കേരള പൊലീസിൽ പുതുതായി രൂപവൽക്കരിച്ച സൈബർ ഡിവിഷൻറെ ഉദ്ഘാടനം ചൊവ്വാഴ്ച മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. രാവിലെ 10.30ന് തിരുവനന്തപുരം തൈക്കാട് പൊലീസ് ട്രെയിനിങ് കോളേജിൽ നടക്കുന്ന ചടങ്ങിലാണ് ഉദ്ഘാടനം നടക്കുക. കേരളപൊലീസിന്റെ സോഷ്യൽമീഡിയ പോസ്റ്റിൽ ഉദ്‌ഘാടന വിവരം പങ്കുവെച്ചു. വർദ്ധിച്ചുവരുന്ന സൈബർ അതിക്രമങ്ങൾക്കെതിരെ നടപടി സ്വീകരിക്കുന്നതിൻറെ ഭാഗമായാണ് സൈബർ ഡിവിഷൻ ആരംഭിക്കുന്നത്. രാജ്യത്തിന് അകത്തും പുറത്തും കേന്ദ്രീകരിച്ച് നടക്കുന്ന ഓൺലൈൻ സൈബർ തട്ടിപ്പുകേസുകൾ വിദഗ്ധമായി അന്വേഷിക്കാൻ കേരള പൊലീസിനു കഴിയും. ഐ.ജിയുടെ കീഴിൽ 465 പോലീസ് ഉദ്യോഗസ്ഥരാണ് ഈ വിഭാഗത്തിൽ ഉണ്ടാവുക. രാജ്യത്തെ ഏറ്റവും മികച്ച ഒമ്പതാമത്തെ പൊലീസ് സ്റ്റേഷനായി കേന്ദ്ര ആഭ്യന്തരമന്ത്രാലയം തിരഞ്ഞെടുത്ത മലപ്പുറം കുറ്റിപ്പുറം പൊലീസ് സ്റ്റേഷൻറെ സ്റ്റേഷൻ ഹൗസ് ഓഫീസർക്കും പൊലീസ് ഉദ്യോഗസ്ഥർക്കും ഉള്ള ട്രോഫിയും സർട്ടിഫിക്കറ്റും മുഖ്യമന്ത്രി സംസ്ഥാനത്തെ ഏറ്റവും മികച്ച പൊലീസ് സ്റ്റേഷനുള്ള ട്രോഫിയും പിണറായി വിജയൻ വിതരണം ചെയ്യും. ആൻറണി രാജു എം.എൽ.എ, സംസ്ഥാന പോലീസ് മേധാവി ഡോ. ഷേയ്ഖ് ദർവേഷ് സാഹിബ്, മറ്റ് മുതിർന്ന പൊലീസ് ഓഫീസർമാർ എന്നിവർ പങ്കെടുക്കും. സൈബർ ബോധവൽക്കരണത്തിനായി കേരള പൊലീസ് തയ്യാറാക്കിയ ഹ്രസ്വചിത്രങ്ങളുടെ പ്രകാശനം ആൻറണി രാജു എം എൽ എ നിർവ്വഹിക്കും.