സംസ്ഥാന ഭക്ഷ്യമന്ത്രി ജി ആർ അനിൽ ഇന്ന് കേന്ദ്ര ഭക്ഷ്യമന്ത്രി പിയുഷ് ഗോയലുമായി കൂടിക്കാഴ്ച നടത്തും.ഓരോ വർഷത്തെയും അരി വിഹിതം അതാതു മാസം ക്രമീകരിച്ചു നൽകണം എന്ന് ആവശ്യപ്പെടും. സംസ്ഥാനത്ത് ഉത്സവകാലമായതിനാൽ കൂടുതൽ വിഹിതം നൽകണം എന്നും, ഇതുമായി ബന്ധപ്പെട്ട നിയന്ത്രണങ്ങൾ നീക്കണമെന്നും കേന്ദ്രസർക്കാരിനോട് ആവശ്യപ്പെടും. ഇന്ന് ദില്ലിയിലാണ് കൂടിക്കാഴ്ച.