ഏത് വിഷയത്തിലും ഗൗരവമുള്ള അന്വേഷണം നടക്കണം. അന്വേഷണത്തിൽ സത്യം തെളിയണം. പുതിയ രാഷ്ട്രീയ ആരോപണമല്ല ഇത്. എന്ത് കൊണ്ട് അന്വേഷണം നേരത്തെ ഉണ്ടായില്ല. അന്വേഷണം കൃത്യമായി നടക്കണം. ലോക്സഭയിലെ അയോധ്യാ വിഷയം ഇന്നലെ രാത്രിയാണ് ഞാൻ ചർച്ചയുടെ വിവരം അറിഞ്ഞതെന്നും ശശി തരൂർ പറഞ്ഞു.ആ സമയത്ത് അറിയിക്കുന്നത് തന്നെ മര്യാദകേടാണ്. പാർലമെന്റിൽ വിഷയം കൊണ്ടുവന്നത് അതിശയപ്പെടുത്തുന്നു. മതവിശ്വാസം തെറ്റാണെന്ന് പറയില്ല. മതത്തിൽ രാഷ്ട്രീയം കൊണ്ടുവരികയാണോ അതോ രാഷ്ട്രീയത്തിൽ മതം കൊണ്ടുവരുന്നോ? അതിന് സർക്കാരുമായി ഒരു ബന്ധവുമില്ല. അത് പാർലമെന്റിനകത്ത് കൊണ്ടുവരുന്നത് ശരിയല്ലെന്നും ശശി തരൂർ വ്യക്തമാക്കി.