന പദ്ധതികൾ നടപ്പിലാക്കുമെന്നും ബജറ്റിൽ വ്യക്തമാക്കിയിട്ടുണ്ട്. ഉന്നതവിദ്യാഭ്യാസ നിക്ഷേപ നയം രൂപീകരിക്കും. ഇതിനായി 2024 ഓഗസ്റ്റ് മാസത്തിൽ ഹയർ എഡ്യൂക്കേഷൻ ട്രാൻസ്ഫോർമേഷൻ ഇനിഷ്യേറ്റീവ് ഗ്ലോബൽ കോൺക്ലേവ് സംസ്ഥാനത്ത് സംഘടിപ്പിക്കും.


യു ജി സി മാർഗ്ഗനിർദേശങ്ങൾക്ക് അനുസൃതമായി കേരളത്തിൽ വിദേശ സർവ്വകലാശാല ക്യാമ്പസുകൾ സ്ഥാപിക്കുന്നതിനുള്ള അവസരങ്ങൾ പരിശോധിക്കും. ഡിജിറ്റല്‍ യൂണിവേഴ്സിറ്റിയില്‍ പി.ജി പൂര്‍ത്തിയാക്കുന്നവര്‍ക്ക് ഓക്സ്ഫോര്‍ഡ് സര്‍വ്വകലാശാലയില്‍ പി.എച്ച്.ഡി പഠനത്തിന് അവസരമൊരുക്കുമെന്നും ബജറ്റിൽ പ്രഖ്യാപിച്ചു.


ബജറ്റിൽ കൂടുതല്‍ തുക മാറ്റിവച്ചുകൊണ്ട് കേരളം ഇന്നേവരെ കാണാത്ത മാറ്റങ്ങള്‍ക്കാണ് ഉന്നതവിദ്യാഭ്യാസരംഗം സാക്ഷ്യം വഹിക്കാന്‍ പോകുന്നത്. വിദേശ വിദ്യാർത്ഥികളെയടക്കം കേരളത്തിലെ സ്ഥാപനങ്ങളിലേക്ക് ആകർഷിക്കുന്ന തരത്തിൽ ഉന്നതവിദ്യാഭ്യാസ രംഗത്തെ വികസിപ്പിക്കുക എന്ന ലക്ഷ്യമാണ് സർക്കാർ മുന്നോട്ടുവയ്ക്കുന്നതെന്നും മന്ത്രി പറഞ്ഞു.



Post Top Ad