മൂക്കിനകത്ത് വിരലിടുന്ന ശീലമുള്ളവര്‍ക്ക് അള്‍ഷിമേഴ്‌സ് രോഗസാധ്യത അധികമാണെന്ന്‌ പഠനം - WE ONE KERALA

WE ONE KERALA

WE ONE KERALA - നമ്മളൊന്ന് ...

Home Top Ad

 




We One Kerala (Android channel) നമ്മളൊന്ന്.... | We One Kerala (Online News Portal) നമ്മളൊന്ന്... | വാർത്തകൾ, പരസ്യങ്ങൾ നൽകുവാൻ 8330058833 വീ വൺ കേരള (നമ്മളൊന്ന്.. www.weonekerala.com, www.weonekeralaonline.com) എന്ന ഓൺലൈൻ ന്യൂസ് പോർട്ടലുകളിലേക്ക് വാർത്തകളും, പരസ്യങ്ങളും വാട്ട്സ് ആപ്പ് ചെയ്യൂ .... 8086858232 ദൃശ്യ വിസ്‌മയമൊരുക്കി ആൻഡ്രോയിഡ് വിഷ്വൽ ചാനലും ..... വീ വൺ കേരള (നമ്മളൊന്ന്) ആൻഡ്രോയിഡ് ടി.വിയിലും , ആൻഡ്രോയിഡ് സെറ്റ് ടോപ്പ് ബോക്സ് വഴിയും കൈയിലുള്ള ആൻഡ്രോയിഡ് മൊബൈൽ ഫോൺ പ്ലേ സ്റ്റോറിൽ നിന്നും WE ONE KERALA എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ ഡൗൺലോഡ് ചെയ്‌ത്‌ ആസ്വദിക്കാം .......... വീ വൺ കേരള എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ Logicwebs.in, Pocket t.v, cloud t.v തുടങ്ങിയ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിലും ലഭ്യമാണ്. വീ.വൺ കേരളയുടെ നൂതന സംരംഭമാണ് WE ONE HELP മൾട്ടി ഓപ്ഷണൽ ഇ ഡയറക്ടറി.,,,, ആൻഡ്രോയിഡ് മൊബൈൽ ഫോൺ play store ൽ നിന്നും we one help ഡൗൺലോഡ് ചെയ്യൂ... വീ വൺ കേരളയുടെ ഓൺലൈൻ റേഡിയോ ഇപ്പോൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്. WE ONE KERALA ONLINE RADIO ഡൗൺലോഡ് ചെയ്യൂ..... കേട്ടുകൊണ്ടേയിരിക്കൂ...... വീ. വൺ ചാനലിൽ പരസ്യം നൽകുവാൻ വിളിക്കൂ... 8330058833, 80 86 85 82 32.

 


Thursday 8 February 2024

മൂക്കിനകത്ത് വിരലിടുന്ന ശീലമുള്ളവര്‍ക്ക് അള്‍ഷിമേഴ്‌സ് രോഗസാധ്യത അധികമാണെന്ന്‌ പഠനം




മൂക്കിനകത്ത് വിരലിടുന്ന ശീലമുള്ളവര്‍ക്ക് അള്‍ഷിമേഴ്‌സ് രോഗസാധ്യത അധികമാണെന്ന പഠന റിപ്പോര്‍ട്ടാണ് ഇപ്പോള്‍ പുറത്തു വരുന്നത്. പലതരം രോഗകാരികള്‍ മൂലം മസ്തിഷ്‌കത്തിനുണ്ടാകുന്ന വീക്കംമൂലമാണ് ഇവിടെ അള്‍ഷിമേഴ്‌സ് സാധ്യത കൂടുന്നതെന്ന് പഠനം ചൂണ്ടിക്കാട്ടുന്നു. ഓസ്‌ട്രേലിയയിലെ വെസ്റ്റേണ്‍ സിഡ്‌നി സര്‍വകലാശാലയിലെ ഗവേഷകരാണ് പഠനം നടത്തിയത്. പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത് ബയോമോളിക്യൂള്‍സ് എന്ന ജേര്‍ണലിലാണ്. മൂക്കില്‍ വിരലിടുന്നതുവഴി വൈറല്‍, ബാക്ടീരിയല്‍, ഫംഗല്‍ രോഗകാരികള്‍ ഘ്രാണവ്യവസ്ഥയിലേക്കും മസ്തിഷ്‌കത്തിലേക്കും പ്രവേശിക്കുന്നു. തുടര്‍ച്ചയായി മൂക്കില്‍ വിരലിടുന്നവരില്‍ ഇത്തരത്തില്‍ അണുക്കള്‍ മൂക്കിലൂടെ മസ്തിഷ്‌കത്തിലേക്ക് പ്രവേശിച്ച് വീക്കമുണ്ടാക്കുന്നു. ഇതാണ് അള്‍ഷിമേഴ്‌സിനു കാരണമാകുന്നതെന്ന് പഠനം ചൂണ്ടിക്കാട്ടുന്നു. മൂക്കില്‍ ഇടയ്ക്കിടെ വിരലിടുന്നത് മൂലം മസ്തിഷ്‌കത്തില്‍ അണുക്കള്‍ കൂടുതലാവുകയും അണുബാധയ്ക്ക് കാരണമാവുകയും ചെയ്യും. ഇവ പലപ്പോഴും ലക്ഷണങ്ങള്‍ കാണിച്ചില്ലെങ്കിലും വീക്കമുണ്ടാക്കുകയും അള്‍ഷിമേഴ്‌സിനു കാരണമാകുന്ന ഉപദ്രവകാരികളായ പ്രോട്ടീനുകളുടെ വളര്‍ച്ചയ്ക്ക് കാരണമാവുകയും ചെയ്യുമെന്നും പഠനത്തില്‍ വിശദീകരിച്ചിട്ടുണ്ട്. മനുഷ്യമസ്തിഷ്‌കത്തിന് സംഭവിക്കാവുന്ന ഗുരുതരമായ രോഗാവസ്ഥയാണ് മറവി രോഗം. തലച്ചോറിന്റെ സ്വാഭാവികപ്രവര്‍ത്തനങ്ങളെ കാലക്രമേണ മന്ദീഭവിപ്പിക്കുന്ന രോഗമാണിത്.



Post Top Ad