ബോധവത്ക്കരണം വ്യാജ മരണ വാർത്തയിലൂടെയോ? പൂനത്തിന്റേത് 'വിശ്വാസ്യതയുടെ ചൂതാട്ടം'. - WE ONE KERALA

Home Top Ad

 


We One Kerala (Android channel) നമ്മളൊന്ന്.... | We One Kerala (Online News Portal) നമ്മളൊന്ന്... | വാർത്തകൾ, പരസ്യങ്ങൾ നൽകുവാൻ 8330058833 വീ വൺ കേരള (നമ്മളൊന്ന്.. www.weonekerala.com, www.weonekeralaonline.com) എന്ന ഓൺലൈൻ ന്യൂസ് പോർട്ടലുകളിലേക്ക് വാർത്തകളും, പരസ്യങ്ങളും വാട്ട്സ് ആപ്പ് ചെയ്യൂ .... 8086858232 ദൃശ്യ വിസ്‌മയമൊരുക്കി ആൻഡ്രോയിഡ് വിഷ്വൽ ചാനലും ..... വീ വൺ കേരള (നമ്മളൊന്ന്) ആൻഡ്രോയിഡ് ടി.വിയിലും , ആൻഡ്രോയിഡ് സെറ്റ് ടോപ്പ് ബോക്സ് വഴിയും കൈയിലുള്ള ആൻഡ്രോയിഡ് മൊബൈൽ ഫോൺ പ്ലേ സ്റ്റോറിൽ നിന്നും WE ONE KERALA എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ ഡൗൺലോഡ് ചെയ്‌ത്‌ ആസ്വദിക്കാം .......... വീ വൺ കേരള എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ Logicwebs.in, Pocket t.v, cloud t.v തുടങ്ങിയ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിലും ലഭ്യമാണ്. വീ.വൺ കേരളയുടെ നൂതന സംരംഭമാണ് WE ONE HELP മൾട്ടി ഓപ്ഷണൽ ഇ ഡയറക്ടറി.,,,, ആൻഡ്രോയിഡ് മൊബൈൽ ഫോൺ play store ൽ നിന്നും we one help ഡൗൺലോഡ് ചെയ്യൂ... വീ വൺ കേരളയുടെ ഓൺലൈൻ റേഡിയോ ഇപ്പോൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്. WE ONE KERALA ONLINE RADIO ഡൗൺലോഡ് ചെയ്യൂ..... കേട്ടുകൊണ്ടേയിരിക്കൂ...... വീ. വൺ ചാനലിൽ പരസ്യം നൽകുവാൻ വിളിക്കൂ... 8330058833, 80 86 85 82 32.

 


Saturday, 3 February 2024

ബോധവത്ക്കരണം വ്യാജ മരണ വാർത്തയിലൂടെയോ? പൂനത്തിന്റേത് 'വിശ്വാസ്യതയുടെ ചൂതാട്ടം'.

 

2024 ഫെബ്രുവരി രണ്ട്, സമയം 12 മണി. ബോളിവുഡിൽ നിന്നുമൊരു വാർത്ത പുറത്തുവന്നു. നടിയും മോഡലുമായ 'പൂനം പാണ്ഡേ അന്തരിച്ചു'. സെർവിക്കൽ ക്യാൻസറിനെ തുടർന്നാണ് നടിയുടെ മരണം എന്നായിരുന്നു പൂനത്തിന്റെ ഔദ്യോ​ഗിക ഇൻസ്റ്റാ​ഗ്രാം പേജ് വഴി പിആർ ടീം പുറത്തുവിട്ട വിവരം. ഇതിന് പിന്നാലെ വൻ ചർച്ചകളും നടന്നു. സെർവിക്കൽ ക്യാൻസർ ബാധിതയായ ഒരാൾ പെട്ടെന്ന് മരിക്കില്ലെന്നും തലേദിവസം വരെ സോഷ്യൽ മീഡിയയിൽ വളരെ ആക്ടീവ് ആയിരുന്നു പൂനം എന്നും ഫോളോവേഴ്സും ഫാൻസും കമന്റുകൾ ചെയ്തു. ചർച്ചകൾ തകൃതിയായി നടക്കുമ്പോഴും ഫ്യൂണറൽ വിവരങ്ങളോ മറ്റോ പുറത്തുവന്നതുമില്ല. ഒടുവിൽ 24 മണിക്കൂറിന് ശേഷം താൻ മരിച്ചിട്ടില്ലെന്ന് പറഞ്ഞ് കൊണ്ട് ലൈവിൽ പൂനം പാണ്ഡെ എത്തി. സെർവിക്കൽ ക്യാൻസറിനെ കുറിച്ച് അവബോധം സൃഷ്ടിക്കാനാണ് താൻ ഇങ്ങനെ ചെയ്തത് എന്നായിരുന്നു പൂനത്തിന്റെ ന്യായീകരണം. ഇത് ജനങ്ങളിൽ വലിയ ഞെട്ടലാണ് ഉളവാക്കിയത്. പിന്നാലെ രൂക്ഷ വിമർശനവും നടിക്കെതിരെ ഉയർന്നു. 

