ഭാരത് റൈസ് ഇറക്കിയത് തൃശൂരിൽ മാത്രം, കേന്ദ്രം വിലകുറഞ്ഞ രാഷ്ട്രീയം കളിക്കുന്നു’; മന്ത്രി ജി ആർ അനിൽ - WE ONE KERALA

WE ONE KERALA

WE ONE KERALA - നമ്മളൊന്ന് ...

Home Top Ad

 




We One Kerala (Android channel) നമ്മളൊന്ന്.... | We One Kerala (Online News Portal) നമ്മളൊന്ന്... | വാർത്തകൾ, പരസ്യങ്ങൾ നൽകുവാൻ 8330058833 വീ വൺ കേരള (നമ്മളൊന്ന്.. www.weonekerala.com, www.weonekeralaonline.com) എന്ന ഓൺലൈൻ ന്യൂസ് പോർട്ടലുകളിലേക്ക് വാർത്തകളും, പരസ്യങ്ങളും വാട്ട്സ് ആപ്പ് ചെയ്യൂ .... 8086858232 ദൃശ്യ വിസ്‌മയമൊരുക്കി ആൻഡ്രോയിഡ് വിഷ്വൽ ചാനലും ..... വീ വൺ കേരള (നമ്മളൊന്ന്) ആൻഡ്രോയിഡ് ടി.വിയിലും , ആൻഡ്രോയിഡ് സെറ്റ് ടോപ്പ് ബോക്സ് വഴിയും കൈയിലുള്ള ആൻഡ്രോയിഡ് മൊബൈൽ ഫോൺ പ്ലേ സ്റ്റോറിൽ നിന്നും WE ONE KERALA എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ ഡൗൺലോഡ് ചെയ്‌ത്‌ ആസ്വദിക്കാം .......... വീ വൺ കേരള എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ Logicwebs.in, Pocket t.v, cloud t.v തുടങ്ങിയ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിലും ലഭ്യമാണ്. വീ.വൺ കേരളയുടെ നൂതന സംരംഭമാണ് WE ONE HELP മൾട്ടി ഓപ്ഷണൽ ഇ ഡയറക്ടറി.,,,, ആൻഡ്രോയിഡ് മൊബൈൽ ഫോൺ play store ൽ നിന്നും we one help ഡൗൺലോഡ് ചെയ്യൂ... വീ വൺ കേരളയുടെ ഓൺലൈൻ റേഡിയോ ഇപ്പോൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്. WE ONE KERALA ONLINE RADIO ഡൗൺലോഡ് ചെയ്യൂ..... കേട്ടുകൊണ്ടേയിരിക്കൂ...... വീ. വൺ ചാനലിൽ പരസ്യം നൽകുവാൻ വിളിക്കൂ... 8330058833, 80 86 85 82 32.

 


Friday 9 February 2024

ഭാരത് റൈസ് ഇറക്കിയത് തൃശൂരിൽ മാത്രം, കേന്ദ്രം വിലകുറഞ്ഞ രാഷ്ട്രീയം കളിക്കുന്നു’; മന്ത്രി ജി ആർ അനിൽ

 

ഭാരത് റൈസ് ഇറക്കി കേന്ദ്രം വിലകുറഞ്ഞ രാഷ്ട്രീയം കളിക്കുന്നുവെന്ന് മന്ത്രി ജി ആർ അനിൽ. കേന്ദ്രസർക്കാർ വിലകുറഞ്ഞ രാഷ്ട്രീയം കളിക്കുന്നു. കേന്ദ്ര സെക്രട്ടറിയേറ്റ് ബിജെപി ആർഎസ്എസ് കേന്ദ്രങ്ങളായി മാറി.കേന്ദ്രത്തിന്റെ നടപടിക്ക് പിന്നിൽ സങ്കുചിത രാഷ്ട്രീയം. രാജ്യത്ത് മറ്റൊരു സംസ്ഥാനത്തും ഭാരത് റൈസ് വിതരണം ചെയ്യുന്നില്ല. രാജ്യത്ത് എത്തിച്ചത് തൃശൂരിൽ മാത്രമെന്നും ജി ആർ അനിൽ വ്യക്തമാക്കി.ഭാരത് റൈസ് വിതരണം രാഷ്ട്രീയ നീക്കത്തിന്റെ ഭാഗമാണ്. മറ്റൊരു സംസ്ഥാനത്തും ഭാരത് അരി വിതരണമില്ല. കേന്ദ്രത്തിന്റെ നടപടി സങ്കുചിത രാഷ്ട്രീയമാണ്. നേരിട്ടുള്ള വിതരണം ഫെഡറല്‍ മര്യാദകളുടെ ലംഘനമാണ്. സപ്ലൈകോയില്‍ അരിയില്ലെന്ന് വരുമ്പോൾ ജനങ്ങളെ സംസ്ഥാന സര്‍ക്കാരിനെതിരെ തിരിക്കുന്ന നടപടിയാണിത്.സര്‍ക്കാരിനെതിരെ തിരിക്കാന്‍ ജനങ്ങളെ പ്രേരിപ്പിക്കുന്ന സങ്കുചിത നടപടിയാണിത്. റിലയന്‍സിനെ കേരളത്തിലെ മാര്‍ക്കറ്റില്‍ എത്തിക്കാനാണ് ഇത്തരത്തിലുള്ള നടപടികള്‍ സ്വീകരിക്കുന്നത്. കേന്ദ്രസര്‍ക്കാരിന്റെ പ്രതികാര നടപടി കേരളത്തിലെ ജനങ്ങള്‍ തിരിച്ചറിയണമെന്നും ഭക്ഷ്യമന്ത്രി ആവശ്യപ്പെട്ടു.

സപ്ലൈകോയില്‍ സാമ്ബത്തിക പ്രതിസന്ധി ഉണ്ടെങ്കിലും തൊഴിലാളികളെ പിരിച്ചു വിടില്ല. ഒരു കടയും അടച്ചുപൂട്ടില്ല. പ്രയാസങ്ങള്‍ മാറ്റുകയാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്നും ഭക്ഷ്യമന്ത്രി ജി ആര്‍ അനില്‍ പറഞ്ഞു. കിലോയ്ക്ക് 29 രൂപ നിരക്കിലാണ് കേന്ദ്രസര്‍ക്കാര്‍ ഭാരത് അരി വിതരണം ചെയ്യുന്നത്. നാഫെഡ്, നാഷണല്‍ കോ-ഓപ്പറേറ്റീവ് കണ്‍സ്യൂമേഴ്സ് ഫെഡറേഷന്‍, കേന്ദ്രീയ ഭണ്ഡാര്‍ തുടങ്ങിയവര്‍ക്കാണ് വിതരണച്ചുമതല.


Post Top Ad