തമിഴ് നടിയെ മകന്‍ തല്ലിക്കൊന്നു; വിജയ് സേതുപതിയുടെ അമ്മയായി അഭിനയിച്ച കാസമ്മാളിന് ദാരുണാന്ത്യം - WE ONE KERALA

WE ONE KERALA

WE ONE KERALA - നമ്മളൊന്ന് ...

Home Top Ad

 




We One Kerala (Android channel) നമ്മളൊന്ന്.... | We One Kerala (Online News Portal) നമ്മളൊന്ന്... | വാർത്തകൾ, പരസ്യങ്ങൾ നൽകുവാൻ 8330058833 വീ വൺ കേരള (നമ്മളൊന്ന്.. www.weonekerala.com, www.weonekeralaonline.com) എന്ന ഓൺലൈൻ ന്യൂസ് പോർട്ടലുകളിലേക്ക് വാർത്തകളും, പരസ്യങ്ങളും വാട്ട്സ് ആപ്പ് ചെയ്യൂ .... 8086858232 ദൃശ്യ വിസ്‌മയമൊരുക്കി ആൻഡ്രോയിഡ് വിഷ്വൽ ചാനലും ..... വീ വൺ കേരള (നമ്മളൊന്ന്) ആൻഡ്രോയിഡ് ടി.വിയിലും , ആൻഡ്രോയിഡ് സെറ്റ് ടോപ്പ് ബോക്സ് വഴിയും കൈയിലുള്ള ആൻഡ്രോയിഡ് മൊബൈൽ ഫോൺ പ്ലേ സ്റ്റോറിൽ നിന്നും WE ONE KERALA എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ ഡൗൺലോഡ് ചെയ്‌ത്‌ ആസ്വദിക്കാം .......... വീ വൺ കേരള എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ Logicwebs.in, Pocket t.v, cloud t.v തുടങ്ങിയ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിലും ലഭ്യമാണ്. വീ.വൺ കേരളയുടെ നൂതന സംരംഭമാണ് WE ONE HELP മൾട്ടി ഓപ്ഷണൽ ഇ ഡയറക്ടറി.,,,, ആൻഡ്രോയിഡ് മൊബൈൽ ഫോൺ play store ൽ നിന്നും we one help ഡൗൺലോഡ് ചെയ്യൂ... വീ വൺ കേരളയുടെ ഓൺലൈൻ റേഡിയോ ഇപ്പോൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്. WE ONE KERALA ONLINE RADIO ഡൗൺലോഡ് ചെയ്യൂ..... കേട്ടുകൊണ്ടേയിരിക്കൂ...... വീ. വൺ ചാനലിൽ പരസ്യം നൽകുവാൻ വിളിക്കൂ... 8330058833, 80 86 85 82 32.

 


Tuesday 6 February 2024

തമിഴ് നടിയെ മകന്‍ തല്ലിക്കൊന്നു; വിജയ് സേതുപതിയുടെ അമ്മയായി അഭിനയിച്ച കാസമ്മാളിന് ദാരുണാന്ത്യം

 

തമിഴ് നടി കാസമ്മാള്‍ മകന്റെ മര്‍ദ്ദനമേറ്റ് മരിച്ചു. ദേശീയ അവാര്‍ഡ് നേടിയ, വ്യവസായികളുടെ കഥപറഞ്ഞ കടൈസി വ്യവസായി (അവസാനത്തെ കര്‍ഷകന്‍) എന്ന സിനിമയില്‍ അഭിനയിച്ച നടിയെയാണ് മകന്‍ തല്ലിക്കൊന്നത്. 71 വയസ്സായിരുന്നു. സംഭവത്തെ തുടര്‍ന്ന് അന്‍പത്തിരണ്ടുകാരനായ മകന്‍ പി നാമക്കൊടിയെ പൊലീസ് അറസ്റ്റ് ചെയ്തു. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി ഗവണ്‍മെന്റ് ആശുപത്രിയിലേക്ക് മാറ്റിമധുര ജില്ലയിലെ ഉസിലംപട്ടിയ്ക്ക് സമീപമുള്ള ആനയൂരിലാണ് സംഭവം. മദ്യം വാങ്ങാനുള്ള പണത്തിന് ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് നടന്ന തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത് എന്ന് പൊലീസ് പറയുന്നു. അടികൊണ്ട് അവശയായ കാസമ്മാള്‍ സംഭവസ്ഥലത്തുവച്ചു തന്നെ മരണപ്പെട്ടിരുന്നു എന്നാണ് പൊലീസ് നല്‍കുന്ന വിവരം.


ബാലസാമിയാണ് കാസമ്മാളിന്റെ ഭര്‍ത്താവ്. നാമക്കൊടി ഉള്‍പ്പടെ മൂന്ന് മക്കളാണ് ദമ്പതികള്‍ക്കുള്ളത്. ഭാര്യയുമായി വഴക്കിട്ടതിനെ തുടര്‍ന്ന് മാതാപിതാക്കള്‍ക്കൊപ്പം വന്ന് നില്‍ക്കുകയായിരുന്നു നാമക്കൊടി. മദ്യം വാങ്ങാന്‍ പണം നല്‍കാത്തതിനെ തുടര്‍ന്ന് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി നാമക്കൊടി അമ്മയുമായി വഴക്കായിരുന്നു എന്ന് അയല്‍വാസികള്‍ പറയുന്നു. നാമക്കൊടിയ്‌ക്കെരിതെ എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്ത് പൊലീസ് അന്വേഷണം ആരംഭിച്ചു

വിജയ് സേതുപതിയും എണ്‍പത്തിയഞ്ചുകാരനായ നല്ലണ്ടിയും കേന്ദ്ര കഥാപാത്രങ്ങളായി എത്തിയ ചിത്രമാണ് കടൈസി വ്യവസായി. 2021 ല്‍ പുറത്തിറങ്ങിയ ചിത്രം നിരൂപക പ്രശംസയും നിരവധി അംഗീകാരങ്ങളും നേടിയിരുന്നു. ചിത്രത്തില്‍ വിജയ് സേതുപതിയുടെ അമ്മയായിട്ടാണ് കാസമ്മാള്‍ അഭിനയിച്ചത്. നിരവധി വ്യവസായികളും സിനിമയില്‍ കഥാപാത്രങ്ങളായി എത്തിയിരുന്നു.

Post Top Ad