പലപ്പോഴും പ്രമുഖരായ സെലിബ്രിറ്റികൾ മരിച്ചുവെന്ന തരത്തിൽ വ്യാജ വാർത്തകൾ പുറത്തുവന്നിട്ടുണ്ട്. എന്നാൽ തങ്ങൾ ജീവനോടെ ഉണ്ടെന്ന് പറഞ്ഞ് അവർ തന്നെ രം​ഗത്തെത്തിയതിന് നിരവധി ഉദാഹരങ്ങളും മുന്നിലുണ്ട്. എന്നാൽ പൂനം ചെയ്തത് സ്വന്തം മരണം വച്ച് ശ്രദ്ധനേടാനാണെന്ന് ജനങ്ങൾ വിമർശിച്ചു. ചീപ്പ് പബ്ലിസിറ്റിയ്ക്ക് വേണ്ടി ജനങ്ങളെ വിഢികളാക്കുകയാണ് പൂനം ചെയ്തതെന്നും വിമർശനം ഉയർന്നു. 

പൂനത്തിന്റെ ഈ പ്രവർത്തി വാർത്തകളോടുള്ള ജനങ്ങളുടെ വിശ്വാസ്യതയെ തകർക്കുന്നതാണെന്ന മുന്നറിയിപ്പുമായി പിറ്റിഐ ഉൾപ്പടെയുള്ള വാർത്ത ഏജൻസികളും രം​ഗത്ത് എത്തിയിരിക്കുകയാണ്. പ്രമുഖ സെലിബ്രിറ്റികളുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ ഹാൻഡിൽ ചെയ്യുന്നത് പിആറുകളാണ്. ഇവർ നൽകുന്ന വിവരങ്ങളാണ് പലപ്പോഴും വാർത്തകളാകാറുള്ളതും. എന്നാൽ പൂനത്തിന്റെ കാര്യം വന്നതോടെ ഇനി യഥാർത്ഥത്തിൽ വരുന്ന വാർത്തകൾ പോലും വിശ്വസിക്കണമോ വേണ്ടയോ എന്ന ചിന്ത നിഴലിടും. വാർത്താ ചാനലുകൾക്ക് ഏത് ശരി ഏത് തെറ്റ് എന്ന് മനസിലാക്കാൻ സാധിക്കാതെ വരുമെന്നും പിറ്റിഐ റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നു. 

ഇന്ന് ഒരു സെലിബ്രിറ്റി വ്യാജ വാർത്ത ചമച്ചു. നാളെ അത് ചിലപ്പോൾ സാധാരണക്കാർ മാതൃകയാക്കിയെടുത്ത് ഫേക്ക് ന്യൂസുകൾ സൃഷ്ടിക്കാം. അങ്ങനെ വന്നാൽ വലിയ പ്രത്യാഘാതം തന്നെ സമൂഹം നേരിടേണ്ടിവരുമെന്ന് പിറ്റിഐ പറയുന്നു. ഇത് ജനങ്ങളിൽ ഭയം ഉണർത്തുകയും പരിഭ്രാന്തി ഉളവാക്കുകയും ചെയ്യും. കെട്ടിച്ചമച്ച വിവരണങ്ങൾ ഉപയോഗിക്കുന്നത് യഥാർത്ഥ പൊതുജനാരോഗ്യ ക്യാമ്പയ്നുകളുടെ വിശ്വാസ്യതയെ തകർക്കും. 


ഒരു വാർത്ത ആദ്യം ബ്രേക്ക് ചെയ്യാനുള്ള സമ്മർദവുമുള്ള ഈ കാലത്ത് വാർത്താ മാധ്യമങ്ങൾ ജാഗ്രത പാലിക്കണമെന്നും പിറ്റിഐ മുന്നറിയിപ്പ് നൽകുന്നുണ്ട്. ഉറവിടങ്ങൾ പരിശോധിച്ചുറപ്പിക്കുക, വിവരങ്ങൾ ക്രോസ് ചെക്ക് ചെയ്യുക, സെൻസേഷണലൈസ് ചെയ്യുന്ന തലക്കെട്ടുകൾ ഒഴിവാക്കുക എന്നിവ മാധ്യമങ്ങൾ ശ്രദ്ധിക്കേണ്ടതാണ്. പൂനത്തിന്റെ വാർത്ത പോലുള്ളവ, തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നതിന് മാത്രമല്ല വാർത്താ ഉറവിടങ്ങളിലുള്ള പൊതുജനങ്ങളുടെ വിശ്വാസത്തെയും ഹാനികരമായി ബാധിക്കുമെന്നും പിറ്റിഐ റിപ്പോർട്ടിൽ പറയുന്നു.  



Post Top Ad