മഹാകവി ജി ശങ്കരക്കുറുപ്പിന്റെ സ്മരണാർത്ഥം ഹൈകോടതിക്ക് എറണാകുളം മറൈന്‍ഡ്രൈവിൽ നിർമ്മിച്ച ജി.സ്മാരകം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. 5,000 ചതുരശ്ര അടിയിൽ 5 കോടി രൂപ ചെലവിൽ നിർമിച്ച ഈ വ്യത്യസ്തമായ ജി.സ്മാരകം എന്നും മന്ത്രി പി രാജീവ് പങ്കുവെച്ച ഫേസ്ബുക് പോസ്റ്റിൽ പങ്കുവെച്ചത്.2000-2005കാലത്താണ് സ്മാരക നിര്‍മാണത്തിനുള്ള ശ്രമമാരംഭിച്ചത്. ചില തടസങ്ങൾ കാരണം ഭൂമിഏറ്റെടുക്കാൻ കഴിഞ്ഞില്ല. ഇക്കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്താണ് മറൈന്‍ ഡ്രൈവിലെ 25 സെന്റ് സ്ഥലം കോര്‍പ്പറേഷന് രേഖാമൂലം കൈമാറിയത് എന്നും മന്ത്രി പറഞ്ഞു. എന്നാൽ സ്‌മാരക നിർമാണത്തിന് അന്നെത്തെ കൗൺസിൽ തടസം നിന്നുവെന്നും ഇപ്പോഴത്തെ കൗണ്‍സില്‍ നിലവില്‍ വന്നതിനു ശേഷമാണ് ജി സ്മാരക നിര്‍മ്മാണത്തിനുള്ള പ്രവര്‍ത്തനങ്ങള്‍ ഊര്‍ജസ്വലമായത് എന്നും മന്ത്രി വ്യക്തമാക്കി.ആധുനിക രൂപകല്പനകളോടെ കേരളത്തിന്റെ സാംസ്‌കാരിക തനിമയ്ക്കിണങ്ങുംവിധം മനോഹരമായ ജി സ്മാരകം നിര്‍മ്മിക്കുകയും ചെയ്തു. ഇതു നടപ്പാക്കുന്നതിന് നേതൃത്വം നൽകിയ മേയര്‍ എം. അനില്‍ കുമാറിന്റെ നേതൃത്വത്തിലുള്ള കൗണ്‍സിളെയും മന്ത്രി അഭിനന്ദിച്ചു.
ജി ശങ്കരക്കുറുപ്പിന്റെ ജീവിതത്തെയും പ്രധാന കവിതകളെയും ആസ്പദമാക്കിയുള്ള ചിത്രീകരണങ്ങള്‍ ഉള്‍പ്പെടുത്തിയുള്ള ആര്‍ട്ട് ഗ്യാലറി, ഓടക്കുഴല്‍ ശില്പം, സാംസ്‌കാരിക നിലയം, ലൈബ്രറി എന്നിവ ഉള്‍പ്പെടെ നിര്‍മ്മിച്ചിരിക്കുന്നത്. ദീര്‍ഘകാലം മഹാരാജാസിലെ അധ്യാപകനായിരുന്ന ജി.ക്ക് ഈ നഗരത്തില്‍ തന്നെ അദ്ദേഹത്തിന്റെ പേരില്‍ ഒരു സ്മാരകം തുറന്നുകൊടുക്കാന്‍ കഴിഞ്ഞത് ആഹ്‌ളാദഹരമാണ് എന്നും മന്ത്രി കുറിച്ചു