പ്ലാസ്റ്റിക് പാത്രം വില്‍ക്കാനെന്ന പേരില്‍ വീട്ടിലെത്തും; പിന്നീട് മോഷണം; അന്തര്‍സംസ്ഥാന മോഷണ സംഘം പിടിയില്‍ - WE ONE KERALA

WE ONE KERALA

WE ONE KERALA - നമ്മളൊന്ന് ...

Home Top Ad

 




We One Kerala (Android channel) നമ്മളൊന്ന്.... | We One Kerala (Online News Portal) നമ്മളൊന്ന്... | വാർത്തകൾ, പരസ്യങ്ങൾ നൽകുവാൻ 8330058833 വീ വൺ കേരള (നമ്മളൊന്ന്.. www.weonekerala.com, www.weonekeralaonline.com) എന്ന ഓൺലൈൻ ന്യൂസ് പോർട്ടലുകളിലേക്ക് വാർത്തകളും, പരസ്യങ്ങളും വാട്ട്സ് ആപ്പ് ചെയ്യൂ .... 8086858232 ദൃശ്യ വിസ്‌മയമൊരുക്കി ആൻഡ്രോയിഡ് വിഷ്വൽ ചാനലും ..... വീ വൺ കേരള (നമ്മളൊന്ന്) ആൻഡ്രോയിഡ് ടി.വിയിലും , ആൻഡ്രോയിഡ് സെറ്റ് ടോപ്പ് ബോക്സ് വഴിയും കൈയിലുള്ള ആൻഡ്രോയിഡ് മൊബൈൽ ഫോൺ പ്ലേ സ്റ്റോറിൽ നിന്നും WE ONE KERALA എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ ഡൗൺലോഡ് ചെയ്‌ത്‌ ആസ്വദിക്കാം .......... വീ വൺ കേരള എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ Logicwebs.in, Pocket t.v, cloud t.v തുടങ്ങിയ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിലും ലഭ്യമാണ്. വീ.വൺ കേരളയുടെ നൂതന സംരംഭമാണ് WE ONE HELP മൾട്ടി ഓപ്ഷണൽ ഇ ഡയറക്ടറി.,,,, ആൻഡ്രോയിഡ് മൊബൈൽ ഫോൺ play store ൽ നിന്നും we one help ഡൗൺലോഡ് ചെയ്യൂ... വീ വൺ കേരളയുടെ ഓൺലൈൻ റേഡിയോ ഇപ്പോൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്. WE ONE KERALA ONLINE RADIO ഡൗൺലോഡ് ചെയ്യൂ..... കേട്ടുകൊണ്ടേയിരിക്കൂ...... വീ. വൺ ചാനലിൽ പരസ്യം നൽകുവാൻ വിളിക്കൂ... 8330058833, 80 86 85 82 32.

 


Sunday 11 February 2024

പ്ലാസ്റ്റിക് പാത്രം വില്‍ക്കാനെന്ന പേരില്‍ വീട്ടിലെത്തും; പിന്നീട് മോഷണം; അന്തര്‍സംസ്ഥാന മോഷണ സംഘം പിടിയില്‍

 

തൃശൂർ:  ഹൈവേ കേന്ദ്രീകരിച്ച് കവർച്ച നടത്തുന്ന അന്തർ സംസ്ഥാന സംഘം പിടിയിൽ. പാലക്കാട് വടക്കഞ്ചേരി പോലീസ് ആണ് പ്രതികളെ പിടികൂടിയത്. വടക്കഞ്ചേരിയിൽ നിന്നും പ്രതികൾ മോഷ്ടിച്ചത് ഏഴു പവനും 75000 ത്തോളം രൂപയും. പ്ലാസ്റ്റിക് പാത്രങ്ങൾ വിൽക്കാൻ എന്ന പേരിൽ വീടുകൾതോറും കയറിയിറങ്ങും. ആളില്ലാത്ത വീടുകൾ നോക്കി വെച്ച് മോഷണം നടത്തും. മഞ്ചേരി സ്വദേശി അജിത്തിന്റെയും കൂട്ടാളിയായ കർണാടക ഹസൻ സ്വദേശി ശിവരാജന്റെയും കവർച്ച ശൈലി ഇങ്ങനെയാണ്.നാലുമാസം മുമ്പ് വടക്കഞ്ചേരിയിലും ഇവർ മോഷണം നടത്തിയത് ഇതേ ശൈലി പിന്തുടർന്ന്. വടക്കഞ്ചേരി ചുവട്ടുപാടത്ത് അടച്ചിട്ട വീടിന്റെ പിൻഭാഗത്തെ കതക് തകർത്താണ് ഏഴു പവൻ സ്വർണവും 65,000 രൂപയും ഇവർ കവർന്നത്. പിന്നാലെ പന്നിയങ്കര ടോൾ പ്ലാസയ്ക്ക് സമീപമുള്ള വീട്ടിൽ നിന്നും 4500 രൂപയും കവർന്നു. തുടർക്കവർച്ചകളോടെ തലവേദനയായ പ്രതികളെ വയനാട്ടിൽ നിന്നാണ് വടക്കഞ്ചേരി പോലീസ് അറസ്റ്റ് ചെയ്തത്. വയനാട് അമ്പലവയൽ പോലീസ് ഇവരെ പിടികൂടാൻ സഹായിച്ചു. നിരവധി മോഷണ കേസുകളിലെ പ്രതികളാണ് ഇവർ എന്ന് പോലീസ് പറഞ്ഞു

Post Top Ad