കൊച്ചിയിലെ ആദ്യകാല മാ‍ർവാടി വ്യവസായി ജയ് പ്രകാശ് ഗോയല്‍ അന്തരിച്ചു - WE ONE KERALA

WE ONE KERALA

WE ONE KERALA - നമ്മളൊന്ന് ...

Home Top Ad

 




We One Kerala (Android channel) നമ്മളൊന്ന്.... | We One Kerala (Online News Portal) നമ്മളൊന്ന്... | വാർത്തകൾ, പരസ്യങ്ങൾ നൽകുവാൻ 8330058833 വീ വൺ കേരള (നമ്മളൊന്ന്.. www.weonekerala.com, www.weonekeralaonline.com) എന്ന ഓൺലൈൻ ന്യൂസ് പോർട്ടലുകളിലേക്ക് വാർത്തകളും, പരസ്യങ്ങളും വാട്ട്സ് ആപ്പ് ചെയ്യൂ .... 8086858232 ദൃശ്യ വിസ്‌മയമൊരുക്കി ആൻഡ്രോയിഡ് വിഷ്വൽ ചാനലും ..... വീ വൺ കേരള (നമ്മളൊന്ന്) ആൻഡ്രോയിഡ് ടി.വിയിലും , ആൻഡ്രോയിഡ് സെറ്റ് ടോപ്പ് ബോക്സ് വഴിയും കൈയിലുള്ള ആൻഡ്രോയിഡ് മൊബൈൽ ഫോൺ പ്ലേ സ്റ്റോറിൽ നിന്നും WE ONE KERALA എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ ഡൗൺലോഡ് ചെയ്‌ത്‌ ആസ്വദിക്കാം .......... വീ വൺ കേരള എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ Logicwebs.in, Pocket t.v, cloud t.v തുടങ്ങിയ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിലും ലഭ്യമാണ്. വീ.വൺ കേരളയുടെ നൂതന സംരംഭമാണ് WE ONE HELP മൾട്ടി ഓപ്ഷണൽ ഇ ഡയറക്ടറി.,,,, ആൻഡ്രോയിഡ് മൊബൈൽ ഫോൺ play store ൽ നിന്നും we one help ഡൗൺലോഡ് ചെയ്യൂ... വീ വൺ കേരളയുടെ ഓൺലൈൻ റേഡിയോ ഇപ്പോൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്. WE ONE KERALA ONLINE RADIO ഡൗൺലോഡ് ചെയ്യൂ..... കേട്ടുകൊണ്ടേയിരിക്കൂ...... വീ. വൺ ചാനലിൽ പരസ്യം നൽകുവാൻ വിളിക്കൂ... 8330058833, 80 86 85 82 32.

 


Thursday 8 February 2024

കൊച്ചിയിലെ ആദ്യകാല മാ‍ർവാടി വ്യവസായി ജയ് പ്രകാശ് ഗോയല്‍ അന്തരിച്ചു



കൊച്ചിയിലെ ആദ്യകാല മാ‍ർവാടി വ്യവസായിയും ഇന്ത്യൻ ചേമ്പർ ഓഫ് കൊമേഴ്സ് കൊച്ചി പ്രസിഡന്റും ഇന്ത്യൻ സ്പൈസസ് അസോസിയേഷന്റെ പ്രാരംഭ പ്രവർത്തകരിൽ ഒരാളുമായ ജയ് പ്രകാശ് ​ഗോയൽ (77) അന്തരിച്ചു. 70കൾ മുതൽ മൂന്ന് പതിറ്റാണ്ട് കാലം കൊച്ചിയിലെ ലൈസൻസിങ്ങ്, വെളിച്ചെണ്ണ, റബർ, കശുവണ്ടി, ​ട്രാൻസ്പോർട്ട്, സു​ഗന്ധവ്യജ്ഞന, സമുദ്രോത്പന്ന കയറ്റുമതി മേഖലകളിലെ പ്രധാന സാനിധ്യമായിരുന്നു അദ്ദേഹം.20ാം വയസിൽ ഹിന്ദി ഭാഷ മാത്രം കൈമുതലായി 1967്ൽ ദില്ലിയിൽ നിന്ന് കൊച്ചിയിൽ എത്തിയ അദ്ദേഹം ന​ഗരത്തിലെ ബിസിനസ് രം​ഗത്ത് സജീവമായി. വളരെ വേ​ഗത്തിൽ മലയാളവും ഇം​ഗ്ലീഷും സ്വായത്തമാക്കി. “മലയാളി അല്ലാത്തതിനാൽ നാട്ടുകാരിൽ നിന്ന് ചില ദുരനുഭവങ്ങൾ ഉണ്ടായെങ്കിലും ഒരു ആവശ്യം വന്നാൽ ആർക്കും ഏത് സമയവും മുട്ടാവുന്ന വാതിൽ ആയിരുന്നു ജെ പി,” ആർട്ടീ സീഫൂഡ് എക്പോർട്ടിങ്ങ് കമ്പനി എം ഡി ടോം തോമസ് പറഞ്ഞു.


ദില്ലിയിലോ മറ്റ് വടക്കേ ഇന്ത്യൻ ന​ഗരങ്ങളിലോ കൊച്ചിയിലെ മലയാളി വ്യവസായികൾ പ്രശ്നങ്ങൾ അഭിമുഖീകരിച്ചാൽ അത് പരിഹരിക്കാൻ എപ്പോഴും നേരിട്ട് ഇറങ്ങി. “ചേംബർ ഓഫ് കൊമേഴ്സ് കണ്ട എറ്റവും മികച്ച പ്രസിഡന്റുമാരിൽ ഒരാളായിരുന്നു അദ്ദേഹം. ആതുരശുശ്രൂഷ രം​ഗത്ത് അദ്ദേഹം കാട്ടിയ മാതൃക ഒരിക്കലും മറക്കാനാവില്ല,” 1985 മുതൽ ജെ പി ​ഗോയലിനെ അടുത്ത് പരിചയമുള്ള സാമൂഹിക പ്രവർത്തകൻ കെ ബി ഹനീഫ് പറഞ്ഞു.


കൊച്ചിയിലെ വടക്കേ ഇന്ത്യൻ സമുദായങ്ങളുടെ കൂട്ടായ്മയായ അ​ഗർവാൾ സമാജിന്റെ തുടക്കക്കാരിൽ ഒരാളായിരുന്നു ജെ പി ​ഗോയൽ. ഇന്ന് വൈകുന്നേരം 4ന് കത്രിക്കടവ് നോർത്ത് ഇന്ത്യൻ ട്രസ്റ്റ് ഹാളിൽ അനുസ്മരണ കൂട്ടായ്മ ഉണ്ടായിരിക്കും. ഭാര്യ : സുമൻ ​ഗോയൽ. മക്കൾ : റിതു, രാഹുൽ, വിശാൽ. മരുമക്കൾ : ഹരീഷ്, പൂജ, പൂജ. കൊച്ചുമക്കൾ : ഊർജ, അഭീർ, വിഹാൻ, കെനിഷ, വന്യ, ധന്വി.



Post Top Ad